Sunday, January 7, 2024

ആട്ടം

 



 ഒരു റിസോർട്ട് ,ഒരു വാഹനം എന്നിവിടങ്ങളിൽ  കുറച്ചും ഒരു വീട്ടിൽ മാത്രം ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു അവിടെ തന്നെ സിനിമയിലേ താരങ്ങൾ മുഴുവൻ അഭിനയിച്ച ഒരു സിനിമ പലപ്പോഴും നമ്മളെ ബോറടിയിലേക്ക് തളളി വിടും.





എന്നാല് അത് വളരെ സമർത്ഥമായി ഉപയോഗിച്ചു നമ്മളെ സിനിമ കഴിയുന്നത് വരെ പിടിച്ചിരുത്തുന്ന കഴിവ് ഉള്ള അണിയറക്കാർ ആണെങ്കിൽ അത് അവരുടെ കൂട്ടായ്മയുടെ വിജയം തന്നെയാണ്. അവർക്ക് സിനിമ ജീവനും വായുവും നിലനിൽപ്പും ആയിരിക്കും..




പുതുമുഖ സംവിധായകൻ ആനന്ദ് ഏകർഷി അണിയിച്ചൊരുക്കിയ ആട്ടം പറയുന്നത് അരങ്ങു എന്ന നാടക ട്രൂപ്പ് ,അതിലെ പന്ത്രണ്ട് പുരുഷന്മാരുടേയും ഒരേ ഒരു സ്ത്രീയുടെയും കാര്യമാണ്.ഈ സിനിമയുടെ ജീവൻ പരിചിത മുഖങ്ങൾ അല്ലാത്തവരുടെ അസാമാന്യ അഭിനയ വൈഭവം തന്നെയാണ്..




നാടകം ഇഷ്ട്ടപെട്ട വിദേശികൾ ഒരുക്കിയ റിസോർട്ട് ആഘോഷത്തിൽ കൂട്ടത്തിൽ ഒരാള്  രാത്രിയുടെ മറവിൽ നടിയായ സ്തീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.അത് ആരു എന്ന ഒരു ഊഹം മാത്രം ഉള്ളത് കൊണ്ട് സുഹൃത്തിനെമാത്രം അറിയിക്കുന്നു.അയാൾക്ക് അതിൽ "കുറ്റവാളി " ശിക്ഷിക്കപ്പെടണം എന്ന ആഗ്രഹം കൊണ്ട് അത് അയാൾക്ക് രഹസ്യമാക്കി വെക്കാൻ പറ്റുന്നില്ല.





മുതിർന്ന  ആൾക്കാരുടെ കൂട്ടത്തിൽ ഉള്ള നേതൃത്വത്തിൽ എല്ലാവരും ചേർന്ന് അയാൾക്കെതിരെ നടപടി എടുക്കുവാൻ ആലോചിക്കുമ്പോൾ ഉണ്ടാകുന്ന ഒരു "ഓഫർ " അതിൽ നിന്നും ചിലരെ മനസ്സ് മാറി ചിന്തിപ്പിക്കുന്നു.അതുവരെ മോൾ,സഹോദരി,കൂട്ടുകാരി എന്നൊക്കെ കരുതിയവർക്ക് അവള് അന്യയായി പോകുന്നു.



പന്ത്രണ്ടു പുരുഷന്മാരെ മുൻനിർത്തി ഒരു സ്ത്രീപക്ഷ സിനിമയാണ് പറയുന്നത്..നമുക്ക് എത്ര വേണ്ടപ്പെട്ടവർ ആയാലും കൂട്ട് ആയാലും ചില അവസരങ്ങളിൽ പ്രലോഭനങ്ങൾ നമ്മളെ കീഴ്പ്പെടുത്തി കളയും..ചിലപ്പോൾ അത് പ്രാരാബ്ധം കൊണ്ടാകും ചിലപ്പോൾ സ്വാർഥത കൊണ്ടാകും..ചിലപ്പോൾ മനുഷ്യൻ ആയിപോയത് കൊണ്ടാകും..


പ്ര.മോ.ദി.സം

Saturday, January 6, 2024

കറി & സയനൈഡ്

 



പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കറിയുടെയും 

വിഷത്തിൻ്റെയും കഥയാണ് ഈ നെറ്റ്ഫ്ളിക്സ് ഡോക്യു മെൻ്ററി പറയുന്നത്. നമ്മുടെ നാടിനെ ഞെട്ടിച്ച സയനൈഡ് കൊലപാതകത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കൂടി കുറെയേറെ ആളുകൾ സഞ്ചരിച്ചു അവർക്ക് കിട്ടിയ വിവരങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു ഡോക്യുമെൻ്ററി എന്ന് പറയാം.







പതിനാറു വർഷങ്ങൾ കൊണ്ട് ആറു കൊലപാതകങ്ങൾ നടത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒളിച്ച് നിന്ന് തൻ്റെ അധികാരം ഉറപ്പിക്കാൻ വേണ്ടി ശ്രമിച്ച ഒരു സ്ത്രീയുടെ കഥ.




അധികാരത്തിന് വേണ്ടിയോ സ്ഥാനത്തിന് വേണ്ടിയോ ആഡംബര ജീവിതത്തിന് സ്വത്തുക്കൾ കരസ്ഥമാക്കാൻ  വേണ്ടിയോ അതോ നിലനിൽപ്പിന് വേണ്ടിയോ എന്തിനോ ഇന്നും അജ്ഞാതമായ വെളിപ്പെടുത്താത്ത കാരണങ്ങൾ കൊണ്ട് തൻ്റെ ഭർത്താവിൻ്റെ കുടുബത്തിൽ ഉള്ള ആറ് പേരെ കൊന്നു എന്ന് സംശയിക്കുന്ന ആളുടെ കഥ.






കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ,ബന്ധുക്കൾ,സ്വന്തക്കാർ,നാട്ടുകാർ തുടങ്ങി അവരുമായി പരിചയം ഉള്ള ആളുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് ഇതിൽ പറയുന്നത്.






ആരോപണ വിധേയയായ സ്ത്രീക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത  വക്കീൽ പല കാരണങ്ങൾ നിരത്തി അവർ നിരപരാധി എന്ന് സ്ഥാപിക്കുമ്പോൾ നമ്മുടെ നിയമവിവസ്ഥയിലേ ചില ലൂപ് ഹോളുകൾ കണ്ട് പിടിച്ചിരിക്കും എന്നും നമുക്ക് സംശയിക്കാം.





നല്ല വിദ്യാഭാസമുണ്ടായിട്ടും ജോലിക്ക് പോകാത്തതിന് നിർബന്ധം പിടിച്ചു അമ്മായി അമ്മ ആയിരുന്നു ആദ്യത്തെ ഇര..പിന്നെ അമ്മായി അപ്പൻ,ഭർത്താവ്,ഭർത്താവിൻ്റെ അമ്മാവൻ,രണ്ടാം ഭർത്താവിൻ്റെ കുഞ്ഞു,ഭാര്യ അങ്ങിനെ നീണ്ടു പോയ കൊലപാതക പരമ്പര കുടുംബത്തിലെ പെങ്ങളുടെ ചെറിയ സംശയം കൊണ്ട് പോലീസ് അന്വേഷിച്ചു കണ്ടെത്തി കുറ്റവാളിയെ ജയിലിൽ അടച്ചു.


നടന്നു കൊണ്ടിരിക്കുന്ന കേസിൽ ശിക്ഷ ഉറപ്പാണ് എങ്കിലും സ്വന്തം മക്കൾ ആ സ്ത്രീ  ഇനി  അമ്മയല്ല തങ്ങളുടെ ആരും അല്ല എന്ന് ഉറപ്പിച്ചു പറയുമ്പോൾ വലിയൊരു ശിക്ഷ ആ സ്ത്രീക്ക് കിട്ടി കഴിഞ്ഞു..


പ്ര.മോ.ദി.സം 

Thursday, January 4, 2024

സമകാലികം -8

 



ബിജെപിക്ക് കേരളത്തിൽ വേരു പിടിപ്പിക്കണം എന്നൊരു ആഗ്രഹം മലയാളികൾ അല്ലാത്ത ദേശീയ നേതാക്കൾക്ക് ഉണ്ട്..അതിനു വേണ്ടി വർഷങ്ങളായി അവർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.പക്ഷേ കേ ജേ പി നേതാക്കൾക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ല.  പാളയത്തിൽ പട നയിക്കാൻ. വേണ്ടിയും ഉയർന്നു പോകുന്നവരെ പിടിച്ചു താഴെ ഇടുവാനും വോട്ട് മറിച്ച് വിൽക്കാനും അതിൽ നിന്നും ഉണ്ടാകുന്ന പിച്ച കാശു കൊണ്ട് ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുവാൻ മാത്രമാണ് ലക്ഷ്യം.അല്ലെങ്കിൽ മുൻപേ തന്നെ ഇവിടെ കുറെ ബിജെപി പ്രതിനിധികൾ ഉണ്ടായെനെ..വോട്ട് വിൽക്കാൻ ബിജെപി നേതാക്കളും വാങ്ങാൻ ഇടതും വലത്തും നിന്ന് ആൾക്കാർ ഉള്ളപ്പോൾ നല്ല ഖുശി അല്ലേ..




എന്തായാലും ഇപ്രാവശ്യം ഒരു ലോകസഭാ സീറ്റ് എങ്കിലും വേണം എന്ന വാശിയിൽ ആണ് മോദി ത്രിസ്സൂരിൽ എത്തിയത്..തലൈവർ എൻട്രി ഒക്കെ മാസ്സ് ആയിരുന്നു..ആയിരങ്ങൾ പങ്കെടുത്ത പരിപാടി കളർ ഫുൾ ആയിരുന്നു.ശരിക്കും നാടിനെ ഇളക്കി മറിച്ചു..ഭരിക്കുന്ന കേരള സർക്കാരിനെ ചൊറിഞ്ഞിട്ട് പോകുകയും ചെയ്തു. മോദി എന്നത് പലർക്കും ഒരു വികാരമാണ്..എതിർക്കുന്നവർ പോലും ഉള്ളിൽ "സഭാഷ്" എന്ന് പറയിപ്പിക്കുന്ന ആൾ..സത്യത്തിൽ മോദിയെ പലർക്കും ഇഷ്ട്ടം ആണെങ്കിൽ കൂടി രാഷ്ട്രീയം പേടിച്ച് മനസ്സിൽ വെക്കുന്നതാണ് .

എന്നിരുന്നാലും ഇലക്ഷൻ അടുക്കുന്നത് കൊണ്ട് പതിനഞ്ച് ലക്ഷം,ശൂലം,ഗർഭിണി,നോട്ട് നിരോധനം എന്നീ പഴയ വിഷയം എടുത്തു എതിരാളികൾ സോഷ്യൽ മീഡിയയിൽ അലക്ക് തുടങ്ങിയിട്ടുണ്ട്...പുതിയത് ആരോപിക്കാൻ വല്ലതും മോദി തന്നെ ഇട്ടു കൊടുക്കേണ്ട ഗതികെട്ട രാഷ്ട്രീയ എതിരാളികൾ..അതിനിടയിൽ സുരേഷ് ഗോപിയെ കൂടി കൂടെ കൂട്ടിയത് കൊണ്ട് എം.മുകുന്ദൻ്റെ ഭാഷയിൽ പറഞ്ഞാ രണ്ടു "നദികളും " ഒന്ന് വിരണ്ടിട്ടുണ്ട്...അവർ മോദിയെക്കാൾ ഇന്ന് വിമർശിക്കുന്നതും ഒളിയമ്പ് എയ്യുന്ന്തും സൂപ്പർ താരത്തിന് നേരെയാണ്.

കൃത്യമായ കണക്ക് കൊടുത്താൽ സംസ്ഥാനത്തിന് വേണ്ട പൈസ കൊടുക്കും എന്ന് വരെ പറഞ്ഞിട്ടും കണക്ക്  പിള്ള മന്ത്രി ഒരു വാക്ക് ഊരിയാടിയിട്ടില്ല.സത്യത്തിൽ ശരിക്കും ചിലവാക്കുന്നതിൽ കണക്കൊന്നും ഇല്ലേ????അച്ഛൻ്റെ പൈസ മക്കൾ ചിലവാക്കുന്ന രീതി ആണോ? പക്ഷേ മോദി  സ്ഥലം വിട്ടാൽ  ഇനിയും പറയും കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന്...കിട്ടിയത് മുഴുവൻ ധൂർത്ത് അടിച്ചാൽ പോരാ കണക്ക് വെക്കണം എന്ന് മുൻപ് സീതരാമനും പറഞ്ഞിട്ട് പോയതാണ്..കിട്ടനുണ്ടെങ്കിൽ കണക്ക് കാണിക്കൂ എന്ന് വെല്ലു വിളിക്കുകയും ചെയ്തു. ഒന്നും മിണ്ടിയില്ല...കേന്ദ്രം കേരള " വികസന" കാര്യത്തിൽ അലംഭാവം കാണിക്കുന്നു എന്നു സത്യമാണ്..പക്ഷേ കൊടുക്കുന്നത് മുഴുവൻ അമുക്കുന്ന പരിപാടിക്ക് കൂട്ടില്ല എന്ന് മോദി പറയാതെ പറഞ്ഞു എന്ന് സാരം.

തൃശ്ശൂർ പൂരത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകൾ കൂടി  അദ്ദേഹം വിളിച്ചു പറഞ്ഞു.ഈ കാര്യത്തിൽ മുൻപേ പലർക്കും സംശയം തോന്നിയതാണ്..ഗ്രൗണ്ടിൻ്റെ വാടകയുടെ വലിയ വ്യത്യാസവും പെട്ടെന്ന് മുഖ്യമന്ത്രി വന്നു പെട്ടെന്ന് പഴയ വാടകയില് കുറച്ചു കൂടുതൽ മതിയെന്ന് പറഞ്ഞു പ്രശ്നം ഓക്കേ ആകുന്നു..എല്ലാവർക്കും ഹാപ്പി..എന്തോ ഒരു പന്തികേട് ഉണ്ടെന്നു അന്നെ ചാനലുകൾ പറയുകയും ഇതുപോലെ തന്നെ സംഭവിക്കും എന്ന് പ്രവചിച്ചത് നമ്മൾ  കണ്ടതും കേട്ടതും ആണ്...

പിന്നെ ശബരിമല...അത് എപ്പോഴും തിരക്കുള്ള സ്ഥലമാണ്...വിശ്വാസം ഇല്ലാത്തവന് അത് ഒരു നേരമ്പോക്ക് ..കുറച്ചു പണം വാരാൻ മാത്രം ഉള്ള ഒരു വഴി...അത് അവർ നടത്തുന്നുണ്ട്...വിശ്വാസം ഉളളവർ ഭക്തിയിൽ ആറാടുന്നുമുണ്ട്. ശബരിമല      കുരുക്ക്  അഴിക്കാൻ കേന്ദ്രം കൂടി ശ്രമിക്കണം.ഗതാഗത തടസ്സം,നിയന്ത്രണം മാത്രമല്ല കൂടുതൽ ട്രെയിൻ  ഗതാഗത സൗകര്യം ഒരുക്കാൻ കേന്ദ്രം വിചാരിച്ചാൽ പറ്റും.

മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞു കുറെ കാര്യങ്ങളിൽ അദ്ദേഹം വാചാലനായി കണ്ടൂ..സംഭവിച്ചാൽ നല്ലത് സംഭവിക്കുന്നതും നല്ലതിന്..കേന്ദ്രത്തിൻ്റെ അവഗണന വേണ്ടുവോളം കേരളത്തിന് ഉണ്ട്... അഥവാ ഇനി ഒരു പ്രതിനിധി ഉണ്ടാകുമ്പോൾ അതിനു മാറ്റം വരുമോ എന്തോ?



ഒരു മന്ത്രി ഉണ്ട് കേരളത്തിന് കിട്ടുന്നത് മുടക്കാൻ ആണെന്ന് തോന്നും (പ്രവർത്തികൾ കണ്ടാൽ..) അദ്ദേഹത്തെ  മന്ത്രി ആക്കിയത്.ശരിക്കും പറഞാൽ ഒരു ഗുണവും ഇല്ല കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തന്നെ പറയാം..ഇരുപത് എംപി മാർ ഉണ്ട് അവിടെ തിരഞ്ഞ് എടുത്തവർ..അതിൽ പ്രേമചന്ദ്രൻ ഒഴിച്ച് മറ്റുള്ളവർ ആരൊക്കെ എന്നത് പോലും പലർക്കും അറിയുക പോലും ഇല്ല..

അതിനിടയിൽ ശോഭനയും *ചാണ"കത്തിൽ ചവിട്ടിയത് കൊണ്ട് സൈബർ സഖാക്കളും കോൺഗ്രസ്സ്കാരും അവർക്കെതിരെ നവമാധ്യമങ്ങളിൽ ട്രോൾ തുടങ്ങിയിട്ടുണ്ട്..എന്തിന് ആയ കാലത്തെ  ഡാൻസ് പോരാ അഭിനയം പോരായിരുന്നു എന്നും  "നാഗവല്ലി" വരെ ബോർ ആണെന്ന്  വരെ പറഞ്ഞു കളഞ്ഞു...രാഷ്ട്രീയ മൂഢന്മാരുടെ ഓരോരോ കാലത്തെ മന്ദത ബാധിച്ച ലീലാവിലാസങ്ങൾ.


***കുടുംബം പോറ്റാൻ വേണ്ടി വളർത്തി കൊണ്ട് വന്ന പശുക്കൾ പെട്ടെന്ന് ചത്ത്     പോയപ്പോൾ പെരുവഴിയിൽ ആയിപോയ     "വിദ്യാർത്ഥിക്ക്"  കൈത്താങ്ങ് നൽകിയ മന്ത്രിക്കും മമ്മൂട്ടി,ജയറാം തുടങ്ങി അവനെ സഹായിച്ച മനുഷ്യസ്നേഹികൾക്കും വലിയൊരു കയ്യടി കൊടുക്കാം.അതിനിടയിൽ ചാണകത്തിൽ ചവിട്ടാതിരിക്കാൻ മുഖ്യൻ്റെ വസതിയിൽ ചാണക കുഴി ഉണ്ടാക്കുന്നത് ആരും അറിയാതെ പോകരുത്.


മതേതര സംരക്ഷണ വിഭാഗം ആയതു കൊണ്ട് സിപിഐഎം അയോധ്യയില് പോകുന്നില്ല എന്ന് തീരുമാനിച്ചു.നല്ലത് തന്നെ. ..പക്ഷേ ചില ആൾക്കാരുടെ കാര്യം വരുമ്പോൾ മാത്രമാണ് സംരക്ഷണം എന്ന് മാത്രം..ഈ വിഷയം പാർട്ടിക്കുള്ളിൽ നീറി പുകയുനുണ്ട്..ഒളിഞ്ഞും തെളിഞ്ഞും ചിലർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.


ഏറ്റവും വർഗീയ വാദ്കൾ പോലും പറയുന്നത് രാമൻ ഇന്ത്യാക്കാരുടെ ആണ് അവിടെ എല്ലാവരും പോകണം എന്ന് ആണ്.കേരളത്തിൽ മാത്രം വോട്ട് ബാങ്ക് ഉള്ള ഇവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് എന്ത് അറിയാൻ?

****കേരളത്തിൽ ഏറ്റവും നല്ല ഫുഡ് കിട്ടുന്ന ജില്ലാ ഏതാ എന്ന  സോഷ്യൽ മീഡിയയിൽ കറങ്ങി തിരിഞ്ഞ് ജില്ലക്കാർ തമ്മിൽ പോരടിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകുവാൻ ഏറ്റവും അർഹർ നവകേരള യാത്ര നടത്തിയ മന്ത്രിക്കൂട്ടം തന്നെയായിരിക്കും.. എല്ലാ ജില്ലയിൽ നിന്നും അടുത്തകാലത്ത് ഫുഡ് കഴിച്ചത് അവർ മാത്രമാണ്.


പ്ര.മോ.ദി.സം 

Tuesday, January 2, 2024

ഭഗവന്ത് കേസരി

 



തെലുങ്കിലെ പഴയ സിംഹങ്ങൾ പല്ല് കൊഴിഞ്ഞു "ഇര" പിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസരത്തിൽ ഇന്നും എല്ലാ സിനിമയും സൂപ്പർ ഹിറ്റ് ആക്കുന്ന ബാലകൃഷ്ണ അതിനൊരു അപവാദം തന്നെയാണ്. പ്രായവും മറ്റും മുൻപത്തെ സിനിമകളിൽ അദ്ദേഹത്തെ കാര്യമായി ബാധിച്ചു എങ്കിൽ പോലും അതൊക്കെ ഇതിൽ മറി കടന്നിട്ടുണ്ട്.






സിനിമയിൽ  ഒക്കെ ഒരേ ട്രാക്കിൽ ആണ് കഥയും മറ്റും പോകുന്നു എങ്കിൽ പോലും സിനിമ മൊത്തത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നു ..പിന്നെ വലിയൊരു ഫാൻ ബയിസ് കൂടി ആകുമ്പോൾ സിനിമ ഒരു ആഘോഷം ആക്കുന്നു. സിനിമ കുടുംബത്തിൽ ഉള്ള ആൾ ആയതു കൊണ്ട് തന്നെ അതിൻ്റെ വലിയൊരു തണൽ അദ്ദേഹത്തിന് ചുറ്റുമുണ്ട്.അത് അദ്ദേഹത്തിന് കരിയറിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട്.







ഒന്നിനെയും പേടി ഇല്ലാത്ത കാടിൻ്റെ മകൻ പോലീസ് ഉദ്യോഗസ്ഥൻ ഭഗവത് ഉന്നതരുമായി ഉടക്കിയത് കൊണ്ട് കള്ള കേസിൽ ജയിലിൽ പോകുന്നു.അയാളുടെ അവസ്ഥ മനസ്സിലാക്കിയ ജയിലർ എല്ലാ സഹായങ്ങളും ചെയ്യുകയും ഒരു സ്വതന്ത്ര ദിനത്തിൽ നല്ല നടപ്പിൻ്റെ പേരിൽ ജയിലിൽ നിന്നും വിടുതൽ വാങ്ങി കൊടുക്കുന്നു.ഇതിനിടയിൽ ജയിലരുടെ മകളുമായി നല്ല ഒരു ബന്ധം ഉണ്ടാക്കുവാനും കഴിയുന്നു. 







ഒരു അപകടത്തില് കൊല്ലപ്പെടുന്ന ജയിലരുടെ.  അനാദ ആയ മകളെ വളർത്തുവാൻ ആയിരുന്നു പ്രതികാരം ഒക്കെ മറന്നു പിന്നിട് അയാള് തൻ്റെ ജീവിതം മാറ്റി വെച്ചത്.പക്ഷേ വീണ്ടും പഴയ ശത്രു അയാളുടെ മകളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ അയാള് വീണ്ടും പഴയ വീര സൂര പരാക്രമം കൊണ്ടാടുകയാണ്.

അതിനിടയിൽ പതിവ് ഫോർമുലകളിൽ സിനിമ പോകുന്നുണ്ട് എങ്കിൽ കൂടി ഇത് വരെ കാണാത്ത തരത്തിൽ ഹാസ്യവും ബാലന്ന നന്നായി ചെയ്തിട്ടുണ്ട്.







പതിവ് ബാലകൃഷ്ണ ചിത്രത്തിന് വേണ്ട എല്ലാ മസാലകൂട്ടും അതെ അളവിൽ ചേർത്ത് വെച്ച ഒരു തെലുങ്ക് സിനിമ.തീ പാറുന്ന സംഘടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ  പ്രകടനവുമായി രാം പാലും ബാലകൃഷണയും....തമിഴു തെലുങ്ക് താരങ്ങളുടെ ഒരു നീണ്ട നിര തന്നെ സഹായത്തിനു ഉണ്ടു താനും 


പ്ര.മോ.ദി.സം