Saturday, June 28, 2014

ശരിക്കും ഞാന്‍ ചമ്മി പോയെ ....

മറവി എന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട് .മറവി തന്നെയാണ് എനിക്ക്  കൂടുതല്‍ ശിക്ഷ വാങ്ങി തന്നതും.സ്കൂളില്‍ പഠിക്കുമ്പോള്‍ പുസ്തകം,പേന ,കുട .ലഞ്ച് ബോക്സ്  എന്നിവ മറവി കാരണംനഷ്ട്ടപെട്ടിട്ടുമുണ്ട് .ചിലതൊക്കെ തിരിച്ചു കിട്ടുമെന്കിലും പലതും എന്നില്‍നിന്നും എന്നന്നേക്കുമായി അകന്നുതന്നെ പോയിരുന്നു.അങ്ങിനെ ഒരു സ്കൂള്‍ കാലം.നഷ്ട്ടപെടുത്തിയ കുടയ്ക്ക് പകരം മുന്നറിയിപ്പോടെ  അച്ഛന്‍ പുത്തൻ കുട വാങ്ങി തന്നു .



"ഈ കുട കൂടി നഷ്ട്ടപെടുത്തിയാൽ ഈ കൊല്ലം നീ മഴ നനഞു സ്കൂളിൽ പോകേണ്ടി വരും..വേറെ പ്രതീക്ഷിക്കണ്ടാ "

അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ കുടക്കുകൊടുത്തു.അങ്ങിനെ ദിവസങ്ങൾ ആ കുട എന്നെ മഴയിൽ നിന്നും രക്ഷിച്ചു കൊണ്ടിരുന്നു.ഒരു ദിവസം സ്കൂളിൽ നിന്നും ഇറങ്ങുവാൻ വൈകിയതുകൊണ്ട്  വീട്ടിലേക്കുള്ള ബസ്സിനു തിരക്ക് പിടിച്ചു പോകുകയായിരുന്നു..പകുതിയിൽ കൂടുതൽ  ദൂരം പിന്നിട്ടിരിക്കും ,അപ്പോളാണ് കുട എടുക്കാത്ത കാര്യം ഓർമ വന്നത് ...കിട്ടാവുന്ന വഴക്കും ,ഈ കൊല്ലം എന്നിലേക്ക്‌ പെയ്തിറങ്ങി  വിഷമിപ്പിക്കുന്ന മഴയും ഓർത്തപ്പോൾ തിരിച്ചു സ്കൂളിലേക്ക് തന്നെ നടന്നു .ഗേറ്റ് കടന്നിരിക്കില്ല അപ്പോഴാണ് ബോധോദയം ഉണ്ടായത്...
ചാറ്റൽ മഴ കാരണം കുട തുറന്നു പിടിച്ചു കൊണ്ടാണ്  എൻറെ യാത്ര ....സ്വയം ചമ്മിപോയ ഞാൻ ചമ്മൽ കൊണ്ടുതന്നെ ഈ കാര്യം ഇന്നുവരെ  ആരോടും പറഞ്ഞില്ല.

ജീവിതത്തിലുണ്ടായ അക്കിടിക്ക്  നിങൾ സമ്മാനം തരുമെന്ന് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് പറ്റിയ അക്കിടി നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു എന്ന് മാത്രം ..

-പ്രമോദ്‌ കുമാര്‍ .കെ.പി
(ഫേസ് ബുക്ക്‌ "സൌഹൃദ തണല്‍ " കൂട്ടായ്മ നടത്തിയ "അക്കിടി " മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച അക്കിടി )

6 comments:

  1. കണ്ണട കണ്ണിലിരുന്നിട്ടും കണ്ണട തിരക്കുന്ന നേരങ്ങളുണ്ടാവാറുണ്ട്.....
    അപ്പോള്‍ വയസ്സായി എന്ന ബോധവും.......................
    ആശംസകള്‍

    ReplyDelete
    Replies
    1. എത്ര ബുദ്ധിമാനും അക്കിടി പറ്റും ....ഇല്ലെങ്കില്‍ എന്ത് ജീവിതം

      Delete
  2. അക്കിടികളുടെ ആകെത്തുകയല്ലോ ജീവിതം!!

    ReplyDelete
    Replies
    1. അതെ അക്കിടികളുടെ കൂമ്പാരം തന്നെ ...

      Delete
  3. ഇത്തരം 'മറന്നു വെക്കൽ' അക്കിടികൾ പറ്റാത്തവർ വളരെ കുറവായിരിക്കും. കണ്ണടയും പേനയും ചില്ലറയുമൊക്കെയായി പലരൂപത്തിലായിരിക്കുമെന്ന് മാത്രം.

    ReplyDelete
    Replies
    1. അക്കിടി പറ്റാത്തവറണ്ടാകില്ല ....

      Delete