Monday, January 30, 2023

തങ്കം

 



സ്വർണം കൊണ്ടുള്ള "കളി"  ഒരുതരം കൈവിട്ട കളി തന്നെയാണ്.ചെറുതായി ഒന്ന് പാളിപോയാൽ പോലും കൈ പൊള്ളും..ചിലപ്പോൾ ചില ജീവിതങ്ങൾ  തീരും  അവിടെ...


അടുത്തകാലത്ത് "ഗോൾഡ്" കൊണ്ട് കളിച്ച പൃഥ്വിരാജിൻ്റെ, അൽഫോൻസ് പുത്രൻ്റെ അവസ്ഥ അറിയാമല്ലോ..പക്ഷേ ഇവിടെ ബുദ്ധിപൂർവം കളിച്ചത് കൊണ്ട് ശ്യാം പുഷ്കർ, വിനീത്,ബിജു മേനോൻ ,സാഹിദ് അറഫാത്ത്,ഗിരീഷ് കുൽകർനി എന്നിവർ സയിഫ് ആണ്.



നമ്മുടെ നാട്ടിലെ എയർ പോർട്ടിലും മറ്റു സ്ഥലങ്ങളിലും പിടിക്കപ്പെട്ടത് കൊണ്ട് നരകിക്കുന്ന സ്വർണത്തിൻ്റെ ഇരകൾ ധാരാളം ഉണ്ട്.. ചെറിയ പണത്തിന് വേണ്ടി മാത്രം കേരിയർമാർ ആയി ജീവിതം തുലക്കുന്ന അനേകം പേർ... ആ സ്വർണം മാർക്കറ്റിൽ എത്തുമ്പോൾ അത് പലവിധം ആഭരണങ്ങൾ ആയി പല സ്ഥലത്തും എത്തും...അതിനും ഉണ്ടു റീസ്കുകൾ



രാജ്യത്തിൻ്റെ ഗോൾഡിൻ്റെ തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ നിന്നും ബോംബേയിലും മറ്റും ആഭരണങ്ങൾ സപ്ലൈ ചെയ്യുന്ന കണ്ണനും മുത്തുവും  ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്..മാർക്കറ്റിംഗ് , സപ്ലേ ഒക്കെ ചെയ്യുന്ന കണ്ണൻ ഒരു യാത്രയ്ക്കിടയിൽ ബോംബയിൽ വെച്ച് "മിസ്സ് "ആകുന്നു.


കണ്ണൻ എന്ന മല്ലുവിൻ്റെ അന്വേഷണം ബോംബേ പോലീസ് അവനു കൂടുതൽ കണക്ഷൻ ഉള്ള തമിഴു നാട്ടിൽ നടത്തുന്നത് തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണം.അന്വേഷണ ഉദ്യോഗസ്ഥനായ ദേശീയ അവാർഡ് ജേതാവ് ഗിരീഷ് കുൽകറനിയുടെ പ്രകടനം മറ്റുള്ളവരെ ചില സമയത്തേക്ക് എങ്കിലും അപ്രസക്തമാകുന്നു.



ശ്യാം പുഷ്കറിൻ്റെ തിരക്കഥ ,ബിജിബാലിൻ്റേ സംഗീതം, ഒന്നിനൊന്നു മെച്ചം പറയാവുന്ന അഭിനയിച്ചു കഥാപാത്രം ആയി മാറിയ നടീനടന്മാരും സഹീദ് അറഫാത്തിൻ്റെ മയ്കിങ്ങും ഒക്കെ സിനിമയുടെ വിജയഘടകങ്ങൾ ആണ്..


പ്ര .മോ. ദി .സം

No comments:

Post a Comment