Saturday, March 5, 2016

ലിഫ്ററ്


ഒരു വെെകുന്നേരം...ടു വീലറിൽ നാടിൻെറ സൗന്ദര്യം നുകർന്ന് കൊണ്ട് വീട്ടിലേക്ക്....കുറച്ചു ദൂരം ചെന്ന് കാണും..റോഡ് കയ്യടക്കി ഒരു ''ചങാതികൂട്ടം''..സ്കൂൾ വിട്ട് വരികയാണ്...കുറെ സമയം ഹോൺ മുഴക്കിയപ്പോൾ അവർ സെെഡിലേക്ക് മാറി.കൂട്ടത്തിലൊരുവൻ ലിഫ്ററിനു വേണ്ടി സിഗ്നൽ കാണിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി...


വിശേഷങൾ പങ്കുവെക്കുന്നതിനിടയിൽ ചോദിച്ചു
''നിങൾ അഞ്ചുപേർ ഒന്നിച്ചു വന്നിട്ട് അവരെ വിട്ട് നീ മാത്രം കയറി വന്നത് മോശമായി പോയി ''

''എന്നാൽ ചേട്ടനൊരു കാരൃം ചെയ്യ്...നാളെ ഇതേ സമയത്ത് കാറുമെടുത്ത് വാ....നമ്മൾ അഞ്ചുപേരും ഒന്നിച്ചുകയറാം...''
പെട്ടെന്നായിരുന്നു മറുപടി...ഉരുകിയൊലിച്ച ഞാൻ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു

5 comments:

  1. വേണ്ടാരുന്നു അല്ലേ???

    ReplyDelete
  2. അതെനിക്ക് ഇഷ്ട്ടമായി

    ReplyDelete
  3. കുട്ടികൾ മുറ്റാണു

    ReplyDelete
  4. ചങ്ങാതികൂട്ടം
    തന്‍കാര്യം നേടിയെങ്കിലും വര്‍ഗ്ഗസ്നേഹമുള്ളവന്‍.
    ആശംസകള്‍

    ReplyDelete
  5. അതെനിക്ക് ഇഷ്ട്ടമായി ആശംസകൾ ..

    ReplyDelete