Thursday, November 2, 2023

ആർ യു ഓക്കെ ബേബി

 


ദത്തെടുക്കുക എന്നത് കുറെ യെറെ  നല്ല കാര്യം ആണെങ്കിലും നമ്മുടെ സംവിധാനത്തിലെ  ചില നൂലാമാലകൾ കൊണ്ട്  യഥാർത്ഥ നിയമാവലികൾ അനുശാസിക്കും വിധം കാര്യങ്ങളിൽ മുന്നോട്ട് പോകുക പലർക്കും വിഷമകരമാണ്.







അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ ഇല്ലി ഗൽ ആയിട്ടായിരിക്കും പലരും മുന്നൊട്ടെക്ക് പോകുക..അവസാനം എന്തെങ്കിലും പ്രശ്നം വരുമ്പോൾ കിടന്നു നിലവിളിക്കുന്ന കുറെയേറെ പേരുണ്ട്.







കാമുകൻ വിവാഹം ചെയ്യാം എന്ന വാഗ്ദാനത്തിൽ ഒന്നിച്ചു കഴിഞ്ഞു ഗർഭിണിയാക്കി പിന്നെ കുഞ്ഞിനെ വേണ്ട എന്ന തീരുമാനത്തിൽ പണം കൊടുത്ത് രണ്ടുപേരുടെയും സമ്മതത്തോടെ കുഞ്ഞിനെ കൈമാറിയെങ്കിലും പിന്നീടെപ്പോഴോ കുഞ്ഞിനെ വേണം എന്നവൾക്കു തോന്നി തുടങ്ങുന്നു.






പിന്നീട് കുഞ്ഞിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളും രണ്ടു കുടുംബങ്ങൾ അതിനു പിന്നാലെ പോയി മനസമാധാനം പോകുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൻ്റെ കഥ.


പ്ര.മോ ദി.സം.

Wednesday, November 1, 2023

യാരോ

 



താൻ ആരാണെന്ന് സ്വയം മനസ്സിലാക്കുവാൻ പറ്റുന്നില്ല എങ്കിൽ എന്തായിരിക്കും സ്ഥിതി? ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ട്ടപ്പെട്ടു അച്ഛൻ്റെ കിരാതപരനായ ചെയ്തികൾ കണ്ട് പേടിച്ച് ജീവിക്കുന്ന ഒരു കുട്ടിയുടെ മാനസികനില എങ്ങിനെ ആയിരിക്കും?






നഗരത്തിലെ പ്രമുഖ ആർകിടെക്ട് ജോലി ചെയ്യുന്ന അയാള് മുൻപ് ക്രൂരമായി വളർത്തിയ അച്ഛൻ്റെ വിഹിതം കിട്ടിയ പടുകൂറ്റൻ ബംഗ്ലാവിൽ ആണ് താമസം.സകല സൗഭാഗ്യങ്ങളും ഉണ്ടെന്നു വിചാരിച്ചു താമസിക്കുന്ന അവിടെ രാത്രികളിൽ ചില കാര്യങ്ങളിൽ അയാൾക്ക് ഭയം ഉണ്ടാക്കുന്നു.






സുഹൃത്തും  ചങ്ങാതിയായ പോലീസ് ഉദ്യോഗസ്ഥനും വന്നു പരിശോധിച്ചപ്പോൾ ദുരൂഹമായ പലതും ആ വീട്ടിൽ ഉണ്ടാകുന്നു എന്നു മനസ്സിലാക്കുന്നു.എങ്കിലും അയാളോട് ഒന്നും തുറന്നു പറയുന്നില്ല.




നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇത് ഒരു സൈക്കോ കൊലയാളി ആണെന്ന് പോലീസ് മനസ്സിലാക്കുന്നു..








കൊലയാളിയെ തേടിയുള്ള യാത്രയിൽ പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളും വെളിവാകുന്നു.

ചെറുപ്പം മുതൽ ഭീതിയുണ്ടാക്കുന്ന അന്തരീക്ഷത്തിൽ വളർന്നു വലുതായ ഒരാളുടെ മനോവൈകല്യങ്ങൾ പ്രതിപാദിക്കുകയാണ് ഈ തെലുങ്ക് ചിത്രം


പ്ര.മോ.ദി.സം 

പ്രേമ വിമാനം

 


രണ്ടു കൊച്ചു കുട്ടികൾ വിമാനത്തിൽ കയറണം എന്ന അതിയായ ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുപോൾ ദരിദ്രരായ അവർക്ക് മുന്നിൽ ഒരു വഴിയും ഇല്ലായിരുന്നു..






ജന്മിയുടെ പൈസ കൊടുക്കാൻ നിർവാഹമില്ലതെ ആത്മഹത്യ ചെയ്ത അച്ഛനും കൈവിട്ടു പോകുന്ന കൃഷിയിടം തിരികെ പിടിക്കാൻ പെടാപാട് പെടുന്ന അമ്മയും... ഗത്യന്തര മില്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്തു എങ്കിലും  നിർഭാഗ്യം കൊണ്ട്  പൈസ കയ്യിൽ കിട്ടുന്നുമില്ല.







ആഗ്രഹം സഫ് ലീകരിക്കാൻ അമ്മ ചേർത്ത് വെച്ച പണം മോഷ്ടിച്ചു വിമാന യാത്രക്ക്  നഗരത്തിലേക്ക് നാട് വിടുന്നു..


നാട്ടിലെ പൗരപ്രമുഖൻ്റെ മകളെ പ്രേമിച്ചു കല്യാണം കഴിക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഒളിച്ചോടി ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കമിതാക്കൾ കൂടി നഗരത്തിൽ എത്തുന്നു.






പൈസ തികയാത്തത് കൊണ്ട് രണ്ടു പേരുടെയും യാത്രക്ക് തടസ്സം ഉണ്ടാകുന്നു.അതിനിടയിൽ ഒരു പ്രശ്നത്തിന് ഇടയിൽ  പരസ്പരം കണ്ടുമുട്ടുന്ന ഇവർ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കുന്നു എങ്കിലും കുട്ടികളെ പറ്റിച്ചു  അവരുടെ പൈസയും കൊണ്ട് അവർ ഗൾഫിലേക്ക് പറക്കുന്നു. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് പിന്നീട്...


മുൻപ് ആരോ എഴുതിയ ഈ കഥ വായിച്ചു താൻ ജോലി ചെയ്യുന്ന കമ്പനിക്ക് കൈമാറുന്ന പത്രപ്രവർത്തകക്ക് ഇത് സംഭവിച്ച കഥയാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോൾ അതിലെ കഥാപാത്രങ്ങൾ ആരെന്ന് മനസ്സിലാക്കുവാൻ കൂടി  വെമ്പൽ ഉണ്ടാകുന്നു...വളരെ ലളിതമായ തെലുങ്കിൽ നിന്നുള്ള  മൊഴിമാറ്റ സിനിമ നല്ലൊരു ഫീൽ ഗുഡ് മൂവി ആണ്.


പ്ര.മോ.ദി.സം

മാസ്റ്റർ പീസ്

 



നമ്മുടെ കുടുംബത്തിൽ എന്നും സമാധാനവും സൗഹൃദവും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ..നമ്മുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് നമ്മൾ തന്നെയാണ്.






അത് പരിഹരിക്കുവാൻ പുറത്ത് നിന്നുള്ളവർ വരുമ്പോൾ ആണ് അത് കൂടുതൽ സങ്കീർണ്ണമാകുന്നത്.അത് പിന്നീട് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കും.ഒരിക്കൽ വന്ന വിടവ് നികത്താൻ വലിയ പ്രയാസം ആയിരിക്കും.






സന്തുഷ്ടമായ ജീവിതം നയിക്കുന്ന കുടുംബത്തിലെ ചില ചെറിയ പ്രശ്നങ്ങൾ കുത്തി പൊക്കി അത് പെരുപ്പിച്ചു കാട്ടി അതിലേക്ക് നുഴഞ്ഞു കയറി ആ കുടുംബത്തെ ചിന്നഭിന്ന  മാക്കുന്നതിൽ അടുത്ത ബന്ധുക്കൾക്കുള്ള പങ്ക് ചെറുതല്ല. 






നിരന്തരം ഫോൺ വിളിച്ചും നേരിട്ട് വന്നും അങ്ങോട്ട് വിളിച്ചും  ഉള്ളതും  ഇല്ലാത്തതൂമായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു നിസ്സാര പ്രശ്നങ്ങൾ  പർവതീകരിച്ച് കുട്ടിചോറാക്കുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ പിന്നെ  ആ കുടുംബം സ്വാഹ..തൻ്റെ കുടുംബത്തിൽ സന്തോഷം ഇല്ലെങ്കിൽ മറ്റെ കുടുംബത്തിലും വേണ്ട എന്ന് ചിന്തിക്കുന്ന കുറെ എണ്ണം ഉണ്ട് നമുക്ക് ചുറ്റും.







പ്രേമിച്ചു മനസ്സിലാക്കി വിവാഹം കഴിച്ചവരുടെ ഇടയിലേക്ക് അവരുടെ ബന്ധുക്കൾ കടന്നു വന്നു അവരുടെ പ്രശ്നങ്ങൾ തീർക്കുവാൻ വന്നു വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് ഈ വെബ് സീരിയൽ.


പ്ര.മോ.ദി.സം