Sunday, January 18, 2015

രണ്ടു " ബൈക്ക് " പുരാണം

ഒന്ന് ..
--------

"എടാ ...ഹെല്‍മെറ്റ്‌ ഇട്ടോണ്ട് പോടാ "

"അധിക ദൂരത്തെക്കൊന്നു മില്ലെന്നെ ....ജങ്ങ്ഷന്‍ വരെ ..അവിടെ പോലീസ് ഒന്നും കാണൂല ..."

സ്വന്തം സുരക്ഷയെക്കാള്‍ പോലിസിനെ  പേടിച്ചുമാത്രം  ഹെല്‍മെറ്റ്‌ ഇടുന്ന ഇവനെ പോലുള്ളവരാണ്  ഇന്ന് കൂടുതല്‍ ...


രണ്ട്..
--------

സ്പീഡില്‍ വരുന്ന എന്‍റെ ബൈക്ക് കൈ കാണിച്ചു അവന്‍ നിര്‍ത്തി

"ചേട്ടാ ഒരു ലിഫ്റ്റ്‌ തരുമോ ?"

"ഓക്കേ  കയറികോളൂ"


കണികണ്ടതിന്‍റെ കുഴപ്പമോ വല്ലതും കയറി ഉടക്കിയതാണോ എന്നറിയില്ല വഴിക്ക് വെച്ച് ടയര്‍ പഞ്ചറായി .

"കുറച്ചു ദൂരം തള്ളേണ്ടിവരും ...അവിടെ ഒരു വര്‍ക്ക് ഷോപ്പ് ഉണ്ട് " ഞാന്‍ പറഞ്ഞത് കേട്ട് അവന്‍ സഹായിച്ചു .

അല്പം കഴിഞ്ഞു വന്ന ഒരു ബൈക്കില്‍  ലിഫ്റ്റ് ചോദിച്ചു ചാടി കയറി അവന്‍ എന്നെ വഴിയില്‍ ഉപേഷിച്ചു.യാത്ര പോലും പറയാതെ .......


കഥ : പ്രമോദ് കുമാര്‍ .കെ.പി


8 comments:

  1. എന്നാലും തള്ളാന്‍ സഹായിച്ചല്ലോ!
    ആശംസകള്‍

    ReplyDelete
    Replies
    1. അത്രയെങ്കിലും സഹായിച്ചല്ലോ ..അല്ലെ

      Delete
  2. അതു കൊള്ളാം! ഒരു താങ്ക്സ് എങ്കിലും പറയായിരുന്നു. :(

    ReplyDelete
    Replies
    1. ഇപ്പൊ താങ്ക്സിനു വലിയ മാര്‍കെറ്റ് ഒന്നുമില്ല

      Delete
  3. അവനൊരു കോട്ടയംകാരനാകാനാ സാധ്യത.

    ReplyDelete
    Replies
    1. എല്ലാസ്ഥലത്തും ഉണ്ടാകും

      Delete
  4. എന്നായാലും എല്ലാര്‍ക്കും അവനോന്‍റെ കാര്യല്ലേ വലുത്...:) പിന്നെ മനസ്സില്‍ പ്രാകിക്കൊണ്ടാന്നേലും കുറച്ചു തള്ളാന്‍ സഹായിച്ചല്ലോ... :P

    ReplyDelete