ഇതെന്തു പേര് എന്ന് സിനിമയുടെ ആദ്യ സൂചനകൾ വന്നപ്പോൾ ചിന്തിച്ചിരുന്നു... കൂട്ടുകാർക്ക് പോലും എന്താണ് ഇതിന്റെ അർത്ഥം എന്ന് അറിയില്ലായിരുന്നു.. പിന്നീടുള്ള തിരച്ചിലിൽ കൊച്ചിയിൽ മാത്രം ഉള്ള നാട്ടുസംസാരത്തിലേ ഡു ഓർ ഡൈ ആണ് ഇതെന്ന് മനസ്സിലാക്കി... അതും എറണാകുളം ആൾക്കാർക്ക് പോലും അറിയാത്ത ഒന്ന്...
ഇപ്പോൾ സിനിമക്കാരുടെ സ്ഥിരം പരിപാടിയാണ് ആളെ പറ്റിച്ചു പൈസ പിടുങ്ങുക എന്നുള്ളത്.. ഏതെങ്കിലും സൂപ്പർ താരത്തെ കൊണ്ട് കാമിയോ റോൾ ചെയ്യിച്ചു അയാളുടെ ആരാധകരെ കൂടി ആദ്യദിവസം കയറ്റി മാക്സിമം കളക്ഷൻ ഒപ്പിക്കുക എന്ന ബിസിനസ്സ് തന്ത്രം.
മോഹൻലാൽ കഴിഞ്ഞ മാസം ഒരു കോമാളി വേഷം ആടി തീർത്തത് പോലെ ഇപ്രാവശ്യം മമ്മൂക്കയുടെ ഊഴം ആയിരുന്നു.. ഇവർ രണ്ടു പേര് ഇല്ലെങ്കിൽ തന്നെ സിനിമ അതിന്റെ വഴിക്കു പോകുമായിരുന്നു.
കിടിലൻ ഇടി പടം എന്ന് പറയാം.. തിയേറ്റർ. കുലുക്കി ഉള്ള അടിപൊളി സ്റ്റണ്ട്...കഥ പുതുമ ഒന്നും ഇല്ലെങ്കിലും അദ്വൈത് എന്ന സംവിധായകൻ അവതരിപ്പിച്ച രീതി പ്രേക്ഷകനെ പിടിച്ചിരുത്തും.
ചില സെന്റിമെന്റ്സ് സീൻ ഒക്കെ കുടുംബ പ്രേക്ഷകരെ കയറ്റുവാൻ വേണ്ടി ചെയ്തിട്ടുണ്ട്.. ബോളിവുഡ് സംഗീത സംവിധായകരുടെ മലയാളം അരങ്ങേറ്റം കൊള്ളാം..മുജീബിന്റെ ബി ജി എം പൊളി..
അഭിനേതാക്കളുടെ എഫർട്ടും അവരുടെ ഹൈ വാട്ട് സ്റ്റണ്ട് രംഗം ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ നല്ല പണി എടുത്തിട്ടുണ്ട്..മൊത്തത്തിൽ എല്ലാവരും നല്ലപോലെ പണി എടുത്തിട്ടുണ്ട് എങ്കിലും മൊത്തത്തിൽ അതിന്റെ റിസൾട് പ്രേക്ഷകർക്കു കിട്ടിയില്ല.
ഒട്ടിട്ടി വന്നാൽ കാണാൻ കാത്തു നിൽക്കരുത്..ശോകം ആയിരിക്കും.. തിയേറ്ററിൽ തന്നെ പോയാൽ മാത്രമേ അടിയുടെ എഫക്ട് കിട്ടുകയുള്ളൂ.
പ്ര.മോ.ദി.സം

No comments:
Post a Comment