കൈയേറ്റം എപ്പോള്‍  എങ്കിലും ഒഴിപ്പിക്കുമെന്നറിയാമായിരുന്നു...എന്ത്  ചെയ്യാം, വീടും കുടുംബവും  ഇല്ലാത്തവനു വേറെ എന്തു രക്ഷ...മാറി മാറി  വരുന്നവര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി.അങ്ങിനെ ഞാനും പെരുവഴിയില്‍  ആയി.അതെനിക്ക്  ശീലമായിരുന്നു.പക്ഷെ ഞാന്‍ സംഭരിച്ചു വെച്ച ഭക്ഷണവും അവര്‍  തകര്‍ത്തു.വിശന്നു വലഞ്ഞ ഞാന്‍ അടുത്തുകണ്ട വീട്ടില്‍ കയറി,ആരും കാണാതെ  തട്ടിന്‍പുറത്ത് ഒളിച്ചിരുന്നു,അവിടെ ഒന്ന് രണ്ടു വാഴകുലകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആവശ്യത്തിന് കഴിച്ചു .ഇടയ്ക്കിടയ്ക്ക് അവര്‍ പലതും തട്ടിന്‍ പുറത്തു സൂക്ഷിക്കുന്നതുകൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടിയില്ല .ആരുടേയും കണ്ണില്‍ പെടാതെ കഴിച്ചുകൂട്ടുകയായിരുന്നു വിഷമം സൃഷ്ട്ടിച്ചത്..എന്നിട്ടും  കുറേകാലം  അവിടെത്തന്നെ കൂടി,സുഭിഷമായിരുന്നു അവിടുത്തെ ജീവിതം.ആരുടേയും കണ്ണില്‍   പെടാതെ അങ്ങിനെ ഒരു നല്ല ജീവിതം,ഒറ്റക്ക്  കുറെദിവസം ആയപ്പോള്‍ ബോറടിച്ചു  തുടങ്ങി,കൂട്ടുകാരെ പറ്റി ചിന്ത വന്നു,ഒരുദിവസം ആരും കാണാതെ പുറത്തിറങ്ങി  കൂട്ടുകാര്‍ എവിടെ എന്ന്  തിരഞ്ഞു..ഒന്ന് രണ്ടുപേരെ കണ്ടു വരേണ്ട സ്ഥലം പറഞ്ഞു  കൊടുത്തു മടങ്ങി.ഒരാഴ്ചകകം കൂട്ടുകാര്‍ വന്നു,പിന്നെ  കളിയായി,ബഹളമായി..പണ്ടത്തെ ജീവിതം തിരിച്ചു കിട്ടിയപോലെ...ശരിക്കും  ആഘോഷിച്ചു...പക്ഷെ നമ്മളെ വീടുകാര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നതു നമ്മള്‍  അറിഞ്ഞില്ല..ഓരോരുത്തരും അവരുടെ കെണിയില്‍ വീണു..അവസാനം  ഞാനും...എലിപെട്ടിയില്‍ കുടുങ്ങി വെപ്രാളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും  ഓടുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു ....ചെറിയ ചെറിയ കയ്യേറ്റം ആരും  ഗൌനിക്കില്ല...എല്ലാംവരും കുടിയേറ് നടത്തുമ്പോള്‍ആണ്  ഒഴിപ്പിക്കല്‍  ആരംഭിക്കുന്നത്...എല്ലായിടത്തും ഇതുതന്നെ സ്ഥിതി...
കഥ:പ്രമോദ് കുമാര്‍.കെ.പി
കഥ:പ്രമോദ് കുമാര്‍.കെ.പി
 
 
No comments:
Post a Comment