Monday, October 16, 2023

കാർമേഘങ്ങൾ കലങ്ങിൻഡ്രാന

 


കാർമേഘങ്ങൾ ചിതറൂന്നൂ എന്ന് അർത്ഥം വരുന്ന സിനിമയാണ് ഇത്തവണ തങ്കർ ബച്ചൻ പറയുന്നത്..ജീവിതഗന്ധിയായ കഥപറഞ്ഞ് തമിഴ് സിനിമയിൽ മേൽവിലാസം ഉണ്ടാക്കിയ അദ്ദേഹം കുറച്ചു കാലത്തിനു ശേഷം എടുത്ത സിനിമയാണ് എന്ന് തോന്നുന്നു.



മകളെ തേടി യാത്ര ചെയ്യുന്ന രണ്ടു അച്ഛൻമാരുടെ കഥയാണ് ഇത്.മുൻ ജഡ്ജിയും സാധാരണ ഒരു ചായക്കടക്കാരനും ഒരേ ആവശ്യത്തിന് സഞ്ചരിക്കുമ്പോൾ പരസ്പരം കണ്ടുമുട്ടുന്നതും യാത്രയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു.




വീട്ടിൽ സൗകര്യങ്ങളും പണവും ആവശ്യത്തിൽ അധികം ഉണ്ടായിട്ടും  മക്കൾക്കൊപ്പം കഴിയാൻ മാത്രം ആഗ്രഹിക്കുന്ന മുൻ ജഡ്ജിക്ക് അവരുടെ തിരക്കുമൂലം ആഗ്ര ഹം നടക്കുന്നില്ല.വർഷങ്ങൾക്ക് മുൻപ്  പോസ്റ്റ് ചെയ്ത കത്ത് വൈകി കയ്യിൽ എത്തുമ്പോൾ അയാള് അതിൻ്റെ ഉറവിടം തേടി യാത്രയാവുന്നു.



ചില പ്രശ്നങ്ങൾ കൊണ്ട് ആശ്രമം സ്കൂളിൽ ചേർക്കേണ്ടി വന്ന മകളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് അവളെ കാണുവാൻ സാധാരണക്കാരനായ അച്ഛനും പുറപ്പെടുന്നു..




ഫാമിലി സെൻ്റിമെൻസ് ഡ്രാമ കൊണ്ട് പ്രേക്ഷകർക്ക് വിരുന്നു ഒരുക്കുന്ന തങ്കർ ബച്ചൻ ഇവരുടെ പൂർവകാല കഥ കൂടി പറയുമ്പോൾ യാത്രയുടെ ഉദ്ദേശ്യം മനസ്സിലാകുന്നു.


പ്ര.മോ.ദി.സം



No comments:

Post a Comment