ആഴ്ചയിൽ ധ്യാൻ ശ്രീനിവാസൻ പടം ഇറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു.ഇപ്പോഴും ആഴ്ചയിൽ ഇല്ലെങ്കിലും ഇടക്കിടക്ക് പുള്ളിയുടെ സിനിമ വരുന്നുണ്ട്.തിയേറ്റർ പ്രധാന ലക്ഷ്യം അല്ലാത്തത് കൊണ്ട് തന്നെ പലപ്പോഴും ഓ റ്റി റ്റീ റിലീസ് ആവുമ്പോൾ ആണ് പലരും അറിയുന്നത്.
ഈ സിനിമയുടെ പാട്ടുകൾ മുൻപേ തന്നെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും സിനിമ തിയേറ്ററിൽ വന്നത് എപ്പോൾ എന്നൊരു നിശ്ചയമില്ലായിരുന്നു.ഇപ്പൊൾ ഒ റ്റീ റ്റീ വന്നത് കൊണ്ട് കാണാൻ പറ്റി..അല്ലെങ്കിലും തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്ത സിനിമ ആയതു കൊണ്ട് തന്നെ പലരും ചെറിയ സ്ക്രീനിൽ കാണാൻ കാത്തിരുന്നു എന്ന് മാത്രം.
അത്യാവശ്യം കാണാൻ ഉള്ള സിനിമ ആയിട്ടാണ് തോന്നിയത്.ഒരു ബുള്ളറ്റ് പ്രേമിയുടെ കഥ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
ബുള്ളറ്റ് ഒരു സമയത്ത് ചെറുപ്പക്കാരുടെ വികാരം ആയിരുന്നു.അതിൻ്റെ പ്രത്യേക ശബ്ദവും ഗാംഭീര്യവും കൊണ്ട് പലരുടെയും ഉറക്കം കെടുത്തിയ മൊതല്. എപ്പോൾ എങ്കിലും വണ്ടി എടുക്കുമ്പോൾ അത് ബുള്ളറ്റ് തന്നെ ആകണം എന്നൊരു തോന്നൽ പലർക്കും ഉണ്ടായിരുന്നു.
പിന്നെ പിന്നെ നാട്ടിൽ കാക്കകളെകാളും കൂടുതൽ ബുള്ളറ്റ് ഇറങ്ങിയപ്പോൾ പഴയ പ്രൗഡിയും ഇഷ്ടവും നഷ്ടപ്പെട്ടു എങ്കിലും ചിലർക്ക് ഒക്കെ അത് ഒരു വികാരം തന്നെയായിരുന്നു.ഇപ്പോഴും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാതെ കൊണ്ട് നടക്കുന്നവർ ഉണ്ട്.
അതുപോലെ ഉള്ള ഒരാളുടെ കഥയാണ് ഇതും. തൻ്റെ ബുള്ളറ്റ് മോഷ്ടിക്കപ്പെട്ടു പോയപ്പോൾ അതിനെ തേടി മറ്റെല്ലാം മറന്നു അലയുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ.അതിൽ നമുക്ക് അറ്റാച്ച് ചെയ്യാൻ പറ്റിയ സംഭവങ്ങൾ കൂടി കോർത്തിണക്കി സംവിധായകൻ സന്തോഷ് മുണ്ടൂർ ഒരുക്കിയിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment