Sunday, April 14, 2024

ആവേശം

 



മുൻപ് ഒരു സിനിമ ഭയങ്കരമാണ്,അടിപൊളിയായിട്ടുണ്ട് എന്നൊക്കെ ന്യൂ ജനറേഷൻ പിള്ളേർ പറഞ്ഞപ്പോൾ   ഒഴിവാക്കി വിട്ടു കളഞ്ഞ സിനിമ അവർക്കൊപ്പം പോയി കണ്ട് എങ്കിലും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല..അതിൻ്റെ കളക്ഷൻ മലയാള സിനിമയിൽ റിക്കാർഡ് ഇട്ടപ്പോൾ എനിക്കെന്ത് കൊണ്ട് ആസ്വദ്യം ആയില്ല എന്ന് ചിന്തിച്ചു..




മാസങ്ങൾക്ക് ഇപ്പുറത്ത് ഓ ടി ടീ റിലീസ് ആയപ്പോൾ പലർക്കും എൻ്റെ അഭിപ്രായം തന്നെ ആയിരുന്നു. അങ്ങിനെ തള്ളി മറിച്ച് ആൾക്കാരെ കയറ്റി അഭിപ്രായ നിശബ്ദത വരുത്തുന്ന ചിത്രങ്ങൾ ഉണ്ട് എന്നു എനിക്കു മനസ്സിലായി.പിന്നെ കുറെ ചിത്രങ്ങൾക്ക് ഇതേ അഭിപ്രായം ഉണ്ടായിട്ടും തിയേറ്ററിൽ കോടികൾ കൊയ്ത്ത് നടത്തി.

എന്തിന് ആടുജീവിതം എനിക്ക് ലാഗ് അടിച്ച സിനിമയാണ്..കണ്ടവരിൽ മിക്കവരും അത് തുറന്നു പറയുന്നു...എങ്കില് കൂടി അത് ഇനി ചരിത്രമാണ്...അത്രക്ക് കളക്റ്റ് ചെയ്തു.ആട് ജീവിതം കണ്ടില്ല എങ്കിൽ മോശമാണ് എന്ന് ചിന്തിപ്പിക്കുന്നു അതിൻ്റെ അണിയറ തള്ളൽ.



അതുപോലെ ഒരു  അഭിപ്രായം കേൾക്കുന്നതിന് മുൻപ് യൂത്ത് സിൻ്റെ ഒന്നിച്ചു പോയി ഇത്തവണ ആവേശം കണ്ടൂ..ഫഹദ് ഫാസിൽ എന്ന നടൻ്റെ അഴിഞ്ഞാട്ടം തന്നെ ആണ് സിനിമ.ഫഹദ് ഫാൻസിന് നന്നായി ഇഷ്ടപ്പെടും..യൂത്ത്സിനും ..അത് കൊണ്ട് തന്നെ നല്ല തിയേറ്റർ റസ്പഓൺസ് ഉണ്ട്.


നമ്മളെ പോലെ ഉളളവർ പേര് ആഭാസം എന്നാക്കിയാൽ നന്നായിരിക്കും എന്ന അഭിപ്രായം തൊണ്ടയിൽ കുരുങ്ങി നടക്കും.ഇനി ചിലപ്പോൾ ഒ ടീ ടീ വന്നാൽ ഇതേ അഭിപ്രായം പറയുവാൻ ആൾക്കാർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.




കുറേക്കാലമായി മലയാളത്തിൽ ഒരു  തിയേറ്റർ ഹിറ്റ് ഉണ്ടാക്കുവാൻ ഫഹദിന് കഴിഞ്ഞിട്ടില്ല.ഈ ഉത്സവകാലത്ത് അത് ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കും ഫഹദ് ഇങ്ങിനെ ഒരു സിനിമ ചെയ്തിട്ടുണ്ടാകുക. ശരിക്കും അദ്ദേഹത്തിന് തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ  അഭിനയസാധ്യത ഉള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല..




സുശിൻ ശ്യം എന്ന മ്യൂസിക് ഡയറക്ടറുടെ ബിജിഎം ചിത്രത്തെ വല്ലാതെ സഹായിന്നുന്നുണ്ട് എങ്കിലും ഗാനങ്ങളുടെ വരി എന്തെന്നോ ചിട്ടപ്പെടുത്തി കൊണ്ട് വന്നതോക്കെ ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് വലിയ ആവേശമൊന്നും ഉണ്ടാക്കാൻ ഇടയില്ല.സുഷിനും ട്രാക്ക് മാറി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം 

1 comment: