Wednesday, February 28, 2024

റാൻഗി

  



ഫേസ് ബുക്ക് ,ഇൻസ്റ്റ്റ എന്നിവ  സമൂഹത്തിൽ  പുതിയ കാര്യങ്ങളിൽ അറിവ് കിട്ടുവാൻ,വാർത്തകൾ അറിയുവാൻ കൂടാതെ പലരുമായി ബന്ധപെടുവാൻ പറ്റുന്ന കാര്യങ്ങളിൽ വളരെ അധികം സഹായം ചെയ്യുന്നുണ്ട് എങ്കില് പോലും ചില ദുർമുഖങ്ങളുടെ മുതലെടുപ്പ് കൊണ്ട് പലപ്പോളും പ്രതി സ്ഥാനത്ത് ആയി പോകുന്നു.






ഭയം തൊട്ടു തീണ്ടിയില്ലാത്ത ഒരു  ലേഡി ജേർണലിസ്റ്റ്,തൻ്റെ പത്രപ്രവർത്തനത്തിൽ കൂടി അധികാരികൾക്ക് തലവേദനയാകുന്നു. അനീതി കണ്ടാൽ ആഞ്ഞടിക്കുന്ന അവളെ കുടുക്കുവാൻ വേണ്ടി അവർ തക്കം പാർത്തു നിൽക്കുന്നു.







തൻ്റെ നാത്തൂൻ  ഒരു ഫേസ് ബുക്ക് ഫ്രോഡിൽ അവള് പോലുമറിയാതെ അവളുടെ ഫോട്ടോ ഉപയോഗിച്ച്  പെട്ട് പോയപ്പോൾ അവളെ രക്ഷിക്കുവാൻ വേണ്ടി ഇറങ്ങി തിരിക്കുന്ന അവള് അതിനു പിന്നിലുള്ളവരെ കണ്ടുമുട്ടി എങ്കിലും അവളെ ആരെന്നറിയാതെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആലം എന്ന വിദേശി ഉണ്ടെന്നു മനസ്സിലാക്കുന്നു.






നാത്തൂൻ എന്ന നിലയിൽ  അയാളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ ചാറ്റ് ആരംഭിച്ച അവള് അയാള് ഒരു തീവ്രവാദി ആണെന്ന് മനസ്സിലാക്കുന്നു.അയാള് അയച്ചു കൊടുത്ത ഫോട്ടോ രാഷ്ട്രീയത്തിൽ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കുമ്പോൾ 

അവളുടെ ചാറ്റ് പിന്തുടരുന്ന ഐ ബി അവളെ കസ്റ്റഡിയിൽ എടുത്തു തീവ്രവാദിയെ പിടിക്കുവാൻ കരുനീക്കുന്നൂ.






ഉദ്യോഗസ്ഥരുമായും നാത്തൂനുമായി ലിബിയയിൽ എത്തുന്ന അവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് ശരവണൻ സംവിധാനം ചെയ്ത് തൃഷ് നായികയായ ചിത്രം പറയുന്നത്.നാത്തൂൻ ആയി അനശ്വര രാജൻ ആദ്യമായി തമിഴിൽ മുഖം കാണിക്കുന്നു.


പ്ര.മോ.ദി .സം.


No comments:

Post a Comment