പൂരവും കുംഭമേളയും പെരുന്നാളും ഒക്കെ വേണ്ടത് തന്നെ...അത് മനുഷ്യർ കാലാകാലങ്ങളിൽ നിലനിർത്തി പോരുന്ന ആചാരവും അനുഷ്ഠാനങ്ങളും വിശ്വാസവും ഒക്കെ തന്നെയാണ്..
എന്നാലും ഇൗ മഹാമാരി കാലത്ത് ഇതിലൊക്കെ ചെറിയ വിട്ട് വീഴ്ചകൾ ചെയ്യുന്നത് നല്ലതാണ്...കാരണം ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമുക്ക് ഇതൊക്കെ സാധ്യമാകൂ..
ജനങ്ങളെ " ഭരിക്കണം" എന്ന് മാത്രം ആഗ്രഹമുള്ള രാഷ്ട്രീയക്കാര് " ഇലക്ഷൻ മേള" നടത്തി ഇൗ നാട് ഇപ്പൊൾ "കുട്ടിച്ചോർ" ആക്കി വെച്ചിരിക്കുകയാണ്... അത് കൊണ്ട് വിവേകമുള്ള നമ്മൾ എങ്കിലും ചിന്തിക്കണം ഇപ്പോളത്തെ സാഹചര്യത്തിൽ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന്...
കഴിഞ്ഞ ഒരു കൊല്ലമായി ദൈവത്തെ കൊണ്ട് മാത്രം ഒന്നും നടക്കില്ലെന്ന് നമുക്ക് ഒക്കെ അനുഭവം കൊണ്ട് മനസ്സിലായി...ആരാധനാലയങ്ങൾ അടഞ്ഞു കിടന്നാലും ഒരു ചുക്കും ആർക്കും സംഭവിക്കില്ല എന്ന് നമ്മളെ, ചിലപ്പോൾ നിങൾ വിശ്വസിക്കുന്ന
" ദൈവങ്ങൾ " തന്നെ മനസ്സിലാക്കി തന്നില്ലേ..
പ്രാർത്ഥനകൾ വേണ്ടത് സ്വന്തം വീടുകളിൽ ആണ് അവിടെ ജീവിക്കുന്നവരുടെ മനസ്സുകളിലാണ്..ആരാധനാലയങ്ങൾ പലതും ചിലരുടെ വരുമാന സ്രോതസ്സ് മാത്രമാണ്.
അതുകൊണ്ട് നമ്മളിപ്പോൾ കാണിക്കേണ്ടത് വികാരമല്ല വിവേകമാണ്
പ്ര .മോ .ദി .സം
No comments:
Post a Comment