യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട സിനിമ ആണെന്ന് തുടക്കം എഴുതി കാണിക്കുന്നുണ്ട്.. പിന്നെ അവസാനം വളരെ വ്യക്തമായി തന്നെ ചിത്രങ്ങൾ സഹിതം വിവരണവും തരുന്നുണ്ട്.
ഇതുപോലത്തെ നൂറു കണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റിലും നടന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു വിധത്തിലും സ്വാധീനിക്കാൻ പറ്റാതെ പരമ ബോർ ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട്.
മക്കളെ ഉപേക്ഷിച്ചു രണ്ടാം കെട്ടുകാരന്റെ കൂടെ അമേരിക്കയിൽ ജീവിക്കാൻ പോകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന സഹോദരി സഹോദരൻമാരുടെ ജീവിക്കുവാൻ ഉള്ള പെടാപാടാണ് പറയുന്നത്.
സഹോദരൻ കൊച്ചു കുഞ്ഞു ആയതുകൊണ്ട് തന്നെ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു നിർത്തേണ്ട ബാധ്യത സഹോദരിക്കു കൈവന്നപ്പോൾ അവൾ അവന്റെ ഭാവി ഓർത്തു വിദേശത്ത് പോകാൻ ശ്രമിക്കുന്നത്, ചതിയിൽ പെട്ടു പോകുന്നത് ഒക്കെയാണ് പ്രമേയം.
കഥയുടെ പോക്ക് കാണുമ്പോൾ തന്നെ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് ചിന്തിക്കുക പ്രയാസം ഇല്ല.. അതുകൊണ്ട് തന്നെ ഒരു പുതുമയുള്ള ഒന്നും ചിത്രത്തിൽ ഇല്ല.
സഹോദരി സഹോദര സ്നേഹം കാണിച്ചു സെന്റിമെന്റ്സ് സൃഷ്ടിക്കാൻ ശ്രമിച്ചത് പോലും ക്ലിക് aayillaആയില്ല
പ്ര.മോ.ദി.സം

No comments:
Post a Comment