Monday, June 5, 2023

നീരജ

 



"എൻ്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റി തരുമോ" എന്ന് രണ്ടു വർഷമായി വിധവ ആയിരിക്കുന്ന ഒരു യുവതി തൻ്റെ വളരെ അടുത്ത സുഹൃത്തിനോട് ചോദിച്ചാൽ എന്തായിരിക്കും അയാള് കരുതുക?



"നച്ചിത്തരമെ" എന്ന രണ്ടു വർഷം മുൻപ് ഇറങ്ങിയ കന്നഡ ചിത്രം കണ്ടപ്പോൾ അങ്ങിനെയൊക്കെ ഒരു സ്ത്രീക്ക് ചോദിക്കുവാൻ പറ്റുമോ എന്ന് കരുതിയിരുന്ന ആളായിരുന്നു ഞാൻ. വല്യ മംഗ്ലൂർ,മൈസൂർ, ബാംഗ്ലൂർ സിറ്റി ഉൾപ്പെടുന്ന കർണാടകയിൽ യാന്ത്രിക ജീവിതത്തിൽ ഇങ്ങനത്തെ ചോദ്യം ഒക്കെ സാധ്യമാകും എന്ന് കരുതി.



നീരജ എന്ന അതിൻ്റെ റീമേക്ക് മലയാളത്തിൽ എത്തിയപ്പോൾ മല്ലൂസുകളിൽ ഇങ്ങനത്തെ ചോദ്യം ഉണ്ടാകുമോ എന്നൊരു കൂട്ടുകാരിയോട് ചോദിച്ചപ്പോൾ ആണുങ്ങൾ സ്ത്രീകളോട് ഇങ്ങിനെ ചോദിക്കും എങ്കിൽ എന്ത് കൊണ്ട് സ്ത്രീക്ക് മറിച്ച് ആയിക്കൂടാ എന്നൊരു മറുചോദ്യം ആണ് വന്നത്.



 പ്രേമിച്ചു കല്യാണം കഴിച്ചു മൂന്ന് വർഷം സന്തോഷത്തോടെ  ജീവിച്ചു കഴിഞ്ഞപ്പോൾ  അപകടത്തിൽ മരണപ്പെടുന്ന ഭർത്താവിനെ ഊണിലും ഉറക്കത്തിലും പ്രവർത്തിയിലും എന്തിന് അയാള് ഇരിക്കുന്ന കിടക്കുന്ന ഡ്രസ്സ് മാറുന്ന സ്ഥലം വരെ  ഓർത്തു അത് പോലെ നിലനിർത്തി രണ്ടുവർഷം കഴിഞ്ഞുകൂടുന്ന യുവതിയായ സ്ത്രീക്ക് തനിക്ക് എന്തിൻ്റെയോ കുറവ് അനുഭവപ്പെടുന്നു എന്ന് മനസ്സിലാകുന്നു.



ഡിപ്രഷൻ സംഭവിക്കും മുൻപ് കൂട്ടുകാരിയുടെ ഉപദേശത്തിൽ ഡോക്റ്ററെ കാണുകയും അയാള് പറയുംപോലെ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൽ ആണ് കണ്ണ് കൊണ്ടു വരെ ശ്രുതി രാമചന്ദ്രൻ അഭിനയിച്ചു  തകർത്ത നീരജ.



പാരലൽ ആയി മറ്റൊരു ദാമ്പത്യ കഥകൂടി പറയുന്ന ചിത്രം മനുഷ്യ മനസ്സുകളുടെ സങ്കീർണതകൾ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്.സിനിമയിലെ ചില കാര്യങ്ങളിൽ നമുക്ക് ഇത് പോലെ കൺഫ്യൂഷൻ ഉണ്ടാകും എങ്കിലും ഈ കാലത്ത് ഇതൊക്കെ സാധാരണം എന്ന് മനസ്സിലാക്കുവാൻ  അത് ഉൾക്കൊള്ളുവാൻ മല്ലൂസിന് ഇനിയും സമയമെടുക്കും..


പ്ര.മോ.ദി.സം

1 comment: