"റിജു ഒന്നും പറഞ്ഞില്ല ...ഞാൻ എന്ത് ചെയ്യണം ?"
"ഞാനിപ്പോൾ എന്താണ് പറയുക ...അങ്ങിനെ ഒരു നിമിഷത്തിൽ അരുതാത്തത് സംഭവിച്ചു പോയി ..അത് നമ്മൾ തിരുത്തണം ...എങ്ങിനെ ..?"
"എങ്ങിനെ ?.അതാണ് ഞാനും ചോദിക്കുന്നത് ..സംഭവിച്ചതല്ല ..സംഭവിപ്പിച്ചതാണ് ..ഞാൻ എത്ര പ്രാവശ്യം എതിർത്തതാ ..എന്നിട്ടും ബലമായി .... " അവളുടെ ഒച്ച ഉയർന്നു .ചുറ്റിലുമുള്ള ആളുകൾ ശ്രദ്ധിക്കുവാൻ തുടങ്ങി .അത് മനസ്സിലാക്കിയ റിജു വല്ലാതായി .
"പ്ളീസ് ...ഒച്ച വെച്ച് സീന്‍ ഉണ്ടാക്കരുത് ..നമുക്ക് ആലോചിച്ചു വേണ്ടത് ചെയ്യാം .."
"അധികം ആലോചിക്കുവാന്‍ ഒന്നുമില്ല .സമയം പോകുംതോറും അപമാനിതനാകുന്നതു ഞാനും കുടുംബവുമാണ് .. എനിക്ക് ഇപ്പോള്‍ തന്നെ കുറെ കല്യാണ ആലോചനകൾ വരുന്നുണ്ട് .അവർ എനിക്ക് പറ്റുന്നത് ഏതെങ്കിലും ഒന്ന് നിശ്ചയിക്കും .നീ ഉപേക്ഷിക്കുകയാണെങ്കില്‍ കൂടി ആരെയെങ്കിലും കല്യാണം കഴിച്ചു വഞ്ചിക്കുവാൻ വയ്യ.ജീവിതകാലം മുഴുവൻ മനസ്സ് നീറി നീറി ......ഹോ ആലോചിക്കുവാനെ വയ്യ .സമയം ഇനി അധികം ഇല്ല .റിജു എന്നെ എത്രയും പെട്ടെന്ന് വിവാഹം ചെയ്യുക അതെ ഉള്ളൂ ഇതിനു ഒരു ശരിയായ പ്രതിവിധി.റിജുവിനു നല്ല ജോലി ഉണ്ട് ..ഒരു പെണ്ണിനെ പോറ്റുവാനുള്ള ചുറ്റുപാടുമുണ്ട് ..നീ പറഞ്ഞത് പോലെയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിനോപ്പമോ അതിലും കൂടുതലോ പ്രൌഡിയും മറ്റും എന്റെ കുടുംബത്തിനുമുണ്ട് .പിന്നെ ചേട്ടന് പെണ്ണ് നോക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് ..രണ്ടും ഒന്നിച്ചു നടത്താം ..ഞാന്‍ ഗര്‍ഭിണി ആണെന്നുള്ള കാര്യം ആരെയും അറിയിക്കണ്ടാ "
"ഒക്കെ ശരി തന്നെ .പക്ഷെ ഈ കാര്യം അറിയിക്കാതെ ഇപ്പോള്‍ എനിക്ക് കല്യാണം അവര്‍ നടത്തി തരില്ല .അങ്ങോട്ട് ആവശ്യപെടാന്‍ അത്ര പ്രായവും ആയിട്ടില്ലല്ലോ ?.കല്യാണം നടക്കണമെങ്കിൽ ഈ കാര്യം അറിയിക്കണം .അത് വീട്ടിൽ അവതരിപ്പിക്കുകയാണ് എന്റെ പ്രശ്നം .എങ്ങിനെ ?ഇതൊന്നും നമ്മള്‍ മാത്രം ആലോചിക്കേണ്ട കാര്യമല്ല .തന്റെ മകൻ ഇത്തരമൊരു കാര്യം ചെയ്തത് അവർ അറിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് ഊഹിക്കാൻ കൂടി വയ്യ .അഭിമാനിയായ അച്ഛൻ ...എപ്പോഴും പിന്തുണയ്ക്കുന്ന അമ്മ.എതിര്‍ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എങ്കിലും അഭിമാനവും അപമാനവും പറഞ്ഞു അവർ എതിർക്കും ..ചേട്ടൻ തന്നെ പലപ്പോഴും ഇതിലും ചെറിയ പല ഗുലുമാലുകലും ഒപ്പിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കുക പോലുമുണ്ടായിട്ടുണ്ട് .അപ്പോൾ .ഇത് ?...എനിക്ക് ഒന്ന് ആലോചിക്കണം . ഞാൻ നാളെ ഇതിനൊരു നല്ല തീരുമാനം പറയാം "
" നല്ല തീരുമാനം ആയിരിക്കണം "
കലങ്ങിയ മനസ്സുമായി ശ്വേത വീട്ടിലേക്കുപോയി .ഇന്ന് ഒരു രാത്രി മാത്രം ..ഇന്ന് അവൻ ഇതിനു ശരിയായ പോംവഴി കണ്ടെത്തും.അബോർഷൻ അനുവദിക്കില്ല എന്ന് കട്ടായം പറഞ്ഞതിനാൽ അതൊഴിവാക്കിയുള്ള ഒരേ ഒരു വഴി കല്യാണം മാത്രം. .അതെ ഉള്ളൂ ഒരേ ഒരു മാർഗം .അത് അവൻ നിരസിച്ചാൽ പിന്നെ മുന്നിൽ ഒരു വഴി മാത്രം ...അതുണ്ടായാൽ അപമാനിക്കപെടുന്ന തന്റെ കുടുംബത്തെയോർത്തു അവളുടെ ഉള്ളം നടുങ്ങി.
അടുത്ത ദിവസം പ്രതീക്ഷയോടെ റിജുവിനെ തിരക്കി ചെന്ന ശ്വേതയെ സ്വീകരിച്ചത് അമ്പരിപ്പിക്കുന്ന വാർത്തയായിരുന്നു.വീട്ടിൽ ഒരു കുറിപ്പും എഴുതി വെച്ച് അവൻ നാട് വിട്ടു എന്ന്.. ഇനി ഒരിക്കലും തന്നെ അന്വേഷിക്കണ്ടാ എന്നും ...എന്ത് ചെയ്യണമെന്നു അറിയാതെ മുന്നിലെ പ്രതീക്ഷയുടെ വഴികൾ കൊട്ടിയടക്കപെട്ട ശ്വേത ഉറച്ച തീരുമാനത്തോടെ വീട്ടിലേക്കു മടങ്ങി.
വർഷങ്ങൾ കടന്നുപോയത് വളരെ പെട്ടന്നായിരുന്നു.സന്ധ്യാനാമം ചൊല്ലിയതിനു ശേഷം കുഞ്ചുമോന് കഥപറഞ്ഞു കൊടുത്ത് കൊണ്ട് വരാന്തയിലിരിക്കുകയായിരുന്നു ആ അമ്മ .
"അച്ഛൻ ഇന്ന് വരുമോ അമ്മെ ?'
" ഇന്ന് വരും മോനെ ...ഇപ്പൊ വിളിച്ചിരുന്നു ..ഒരു സസ്പെൻസ് കൊണ്ടാ വരുന്നത് എന്നും പറഞ്ഞു "
"അതെന്താ അമ്മെ അങ്ങിനെ പറഞ്ഞാൽ ?"
" അത് ..അത് ...നമ്മൾ വിചാരിക്കാത്ത ഒരു കാര്യം ഉണ്ടെന്നു ..."
കുഞ്ചു മോന് കാര്യം അത്ര പിടി കിട്ടിയില്ലെങ്കിലും അവൻ പിന്നെ ഒന്നും ചോദിച്ചില്ല .കഥ തുടർന്നതിനാൽ അവൻ അതിൽ ലയിച്ചു.
ഭർത്താവിനൊപ്പം വീട്ടിലേക്കു വന്ന വ്യക്തിയെ കണ്ടു ശ്വേത ഞെട്ടി.അവൾ അത് പുറത്തു കാണിക്കാതെ ഭർത്താവിൽ നിന്നും ബാഗും മറ്റു സാധനങ്ങളും വാങ്ങി കൊണ്ട് ആശ്ചര്യത്തോടെ അയാളെ നോക്കി.അച്ഛാ എന്ന് വിളിച്ചു ഓടിയടുത്ത കുഞ്ചുമോൻ അപരിചിതനെ കണ്ടപ്പോൾ അകന്നു നിന്നു.
"മോനിങ്ങു വാ ..പേടിക്കേണ്ട ..ഇത് മോന്റെ ഇളയച്ചനാ .."
അച്ഛൻ പറഞ്ഞത് കേട്ട് കുഞ്ചുമോൻ അടുത്തേക്ക് ചെന്നു...പുഞ്ചിരിച്ചു കൊണ്ട് അയാള്‍ നീട്ടിയ ചോക്ലറ്റ് വാങ്ങിച്ചു.
"ശ്വേത ..ഇത് റിജു ..ഞാൻ പറഞ്ഞിട്ടില്ലേ ,ഒരു കാരണവുമില്ലാതെ പണ്ട് വീട്ടില്‍ നിന്നും ഓടിപോയ എന്റെ അനിയനെ കുറിച്ച് ..അവനാ ഇവൻ ..ങാ നീ ഫോട്ടോവിൽ കണ്ടിട്ടുണ്ടല്ലോ ,അല്ലെ ? ആ സമയത്ത് ഇവനെ എത്ര തിരഞ്ഞു ...നാടായ നാട് മുഴുവനും ..ഒരു തുമ്പും കിട്ടിയില്ല .ഇപ്പോൾ പൊടുന്നനെ എന്റെ മുന്നില് വന്നു പെട്ടു , ..ഈ യാത്രയിൽ കിട്ടിയതാ .അങ്ങിനെ ഈ യാത്ര കൊണ്ട് വലിയ ഒരു ഗുണമുണ്ടായി...അവനു ആ സമയത്ത് പുറത്തറിയിക്കുവാൻ പറ്റാത്ത എന്തൊക്കെയോ പ്രശ്നം ഉണ്ടായി പോലും ...അത് കൊണ്ട് ആരോടും പറയാതെ സ്ഥലം വിട്ടു...അത് എന്താണ് എന്നൊന്നും ഞാന്‍ ചോദിച്ചില്ല .സമയമുണ്ടല്ലോ ..ഇപ്പോൾ അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ അവർ എത്ര സന്തോഷിച്ചേനെ ...അയാളുടെ കണ്ഠം ഇടറി...ഇവനെ അത്രക്ക് സ്നേഹിച്ചതാ അവര് .....
"എനിക്കൊന്നു കുളിക്കണം ....നിങ്ങൾ സംസാരിചിരിക്കൂ ..."സജു അകത്തേക്ക് പോയി.
"ശ്വേതാ നീ ..."
"അതെ ഞാൻ തന്നെ ..നിങ്ങൾ ഉപേക്ഷിച്ചു മുങ്ങിയപ്പോൾ എനിക്ക് മുന്നിൽ ഒരേ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്മഹത്യ .അതിന്റെ തയ്യാറെടുപ്പിലാ വീട്ടിലെത്തിയത് .പക്ഷെ അച്ഛനെയും അമ്മയെയും അനിയത്തിയുടെ ഭാവി ,കുടുംബത്തിന്റെ മാനം ഇവയൊക്കെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.അവരോടു എല്ലാം തുറന്നു പറയാമെന്നും ..പക്ഷെ പറയുവാൻ അവസരം കിട്ടിയില്ല .പലതവണ ശ്രമിച്ചു .പറ്റിയില്ല.. മുൻപ് ഞാൻ അവഗണിച്ച ഒരു ആലോചന വീണ്ടും വന്നു..നീ വഞ്ചിച്ചത് കൊണ്ട് പുരുഷവര്ഗത്തെ തന്നെ വെറുത്തുപോയിരുന്നു അതുകൊണ്ട് ഒരാളെ വഞ്ചിക്കുന്നത് കൊണ്ട് തെറ്റില്ല എന്നും തീരുമാനിച്ചു..
.പയ്യന്റെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ ....അത് കൊണ്ട് എത്രയും പെട്ടെന്ന് നടക്കേണ്ടുന്ന കല്യാണത്തിന് സമ്മതം മൂളി.എന്തോ ഒരു പകയായിരുന്നു മനസ്സ് മുഴുവൻ ..നിന്നോടുള്ള പക ..ജീവിതത്തോടുള്ള പക ..പിന്നെ കുറെപേരുടെ ജീവിതവും നിലനില്പ്പും ഒക്കെ ഓർക്കേണ്ടി വന്നു ..പിഴച്ചവള്‍ എന്ന അപമാനത്തില്‍ നിന്നും രക്ഷപെടുവാന്‍ ഭാര്യയിലെക്കുള്ള ദൂരം ഒരു പെണ്ണിന് വളരെ വലുതാണ് .പക്ഷെ എനിക്കത് ഉടനെ തന്നെ ദൈവം തന്നു . അത് നിരസിക്കുവാന്‍ തോന്നിയില്ല .നീ ഇല്ലാതെയും ഞാൻ ജീവിക്കും എന്ന് കാണിക്കുവാനുള്ള ത്വര വേറെയും . .എന്നാൽ അറിയാതെ വന്നു കയറിയത് നിന്റെ വീട്ടിലേക്കാണ് .നിന്റെ തിരോധാനം മൂലം ആശുപത്രി കിടക്കയിലായിപോയ നിന്റെ അച്ഛൻ ..കണ്ണീരുമായി നിന്റെ അമ്മ .നിന്നോട് നല്ല രീതിയിൽ പ്രതികാരം ചെയ്യാൻ ദൈവം തന്ന നല്ല അവസരം ....അതോടെ എന്റെ മനസ്സിലെ ഭയം മാറി,കുറ്റബോധം ഇല്ലാതായി "
എല്ലാം കേട്ട് കൊണ്ടിരുന്ന റിജു കുഞ്ചുമൊനെ തഴുകി കൊണ്ടിരുന്നു . ..ശ്വേതയുടെ മനസ്സിൽ ഒരു ചിരിയുണ്ടായി.അവൾ തുടർന്നു കൊണ്ടിരുന്നു
"എന്നാൽ ദൈവം അത് പൂർണമായും അനുവദിച്ചില്ല . കുളിമുറിയിൽ ഉണ്ടായ ഒരു വീഴ്ചയിൽ നീ എന്നിൽ നിക്ഷേപിച്ച പാപം ഇല്ലാതായി. നീ എല്പ്പിച്ച കളങ്കത്തിൽ നിന്നും ഞാൻ ശുദ്ധയായി "
ഞെട്ടിയ റിജു പെട്ടന്ന് കുഞ്ചു മോനെ തന്നിൽ നിന്നും തള്ളി മാറ്റി.ശ്വേത അത് കണ്ടു ചിരിച്ചു കൊണ്ട് കുഞ്ചുമോനെ അണച്ചു പിടിച്ചു.
"മുൻപ് കൊള്ളരുതാത്തവാൻ എന്ന പേര് കേൾപ്പിചെങ്കിലും ,അങ്ങിനെ ആണെങ്കിലും കല്യാണത്തോടെ സജു ചേട്ടൻ നന്നായി.ഞാൻ പറഞ്ഞതല്ല നിന്റെ അച്ഛനും അമ്മയും എനിക്ക് തന്ന സര്ട്ടിഫിക്കട്ടാണ് .ഒരു കൊലകൊമ്പനെയാണ് ഞാൻ തളച്ചത് എന്നുപോലും പറഞ്ഞു.നമ്മള്‍ ഇതുവരെ എന്തായിരുന്നാലും വേണ്ടില്ല ഇന്നുമുതല്‍ നിനക്ക് ഞാനും എനിക്ക് നീയും ...പാസ്റ്റ് ഈസ് പാസ്റ്റ് .അതാണ് സജുവേട്ടൻ എന്നോട് ആദ്യദിവസം പറഞ്ഞത് ..അത് കൊണ്ട് ഞാനും പലതും ഒളിച്ചു .സജുവേട്ടന്റെ ഭൂതകാലവും ചികഞ്ഞു നോക്കിയില്ല.സജു ചേട്ടന്റെ സ്നേഹത്തിനു മുന്നിൽ ഞാനും കീഴടങ്ങി.കുഞ്ചുമോൻ വന്നതോടെ ഞാൻ എല്ലാം മറന്നു .ആ സ്നേഹ തണലുകളിൽ ഇപ്പോൾ ഞാൻ ജീവിതം ആസ്വദിക്കുകയാണ് ,പഴയതൊക്കെ മറന്നു കൊണ്ട് ...പക്ഷെ ഇന്ന് നീ വന്നു ഞങ്ങൾക്കിടയിൽ ...ഇനി എന്തുണ്ടാവും എന്ന് ..എനിക്കറിയില്ല ...?
"ഇതെന്താ പറയുവാനുള്ളതൊക്കെ ഇന്ന് തന്നെ പറഞ്ഞു തീർക്കുകയാണോ ?"സജുവിന്റെ ശബ്ദം കേട്ട് ശ്വേത ചിരിചെന്ന് വരുത്തി അകത്തേക്ക് നടന്നു.
അത്താഴം കഴിക്കുമ്പോൾ സജുവും കുഞ്ചുവും പല തമാശകളും പറഞ്ഞുവെങ്കിലും റിജുവിനും ശ്വേത ക്കും അത് അത്ര ആസ്വദിക്കുവാൻ കഴിഞ്ഞില്ല .അവരുടെ ചിന്തകൾ പല വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.അന്ന് ശ്വേതക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല .വലിയൊരു അപകടം അവൾ മുഖാമുഖം കാണുകയായിരുന്നു.ഉണ്ടാകുവാൻ പോകുന്ന ദുരന്തത്തെ ഓർത്ത് അവൾ വിങ്ങി പൊട്ടി.നഷ്ട്ടപെട്ടു പോകുന്ന ജീവിതം അവൾ മനസ്സിൽ കണ്ടു.ഒരിക്കലും നഷ്ട്ടപെട്ടു പോകരുത് എന്ന് കരുതിയോ എന്തോ അവൾ കുഞ്ചുമൊനെ കെട്ടിപിടിച്ചു .
പതിവിനു വിപരീതമായി വൈകി എഴുനെറ്റ അവൾ കണ്ടത് വരാന്തയിൽ തനിച്ചിരിക്കുന്ന സജുവിനെയാണ്.കോപം കൊണ്ടോ എന്തോ മുഖം ചുവന്നുവെങ്കിലും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.അടുത്തേക്ക് വന്ന അവൾക്കു നേരെ അയാള് ഒരു കുറിപ്പ് നീട്ടി.വിറയലോടെ അവൾ അത് വാങ്ങി വായിച്ചു.എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി .
"പോകട്ടേ ചേട്ടാ ...നമ്മളെ വേണ്ടാത്തവർ എവിടെ വേണമെങ്കിലും പോവട്ടെ ....അവനു ഒറ്റയ്ക്ക് ജീവിക്കുവാനാണ് താല്പര്യം ..ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ ..അവൻ അവന്റെ ഇഷ്ടം പോലെ എവിടെയെങ്കിലും സുഖമായി ജീവിക്കട്ടെ.." വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു .
"എന്നാലും എന്നെകിലും അവൻ വീണ്ടും വരുമായിരിക്കും അല്ലെ ..? നമ്മളെ ഒക്കെ കാണുവാൻ ...?അവനു നമ്മളെ അങ്ങിനെ ഉപേക്ഷിക്കുവാൻ കഴിയുമോ ?"
അതിനവൾ മറുപടി പറഞ്ഞില്ല .അവൾ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല .
അയാൾ കരഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ചു ..അപ്പോൾ അവൾ നന്ദി പറയുകയായിരുന്നു റീജുവിനോട് ..നഷ്ട്ടപെടും എന്ന് കരുതിയ തന്റെ ജീവിതം തിരികെ തന്നതിന്...
"നീ എന്നോട് ചെയ്ത പാപം നീ തന്നെ കഴുകി കളഞ്ഞിരിക്കുന്നു .നിന്നോടുള്ള വെറുപ്പും മനസ്സിൽ നിന്നും ഒഴുകി പോയിരിക്കുന്നു .നന്ദി . റിജു നന്ദി ...."
റിജു അപ്പോൾ യാത്ര തുടരുകയായിരുന്നു ...ഒരിക്കലും മടങ്ങിവരാത്ത ദൂരത്തെക്കുള്ള യാത്ര ..
കഥ :പ്രമോദ് കുമാർ .കെ.പി
ചിത്രങ്ങൾ ; ഇന്റർ നാഷണൽ വാട്ടർ കളർ

ആശംസകൾ
ReplyDeleteനല്ല എഴുത്ത്
നന്ദി സുഹൃത്തെ ....
Deleteനന്നായെഴുതി,ഇനിയും കൂടുതൽ ്രപതീക്ഷിയ്ക്കുന്നു..ആശംസകൾ
ReplyDeleteനന്ദി ..വീണ്ടും വരിക ,പ്രോത്സാഹിപ്പിക്കുക
Deleteനന്നായി അവസാനിച്ചല്ലോ എല്ലാം.
ReplyDeleteനന്നായി അവസാനിക്കണം അല്ലെങ്കില്‍ നല്ല രീതിയില്‍ കഴിഞ്ഞ ഒരു കുടുംബം താറുമാറായി പോകും...നന്മകള്‍ ഉണ്ടാവട്ടെ
Deleteധീരയായ ഒരു പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. . കഥാകഥനം പഴയ ശൈലിയിലാണ് എന്നുള്ളത് ഒരു പോരായ്മയായി തോന്നി.
ReplyDelete'സമയം പോകുംതോറും അപമാനിതനാകുന്നതു ഞാനും കുടുംബവുമാണ്, പക്ഷെ അച്ഛനെയും അമ്മയെയും അനിയത്തിയുടെ ഭാവി ,കുടുംബത്തിന്റെ മാനം ഇവയൊക്കെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു' തുടങ്ങിയ വാചകങ്ങളിലൊക്കെ ഭാഷാപരമായ പിശകുകളുണ്ട്.
വിദ്ധിമാന്റെ അഭിപ്രായങ്ങള്‍ ഒക്കെ എഴുത്ത് മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കുന്നതാണ്.ശ്രമിക്കുന്നുമുണ്ട് .നന്ദി
Delete"നീ എന്നോട് ചെയ്ത പാപം നീ തന്നെ കഴുകി കളഞ്ഞിരിക്കുന്നു .നിന്നോടുള്ള വെറുപ്പും മനസ്സിൽ നിന്നും ഒഴുകി പോയിരിക്കുന്നു .നന്ദി . റിജു നന്ദി ...." നന്നായെഴുതി ആശംസക...
ReplyDeleteനന്ദി ഷാഹിദജി ...ഇനിയും വരിക
Deleteആശംസകള്‍
ReplyDeleteനന്ദി സുധീര്‍ ഭായ്
Deleteനന്നായിട്ടുണ്ട് ഇനിയും എയുതുക
ReplyDeleteനിങ്ങളുടെ പ്രോല്‍സാഹനം എഴുതുവാനുള്ള കരുത്ത് തരുന്നു
Deleteനന്നായെഴുതി, വളരെ പോസറ്റീവ് ആയ അവസാനം...
ReplyDeleteനന്ദി വന്നതിനും പ്രോല്‍സാഹനം തന്നതിനും
Deleteകഥ നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍