Saturday, February 18, 2023

മോമോ ഇൻ ദുബൈ




 കുഞ്ഞു മനസ്സുകളിൽ പലവിധ ആഗ്രഹങ്ങളും  ലക്ഷ്യങ്ങളും കാണും..അത് ചിലപ്പോൾ    പ്രായോഗികം അല്ലെങ്കിൽ കൂടി  അതിര് കവിഞ്ഞ  ആഗ്രഹം ആയും പ്രതീക്ഷയും കൊണ്ട് അവരത്  മനസ്സിൽ എന്നും നിലനിർത്തും.



പ്രവാസിയായ , പ്രാരാബ്ദം നിറഞ്ഞു തുളുമ്പുന്ന  അച്ഛൻ്റെ മോൻ മോമോയും സഹോദരങ്ങളും ഉമ്മയും നാട്ടിൽ തട്ടി മുട്ടി കഴിയുകയാണ് . വെ ക്കാഷൻ സമയത്ത് നാട്ടിൽ എത്തും എന്ന് പറഞ്ഞ ഉപ്പക്ക് വാക്ക് പാലിക്കാൻ പറ്റാത്തത് കൊണ്ട് കഷ്ടപ്പെട്ട് ആണെങ്കില് കൂടി ഭാര്യയെയും  മക്കളെയും ദുബൈയിലേക്ക് കൊണ്ട് പോകുന്നു.(ഗൾഫിലെ അയാളുടെ സ്ഥിതി കാണുമ്പോൾ അത്ര വിശ്വസനീയമല്ല)എന്നാലും പോട്ടെ കുടുംബം ആണല്ലോ പണത്തെ ക്കാളും ഫസ്റ്റ് ചോയ്സ്.




ബുർജ് ഖലീഫ കാണണം എന്നും അതിനുമുന്നിൽ നിന്ന് ഫോട്ടോ എടുക്കണം അത് അയച്ചു തരാം എന്ന്  കൂട്ട് കാരോടും  ടീച്ചറോട് വീമ്പു പറയുന്ന മോമോ യുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഉപ്പ ഒഴിവ്  ദിവസം ശ്രമിക്കുന്നു എങ്കിലും എല്ലാ ഒഴിവ് ദിവസങ്ങളിലും എന്തെങ്കിലും ഉടക്ക് ഉണ്ടാവുന്നു.മുടങ്ങുന്നു.



 വെക്കേഷൻ അവസാനിക്കും മുൻപുള്ള അവസാന ഒഴിവ് ദിനത്തിൽ മോമോയും കുടുംബവും യാത്ര പുറപ്പെടുന്നത് പ്രതീക്ഷയോടെ ആണെങ്കിലും വഴിക്ക് വെച്ച് പലതരം പ്രശ്നങ്ങൾ ഉണ്ടാവുകയും  മുൻപ് മലരാണ്യ ത്ത്തിൽ ഉണ്ടായ സംഭവം നാട്ടിൽ എത്തിയപ്പോൾ   മോമോയുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആകുകയും ചെയ്യുന്നു.

പ്രവാസിയുടെ പ്രാരബ്ദങ്ങൾ തുറന്നു കാട്ടുന്ന ചിത്രം കുട്ടികൾക്ക് ആയിരിക്കും കൂടുതൽ രസിക്കുക.ഒരു  സമയ്പരിധി കഴിഞ്ഞാൽ ആര് വിളിച്ചാലും എഴുനേൽക്കാൻ പറ്റാതെയുള്ള ഉറക്ക രോഗം അല്പം കല്ലുകടി ഉയർത്തുന്നു എങ്കിലും ചിലപ്പോൾ നമുക്ക് അറിയാത്ത കാര്യം ആയത് കൊണ്ട് വിശ്വസിക്കുക മാത്രേ നിവർത്തി ഉള്ളൂ.

തിയേറ്ററിൽ ഇറക്കി കാശു കളയാതെ ഓ ടീ ടീ യില് ഇറക്കിയിരുന്നു എങ്കിൽ ഇതിനകം കൂടുതൽ പേര് കണ്ടേനെ...ഇപ്പൊൾ സിനിമ മേഖലയിൽ റെയ്ഡ് എന്ന് കാണ്ബോൾ ചില സിനിമകൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടാകും എന്നു് തോന്നുന്നു.

പ്ര .മോ .ദി. സം



 

Friday, February 17, 2023

കാർത്തികേയ 2

 



ഭക്തിയും വിശ്വാസവും മുതലെടുത്ത് കൊണ്ട് സിനിമകൾ ഉണ്ടാക്കുകയും അതിൽ വലിയ തോതിൽ വിജയിക്കുകയും ചെയ്യുന്നവര് ആണ് സൗത്ത് ഇന്ത്യാക്കാർ .

ഭ്ക്തിയുടെ പേരിൽ ഉള്ള

 " തോന്ന്യാസങ്ങൾ"ക്കു പേര് കേട്ടത് ഉത്തരേന്ത്യ ആണെന്ന് നമ്മൾ വലിയ വായിൽ പറഞ്ഞു പരത്തും എങ്കിലും ഇവിടെത്തന്നെ 

"ഒറ്റപ്പെട്ട" സംഭവങ്ങൾ ആയി ഇപ്പൊൾ കുറെയേറെ കാര്യങ്ങൽ നടക്കുന്നുണ്ട്. മനുഷ്യൻ എന്നത് ഹിന്ദുവും മുസൽമാനും മറ്റുമായി തരം തിരിക്കാൻ രാഷ്ട്രീയപാർട്ടികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സമയത്ത് ചിലർ ഭക്തി ബിസിനെസ്സസിലൂടെ പണം ഉണ്ടാക്കുന്നു.



പകൽ വെളിച്ചത്തിൽ ഇവരൊക്കെ തൊട്ടുകൂടയ്മകാർ ആണ് എങ്കിൽ പോലും ഇരുണ്ട വെളിച്ചങ്ങൾക്ക് അപ്പുറത്ത് ഇവരൊക്കെ കൂട്ട് ബിസിനെസ്‌സ് നടത്തി പോരുന്നു.

ശാസ്ത്രവും ഭക്തിയും കൂട്ടി.യോജിപ്പിച്ച് സമർത്വമായി കഥ പറയുന്നത് കൊണ്ടാണ് ഈ ചിത്രം തെലുങ്കിൽ കോടികൾ വാരിയത്.


ദൈവത്തിൽ ദൈവസൃഷ്ടികളിൽ വിശ്വാസം ഇല്ലാത്ത യുവ ഡോക്ടർ  അമ്മ യുടെ നിർബന്ധ ത്തിന് വഴങ്ങി പുണ്യ സ്ഥലത്ത് എത്തുന്നതും പലരും കൈക്കലാക്കാൻ ശ്രമിക്കുന്ന ചില ശ്രീ കൃഷ്ണൻ്റെ രഹസ്യ ആഭരണം വീണ്ടെടുക്കുവാൻ ആകസ്മികമായി ഇടപെടേണ്ടി വരുന്നതുമായ സംഭവൾ ആണ് ചിത്രം പറയുന്നത്.



ദൃശ്യ മനോഹരമായ സെറ്റിംഗ്സ് തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. തെലുങ്ക് സിനിമ ഒരിക്കലും പിശുക്ക് കാട്ടാത്ത മനോഹര രംഗങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നു.ലോജിക് എന്നത് അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളീസ് അധികം ഉപയോഗിക്കാത്ത കാരണം കൊണ്ട് തന്നെ നമുക്ക് അനുപമ പരമേശ്വരൻ നായികയായ ഈ ചിത്രം ഇഷ്ടപ്പെടും.


പ്ര .മോ.ദി .സം





Thursday, February 16, 2023

നന്മകൾ കണ്ടില്ലെന്നു നടിക്കരുത്

 



മുതലാളി നഖം വെട്ടി പട്ടിക്ക് കൊടുത്താലും  മീനിൻ്റെ കഷ്ണം പൂച്ചയ്ക്ക് ഇട്ടു കൊടുത്താലും   മുൻ പേജിൽ വലിയ വാർത്ത ആക്കുന്ന മാധ്യമങ്ങൾ ഒരു സാധാരണക്കാരൻ തനി നാട്ടുമ്പുറത്തു കാരൻ തൻറെ അവയവം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അന്യയായ ഒരു സ്ത്രീക്ക് പകുത്ത് നൽകിയപ്പോൾ അത് വാർത്തയായില്ല.


ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് അഭിനന്ദനം നൽകിയപ്പോൾ ചില മാധ്യമങ്ങൾ എങ്കിലും ഉൾപേജ് വാർത്ത ആയിട്ട്  എങ്കിലും  കൊടുത്തു്.സമാധാനം..അതുവരെ അവരൊക്കെ ഇത് കണ്ടില്ല ഇന്ന് നടിക്കുകയായിരുന്നൂ.


അയാള് ഒരു  രാഷ്ട്രീയക്കാരൻ ആയിരുന്നു.ഇടതു പക്ഷത്തിൻ്റെ പ്രവർത്തനം നടത്തുന്ന ആൾ ആയിരുന്നു..ഡിവൈഎഫ്ഐ  മേഖല സിക്രട്ടറി..മാർകിസ്റ്റ് പ്രവർത്തകൻ..ആദ്യത്തെ കാരണം അതാവാം.. മാർകിസ്റ്റ്കാരെ ചില മാധ്യമങ്ങൾ ഒരു കാറ്റഗറി യയില് ഉൾ പ്പെടുത്തിയിട്ടുണ്ട്..


എന്നാലും പ്രേമചന്ദ്രൻ ,ബാലഗോപാൽ പോര് പോലും വലിയ പബ്ലിസിറ്റി കൊടുത്ത് നവമാധ്യമങ്ങൾ നിറ ക്കുന്ന സഖാക്കൾ പോലും ഈ മനുഷ്യനെ മണികണ്ഠനെ അയാള് ചെയ്ത നന്മയെ ലോകത്തെ അറിയിക്കുവാൻ അധികം മിനകെട്ടില്ല എന്നത് എന്ത് കൊണ്ടാണ്? കൊലപാതകം നടന്നാലും പാർട്ടി ചെയ്യുന്ന കൊള്ളരുതായ്മകൾ ക്കു കൂട്ട് നൽകാനും അഹോരാത്രം പ്രവർത്തിക്കുന്ന അടിമകൾ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തണം..നന്മകൾ ഉണ്ടാകുന്ന ഒരിടം കൂടിയാണ് എന്ന് മാധ്യമ ങ്ങളുടെ ലക്ഷ്മണരേഖ മറികടന്ന് മറ്റുള്ളവരെ അറിയിക്കണം..


നന്മകൾ ആര് ചെയ്താലും അത് അനുമോദിക്കപ്പെടണം..അതിനു ജാതി മതം രാഷ്ട്രീയം ഒന്നും തടസ്സം നിൽക്കരുത്..ഇത് ഒരു പ്രചോദനം ആണ്..മറ്റുള്ളവർക്ക് ഇതുപോലെ എന്തെങ്കിലും ചെയ്യുവാൻ ഉള്ള പ്രചോദനം..


താഴെയുള്ള ഫോട്ടോയിൽ മണികണ്ഠനെ കൂടാതെ കൂട്ടത്തിലെ മറ്റു രണ്ടു പേരും ചെയ്തത് വലിയ നന്മകൾ തന്നെയാണ്...പി ആർ വർക് ഇല്ലാത്തത് കൊണ്ട് ശ്രദ്ധിക്ക പ്പെടാതെ പോയി...ഒപ്പമുള്ളവരും വാഴത്തുവാൻ ഉണ്ടായില്ല...ഒരു കൈ കൊണ്ട് ചെയ്യുന്നത് 

മറുകൈ അറിയരുത് എന്നല്ലേ...അത് കൊണ്ടുമാകാം..


പ്ര.മോ.ദി.സം

Monday, February 13, 2023

വിരാട പർവ്വം

 



വിപ്ലവവും വിപ്ലവ കവിതകളും ലേഖനങ്ങളും എഴുതുന്ന രവി എന്ന നക്സൽ സഖാവിനെ ,അയാള് അറിയാതെ പ്രണയിച്ചു അയാളുടെ താവളം തേടി പുറപ്പെടുന്ന വേദി കയുടെ കഥയാണ് വിരാടപർവം.



നക്സൽ പോലീസ് സംഘടനം നടക്കുന്നതിനിടയിൽ ജനിച്ച വേദികക്ക് വിപ്ലവത്തിൻ്റെ കൂടെ നിൽക്കുവാൻ അടങ്ങാത്ത അഭിനിവേശം ആയിരുന്നു.കൂട്ടുകാരികൾ കൊടുത്ത പുസ്തകത്തിൽ നിന്നും ന്യായവും നീതിയും ധർമ്മവും സംരക്ഷിക്കാൻ കഴിയാത്ത സമൂഹത്തെ കുറിച്ചും അതിനെതിരെ പോരാടുന്ന നക്സല് കളെ കുറിച്ചും മനസ്സിലാക്കുന്ന വേദിക അതിലേക്ക് രവി എന്ന സഖാവിൻ്റെ സാനിദ്ധ്യം ആഗ്രഹിച്ചു  മാത്രം കൂടെ ചേരുന്നു.



നക്സലുകൾ അവരുടെ ജീവിതങ്ങൾ ,അവരുടെ പ്രവർത്തികൾ ഒക്കെ ഒപ്പിയെടുക്കുന്ന ചിത്രം പറയാനുള്ളത് പറയാതെ ഒന്നിനും കൊള്ളാത്ത വിധത്തിൽ അവസാനിപ്പിക്കുന്നു.




രണ്ടര മണിക്കൂർ ചിത്രത്തിൽ കൂടുതൽ സമയവും നക്സൽ പോലീസ് സംഘടനങ്ങൾ മുഷിപ്പിൽ നിന്നും മനസ്സിനെ ഉണർത്തുമെങ്കിലും ഇടക്ക് കയറി വരുന്ന പാട്ടുകൾ വെറും ശോകം..




ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കുവാൻ ഇനിയും ത്രാണിയില്ലാത്ത   

സായി പല്ലവിയെ വെച്ച് സിനിമ എടുക്കുന്നവർ ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന്..നായകൻമാർ പ്രധാനം അല്ലെന്നും തൻ്റെ കഴിവുകൊണ്ട് സിനിമ ഓടും എന്ന് അഹങ്കാരത്തോടെ  വിചാരിക്കുന്നത് സായി കൂടി ഉപേക്ഷിക്കാൻ സമയമായി.ഈ സിനിമ നിർമിച്ച റാണ കൂടി കൂട്ടിനുള്ളത് കൊണ്ട് പോലും പ്രേക്ഷകർക്ക് വലിയ കാര്യം ഒന്നുമില്ല.


പ്ര .മോ.ദി .സം

Sunday, February 12, 2023

ദൃശ്യം 2

 



മോഹൻലാൽ കാണിച്ചു വെച്ചതിലപ്പുറത്ത് അജയ് ദേവ്ഗൺ എന്ത് ചെയ്യാൻ എന്ന  ചിന്തയിൽ കാണാതെ വെച്ചിരുന്ന ദൃശ്യം 2 ഹിന്ദി ഇന്ന് ഒരു ട്രെയിൻ യാത്രക്കിടയിൽ കാണേണ്ടി വന്നു.



മുൻപ് ആമിർഖാൻ ഹിന്ദിയിൽ സൂപ്പർ ഹിററു ആക്കിയ ഒരു ചിത്രം തമിഴിൽ ശങ്കർ വിജയിയെ വെച്ച് എടുത്തപ്പോൾ അതിൽ കൂടുതൽ എന്ത് കാണിക്കാൻ ആണ് എന്ന് വിചാരിച്ചു തുടക്കത്തിൽ കണ്ടിരുന്നില്ല..പിന്നീട് കണ്ടപ്പോൾ ആണ് ശങ്കർ എന്ന സംവിധായകൻ അത് എത്ര മനോഹരമായി തമിഴിലേക്ക് മാറ്റി എന്ന് മനസ്സിലാകുന്നത്.




ദ്രിശ്യം അങ്ങിനെയല്ല..ഒരു സസ്പെൻസ് കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ചിത്രമാണ്..അത് നേരത്തെ അറിയാവുന്നത് കൊണ്ട് തന്നെ ത്രിൽ കിട്ടില്ല എന്ന് ഉറപ്പായിരുന്നു..പക്ഷേ കണ്ടു തുടങ്ങിയപ്പോൾ അത് കത്തിക്കയറി അങ് പോകുകയാണ്.ഉറക്കം.വന്നിട്ട് പോകും നിർത്താതെ അവസാനം വരെ കണ്ടു.



ഒന്നാമത് ഹിന്ദിയിൽ അഭിനയിക്കാൻ അറിയാവുന്ന ചുരുക്കം ചില സൂപർ നടന്മാരിൽ ഒരാളായ അജയ് ദവ്ഗൺൻ്റേ അപാരമായ അഭിനയം..കൂടെ കട്ടക്ക് തബുവും,വ്യതസ്ത പെർഫോം ആയി അക്ഷ്യയ ഖന്നയും.



കഥയുടെ ഒടുക്കവും തുടക്കവും എന്തിന് സീൻ ബൈ സീൻ പോലും നിശ്ചയം ഉണ്ടായിരുന്നിട്ടും നല്ലൊരു അനുഭവം തന്നെയായിരുന്നു..വെറുതെയല്ല ദാരിദ്രത്തീൻ്റെ പടുകുഴിയിൽ പോയി കൊണ്ടിരുന്ന ബോളി വുഡിൽ അവസാന വർഷം തിയേറ്റരുകളിൽ ജനങ്ങൾ കയറി  ഇളക്കി മറിച്ച് കോടികൾ കൊയ്ത്ത് നടത്തി ഈ ചിത്രം ജീവവായു മൊത്തത്തിൽ ഇൻഡസ്ട്രിക്കു നൽകിയത്.


പ്ര .മോ.ദി .സം

ക്രിസ്റ്റഫർ

 



സഞ്ജനാറെ ഓർമയുണ്ടോ?ഒരു ഡോക്ടർ യുവതിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ വെടിവെച്ചു കൊന്നു നീതി നടപ്പാക്കിയ തെലുങ്കാന പോലീസ് ഓഫീസർ...നമ്മുടെ ഇഴഞ്ഞു നീങ്ങുന്ന നിയമവ്യവസ്ഥയില് ഇരക്ക് വേണ്ടി പെട്ടെന്ന് നീതി നടപ്പാക്കിയ ധീരൻ.പൂച്ചെണ്ടുകൾ കുറെയേറെ വന്നെങ്കിലും വിമർശനങ്ങളും സ്വീകരിച്ച ആൾ..അയാൾക്ക് നിയമവും നീതിയും അയാള് തീരുമാനിക്കുന്നത് ആയിരുന്നു.



ക്രിസ്റ്റഫർ അതുപോലെ തന്നെ ആയിരുന്നു..സ്ത്രീകളെ  ഉപദ്രവിക്കുന്നവരെ അയാള് നിഷ്കരുണം വകവരുത്തി കൊണ്ടിരുന്നു..നീതിയും നിയമവും അയാള് അയാളുടെ മനസാക്ഷിക്ക് അനുസരിച്ച് നടപ്പിലാക്കി .


ഹോം ഡെലിവറി നടത്തുന്ന പെൺകുട്ടിയെ ഉപദ്രവിച്ചവരെ വെടിവെച്ചു കൊന്നത് കൊണ്ട് ഉന്നതതല അന്വേഷണം ഉണ്ടായപ്പോൾ  സേന അയാളെ അവധിയിലേക്ക് പറഞ്ഞയച്ചു. എന്നാലും അയാള് എല്ലാം കണ്ടും കേട്ടും  അറിഞും പ്രവർത്തിച്ചു കൊണ്ടിരുന്നു.അത് പോലീസിന് കൂടുതൽ തലവേദന ഉണ്ടാക്കി.




നമ്മുടെ ജയിൽ ഒക്കെ ഇങ്ങിനെ ആണോ എന്നൊരു സംശയം ഉണ്ട്...പണം കൊണ്ട് ജയിലറെയും സൂപ്രണ്ടിനെ ഒക്കെ വിലക്ക് വാങ്ങിയത് പോരാ അവർ കുറ്റവാളിയെ സാർ എന്നൊക്കെ വിളിക്കുന്നത് കാണുമ്പോൾ എന്തോ ഒരു കല്ലുകടി.പിന്നെ ഉദയ് കൃഷ്ണ എഴുതിയത് കൊണ്ടും ബി ഉണ്ണിൃഷ്ണൻ്റെ സംവിധാനവും ആയത് കൊണ്ട് കൂടുതൽ ചിന്തിക്കുന്നില്ല .



ചെയ്യുന്ന വേഷത്തിൽ ഒക്കെ വ്യത്യസ്തത കൊണ്ട് വരണം എന്ന് നിർബന്ധം ഉള്ള മമ്മൂക്കയുടെ പോലീസ് വേഷം ഇതുവരെ ചെയ്തതിൽ നിന്നും മാറി തന്നെ സഞ്ചരിക്കുന്നു..സ്നേഹ,ഐശ്വര്യ,അമല എന്നീ മൂന്ന് നായികമാരിൽ അമലക്ക് മാത്രേ വല്ലതും ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ.



ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ഇല്ലാതെ മുൻകൂട്ടി പ്രേക്ഷകർക്ക് മനസ്സിലാക്കാവുന്ന കഥാ സഞ്ചാരത്തിലൂടെ കുറെയേറെ സിനിമകളെ ഓർമിപ്പിച്ചു കൊണ്ട് പോകുന്ന സിനിമ നീള കൂടുതൽ അല്പം ബുദ്ധിമുട്ട്  നൽകുന്ന അവസ്ഥയിൽ ആണെങ്കിലും ക്ലൈമാക്സ് ഒഴിച്ച് ബാക്കി ഒക്കെ രസിപ്പിച്ചു.


പ്ര .മോ. ദി .സം

Saturday, February 11, 2023

നാലാം മുറ

 



നമ്മുടെ പോലീസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ് എന്ന് പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. എങ്കിലും പോലീസ് സേനയിലെ ചില പുഴുകുത്തുകൾ സേനയെ മുഴുവൻ ജനങ്ങളുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.


പോലീസിന് കുറ്റം തെളിയിക്കുവാൻ പലതരം മുറകൾ ഉണ്ടു..അതിലെ ഒരു മുറയാണ് മൈൻഡ് ഗെയിം അഥവാ നാലാം മുറ.



നമ്മളെ മനസ്സിനെ അലങ്കോലമാക്കി മനസ്സിലുള്ളത് മുഴുവൻ പുറത്തേക്ക് എടുത്ത് സത്യം പുറത്ത് കൊണ്ട് വരുന്ന നാലാം മുറ മറ്റു മുറകളെ അപേക്ഷിച്ച് എളുപ്പം എന്ന് തോന്നുമെങ്കിലും സത്യത്തിൽ കാഠിന്യം ഉള്ളതാണ് 


ഗൾഫിൽ നിന്നും അവധിക്ക് വരുന്ന ജയേഷ് പോലീസ് പിടിയിൽ പെടുകയും താൻ ചെയ്ത കുറ്റം എന്താണ് എന്നറിയാതെ സേനയുടെ പരീക്ഷണങ്ങൾക്ക് മുന്നിൽ ഉഴലുബോൾ നമുക്കും സേനയുടെ അന്വേഷണത്തോട് ദേഷ്യം തോന്നും. 



ബിജുമേനോനും ഗുരു സോമ സുന്ദരവും മുഖ്യ വേഷത്തിൽ എത്തുന്ന ദീപു അന്തിക്കാട് ചിത്രം പലത്തരത്തിലൂടെ മുന്നേറി നമ്മളെയും അന്വേഷണത്തിൻ്റെ ഭാഗം ആക്കുന്നുണ്ട്.




പോലീസിൽ ദേഹം നോവിക്കാതെ ബുദ്ധി കൊണ്ടുള്ള കളി ഉണ്ടെന്ന് നേരിയ ഒരു അറിവ് ഉണ്ടെങ്കിൽ കൂടി അതെങ്ങനെയാണ് പ്രയോഗിക്കുക എന്നത് പലർക്കും ഈ ചിത്രത്തിൽ കൂടിയായിരിക്കും അടുത്തറിഞ്ഞത്.


പ്ര .മോ. ദി .സം

തേര്

 



എൻ്റെ കാഴ്ചപ്പാടിൽ അമിത് എന്നൊരു ഉശിരൻ നടൻ മലയാള സിനിമയിൽ ഉണ്ട്..മുൻപേ പറഞ്ഞത് തന്നെയാണ്..എന്ത് കൊണ്ടോ  പല പ്രഗൽഭ മുഖ്യധാരാ സംവിധായകരുടെ കണ്ണിൽ ഇനിയും പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്..ഇപ്പൊൾ എല്ലാവരും വാഴ്ത്തി പാടുന്ന ഉണ്ണി മുകുന്ദൻ്റെ കാലിബർ തീർച്ചയായും ഉണ്ട്.ഭാഗ്യം ആണ് ഇല്ലാത്തത്.



അയാളുടെ ഒട്ടു മിക്ക ചിത്രങ്ങളും വന്നതും പോയതും ആരും അറിയുന്നില്ല. ഒ ടീ ടീ യിലും ചാനലുകളിൽ ഒക്കെ വരുമ്പോൾ വലിയ വായിൽ നല്ല അഭിപ്രായം വരുന്നതും കാണാം.വന്നത് ഒക്കെ മടുപ്പ് തോന്നാത്ത സിനിമകളും ആയിരുന്നു.



ചിലപ്പോൾ ഒറ്റയ്ക്കുള്ള സഞ്ചാരം ആയിരിക്കും അയാളെ മുഖ്യധാരയിൽ എത്തിക്കാത്തതും..ഇപ്പൊൾ കത്തി നിൽക്കുന്ന വലുതും ചെറുതുമായ നടന്മാരോപ്പം നിന്ന് വഴി മാറി സഞ്ചരിച്ചാൽ ഗുണം കിട്ടും..കാരണം സിനിമ കൊറേ കൊക്കസുകളിൽ പെട്ട് കിടക്കുകയാണ്.അത് കൊണ്ടാണ് മുഖത്ത് ഭാവം വരാത്ത ആളുകൾ പോലും വലിയ സെലിബ്രിറ്റി ആയി വാഴുന്നത്.



പോലീസ് സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരൻ്റെ അച്ഛന് പോലീസിൽ നിന്നും തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒടുവിൽ ദുരന്തം ഉണ്ടാകുമ്പോൾ അത് ചെയ്ത പോലീസ്കാരനെ കൂട്ടുകാരോട്  ഒപ്പം ചേർന്നു പാഠം പഠിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പ്രശ്നം വലിയ തൊതിലേക്കൂ പോകുകയും  അതുകൊണ്ട് വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കഥയാണ് തേര്..


കുടുംബ ചിത്രമായി തുടരുന്ന സിനിമ പിന്നീട് അങ്ങോട്ട് വയലൻസിലേക്കും ത്രില്ല്ലേക്കും പോകുമ്പോൾ സിനു സംവിധാനം ചെയ്ത  ഈ കൊച്ചു സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നൂ.



ഷാജോൺ ,ബാബു രാജ്,അസീസ് എന്നിവരുടെ പോലീസ് വേഷവും അവരുടെ പ്രവർത്തികളും നമ്മെ വേറുപ്പിക്കുന്നത് അവരുടെ അഭിനയ മികവ് തന്നെയാണ്.


അച്ഛനോട് ചെയ്തതിന് പകരം ചോദിക്കുവാൻ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങി പുറപ്പെടുന്ന യുവതലമുറയുടെ പ്രതിനിധിയായി അമിതും നല്ല പ്രകടനം കാഴ്ചവെച്ചു.


പ്ര .മോ.ദി .സം

Tuesday, February 7, 2023

അഖണ്ഡ


 


ദൃശ്യവിസ്മയം കൊണ്ട് തെലുങ്ക് സിനിമകൾ പണ്ടെ സമ്പന്നമാണ്.. വള്ളി ട്രൗസർ ഇട്ടു നടക്കുന്ന കാലത്ത് ചിരഞ്ജീവി എന്ന ഡാൻസർ ഒരു അൽഭുതം തന്നെയായിരുന്നു.സിനിമകൾ ഒക്കെ ഒരേ തൂവൽ പക്ഷികൾ ആണെങ്കിൽ പോലും ഡാൻസ് സ്റ്റണ്ട്,പാട്ടുകൾ ഒക്കെ എല്ലാവരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.



തമിഴിലേക്ക് മൊഴിമാറ്റി വന്നിരുന്ന ചിരഞ്ജീവി ആക്ഷൻ  ചിത്രങ്ങൾ വിജയിച്ചു കൊണ്ടിരുന്നു. മലയാളത്തിൽ അത്തരം ചിത്രങ്ങൾ ഉണ്ടായപ്പോൾ  അവരൊക്കെ പിന്നോട്ട് പോയി..രാജാവായി വാണിരുന്ന ചിരഞ്ജീവിയും നാഗാർജുന,ബാലകൃഷ്ണ എന്നീ  മറ്റു നടന്മാർ വന്നപ്പോൾ പിന്നിലായി പോയി എന്നും പറയാം..


പിന്നീട് മരുമോൻ അല്ലു അർജുൻ വീണ്ടും തരംഗം സൃഷ്ടിച്ചപ്പോൾ   തെലുങ്ക് ചിത്രങ്ങൾ നേരിട്ട് അതേ സമയത്ത് തന്നെ മലയാളത്തിൽ തന്നെ ഡബ്ബ് ചെയ്തു ഇറങ്ങി..മൊഴിമാറ്റം ചിരി പടർത്തുന്നത് ആണ് എങ്കിൽ പോലും ഇവിടെ ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡ് സൃഷ്ടിച്ചു. അഭിനയം അറിയില്ല എന്നു കുട്ടികൾക്ക് പോലും തോന്നുന്നവർ പോലും ഇവിടെ ഹിറ്റുകൾ ഉണ്ടാക്കി..സിനിമ എൻ്റർ ടൈന് വേണ്ടി മാത്രം എന്ന് വിശ്വസിക്കുന്നവരെ അവർ ലക്ഷ്യം വെച്ചു.



പിന്നെ പതിയെ പതിയെ പഴയ നടന്മാർ ഹിറ്റുകൾ സൃഷ്ടിച്ചു തുടങ്ങിയപ്പോൾ വീണ്ടും ചിരഞ്ജീവി,ബാലകൃഷ്ണ,നാഗാർജുന സിനിമകളും മലയാളികൾക്ക് ഹരമായി.അങ്ങിനെ കഴിഞ്ഞ വർഷം വന്നതാണ് ഈ സിനിമ.കാണണം എന്ന് പല തവണ വിചാരിച്ചു എങ്കിലും ബാലകൃഷ്ണയോടുള്ള താല്പര്യ കുറവ് നീട്ടി നീട്ടി കൊണ്ടുപോയി.


മുഖത്ത് അധികം വികാരം വരുവാൻ അനുവദിക്കാത്ത ഫാൻ ഉള്ളത് കൊണ്ട് മാത്രം സിനിമകൾ വിജയിക്കുന്ന ബാലേട്ടൻ ഈ സിനിമയും  കൊണ്ട് കോടികൾ വാരിയിട്ടുണ്ട്..പതിവ് ഇരട്ടകളുടെ കഥയിൽ അല്പം ദൈവിക സ്പർശങ്ങൾ ഒക്കെ ചേർത്ത് ശിവൻ്റെ ആരാധന മൂർത്തികളെ ആകർഷിക്കുന്ന ചിത്രം ആക്ഷൻ പാക് ആണ്..


പാട്ടും ഡാൻസും ഒന്നൊന്നര സ്റ്റണ്ട് സീനുകളും ,മറ്റു സെറ്റിംഗ്സ് ഒക്കെ കൊണ്ട് "വിസ്മയിപ്പിക്കുന്ന" ചിത്രം കാണുമ്പോൾ തിന്മയെ നശിപ്പിക്കുന്ന നന്മയുടെ പുതിയ വീഞ്ഞ് കണ്ടു രസിക്കാൻ പറ്റും.


പ്ര.മോ.ദി.സം

എലോൺ

 



പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരാള് ഒറ്റയ്ക്ക് ആദ്യം മുതൽ അവസാനം വരെ ഒരു സിനിമയെ കൊണ്ട് പോകുന്നു.അയാള് അയാൾക്ക് ചുറ്റിലും നടക്കുന്ന അയാളുടെതും അല്ലാത്തതും ആയ പ്രശ്നങ്ങൾക്ക് ഒരു കോവിദ് കാലത്ത് ഒറ്റയ്ക്ക് ഒരു ഫോൺ ഉപയോഗിച്ച് മാത്രം പരിഹാരം കാണുന്നു.



ഒരു വലിയ ഫ്ളാറ്റിൽ മഹാമാരിയ്യിൽ ഒറ്റപ്പെട്ടു പോയ ഒരാൾക്ക് അവിടെ ചില നിഗൂഢതകൾ ഉള്ളതായി അനുഭവപ്പെടുന്നു...നിഗൂഢതകൾ തേടി പോയ അയാള് അവിടെ നടന്ന കൊലപാതകങ്ങൾ മനസ്സിലാക്കുകയും അതിൻ്റെ കാരണക്കാരായ ആളുകളെ "തേടി" പോയി "കുടുക്കുകയു"മാണ്..



മോഹൻലാൽ കുറച്ചായി പല അബദ്ധങ്ങളും ചെയ്യുന്നുണ്ട്..അതിൽ ഏറ്റവും പുതിയത് ആയിരിക്കും ഇത്. ഒ ടീ ടി ക്കു വേണ്ടി എടുത്ത ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുക തിയേറ്ററിനു വേണ്ടി എടുത്തത് ഒ ടിടി യില് ഇറക്കുക.. ബിസിനെസ്സ് താൽപര്യം മൂലം അതിനു പിന്നിൽ ഉള്ള "കുബുദ്ധി" ആരുടേത് ആയാലും ബാധിക്കുക ലാൽ എന്ന വലിയൊരു ബ്രാൻഡ്  നെ ആയിരിക്കും.


പ്ര .മോ.ദി .സം

Monday, February 6, 2023

രോമാഞ്ചം

 



ബാംഗ്ലൂരിൽ ഒരു വീട്ടിൽ രണ്ടായിരം തുടക്ക കാലഘട്ടത്തിൽ താമസിക്കുന്ന ഏഴ് മലയാളികൾ.. കളിച്ചു ചിരിച്ചു ജീവിതം ഉത്സവം ആക്കുന്ന അവർക്കിടയിൽ "ആത്മാവ് " വന്നു ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ജിത്തു മാധവൻ പറഞ്ഞു തരുന്നത്.



ഇതിലെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഈ ഏഴു പേരിൽ സൗബിനെ ഒഴിച്ച് മറ്റാരും പരിചിത മുഖങ്ങൾ അല്ല..എങ്കിലും അവർ എത്ര മനോഹരമായി അവരുടെ റോളുകൾ ചെയ്തിരിക്കുന്നു എന്നതാണ്..ഓരോരുത്തരും അറിഞ്ഞ് കൊണ്ടു തന്നെ പെർഫോർമൻസ് ചെയ്തിരിക്കുന്നു.മലയാള സിനിമയിൽ അവർക്ക് ഭാവിയുണ്ട്.



ദുരൂഹ കഥാപാത്രമായി വരുന്ന അർജുൻ അശോകൻ്റെ" ചിരി" ഉണ്ടല്ലോ അത് ഒരു ഒന്നൊന്നര ചിരി ആണ്...തിയേറ്റർ ഇളക്കി മറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.



ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു സിനിമ ആസ്വദിക്കുവാൻ എത്ര മാത്രം പങ്ക് വഹിക്കും എന്ന് ഈ ചിത്രം ഒന്ന് കൂടി നമുക്ക് മനസ്സിലാക്കി തരുന്നു .. സൂപ്പർ താരങ്ങളും സൂപ്പർ സംവിധായകരും ഉണ്ടായാൽ മാത്രം സൂപ്പർ സിനിമ ഉണ്ടാവില്ല എന്നത് കഴിഞ്ഞ മാസങ്ങളിൽ നമ്മൾ അനുഭവിച്ചതും കണ്ടതു മാണ്.




തിരക്കഥ അതാണ് ഇപ്പൊൾ സൂപർ ആവേണ്ടത്..അത്യാവശ്യം ബോറടി ഉണ്ടാക്കാതെ ഒരു സിനിമക്ക് എഴുതുവാൻ നല്ല കഴിവ് തന്നെ വേണം..അത് ഈ സിനിമ എഴുതുക കൂടി ചെയ്ത  സംവിധായകന് ഉണ്ട്..ചിരിപ്പിച്ചും പേടിപ്പിച്ചും നമ്മളെ എൻഗേജ് ആക്കുവാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട് ..നായിക ഇല്ലാത്ത ഈ ചിത്രത്തിൽ  ഇനി അനാമികയിൽ കൂടി  രണ്ടാം ഭാഗത്തിൽ നായിക പ്രത്യക്ഷപെടുമോ എന്നത് പ്രതീക്ഷിക്കാം.


പ്ര .മോ. ദി .സം

Wednesday, February 1, 2023

മഞ്ഞ് കൊള്ളുന്ന മക്കളും തേരാ പാര നടക്കുന്ന മാതാപിതാക്കളും.."

 "



രാഘവനെ അറിയാമോ..നമ്മുടെ വിജയരാഘവനെ അറിയാമോ? അത്രക്ക് "പ്രശസ്തൻ "ഒന്നുമല്ല..എം. പി ഒക്കെ ആയ ആൾ ആണ് ..ഇപ്പൊ ഇടതു പക്ഷ കൺവീണർ  അങ്ങിനെ  എന്തൊക്കെയോ ആണ്...


എന്നാലോ വായിൽ നിന്നും വീണ് പോയ കാര്യങ്ങളിൽ കുപ്രസിദ്ധി ധാരാളം ഉണ്ടു താനും..മുൻപ് കോടിയേരി സഖാവ്  പാർട്ടിയിൽ നിന്നും ലീവ് എടുത്തപ്പോൾ കുറച്ചു കാലം സിക്രട്ടറി കസേരയിൽ "കയറി" ഇരുന്നിരുന്നു. നല്ല നിലയിൽ ഇരുന്നിരുന്നു എങ്കിൽ ഗോവിന്ദൻ സഖാവ് ഇന്നവിടെ ഇരിക്കേണ്ടി വരില്ലായിരുന്നു.


അപ്രത്യക്ഷനായി കൊണ്ടിരിക്കുന്ന മുഖം ആയതിനാൽ  "ലൈം ലൈറ്റ് ൽ" നിന്നും മാഞ്ഞു പോകാതിരിക്കാൻ  അല്ലേൽ വീട്ടീന്ന് പറഞ്ഞത് കൊണ്ട് ഇന്ന് അങ്ങേരു ഒരു ഡയലോഗ് കാചിയിട്ടുണ്ട്.


 ആറു മാസം മഞ്ഞ് വീഴുന്ന നാട്ടിലേക്ക് കുട്ടികളെ അയച്ചിട്ട് മാതാപിതാക്കൾ  ഇവിടെ തേര പാര നടക്കുകയാണ് എന്ന്...കാനഡയിലും മറ്റും കുട്ടികളെ അയച്ചു ഇവിടുത്തെ മാതാപിതാക്കൾ അവരെ അവിടെ തന്നെ സെറ്റിൽ ചെയ്യിക്കുകയും ഒരിക്കലും തിരിച്ചു വരാത്തവരും ആക്കി തീർക്കുകയാണ് എന്ന്...


സത്യാണ് സഖാവേ...ഉന്നത വിദ്യാഭ്യാസം നേടിയാൽ കൊടുക്കാൻ ഇവിടെ  എന്തേലും ജോലി ഉണ്ടോ? ഉള്ളത് മുഴുവൻ പിൻ വാതിലിൽ കൂടി വേണ്ടപ്പെട്ടവർ ക്കു കൊടുത്താൽ നമ്മുടെ മക്കൾ ഒക്കെ എന്തോന്ന് ചെയ്യും? ഭാര്യയെ വരെ ജയിപ്പിച്ചു "ഉന്നത" വിദ്യാഭ്യാസ മന്ത്രി  ( ഈ ഉന്നതവും മറ്റും അടുത്ത കാലത്ത് ഉണ്ടായത് അല്ലെ....അല്ല ഉണ്ടാക്കിയത് അല്ലെ..) ആക്കിയില്ലെ...നമ്മളെ കൊണ്ട് അതൊക്കെ പറ്റോ...


അതിലും മുൻപ്  മഞ്ഞ് കൊള്ളുന്ന പിള്ളേരുടെ മാതാപിതാക്കൾ വെയില് കൊള്ളുവാൻ എന്തിന് അന്യ സംസ്ഥാനങ്ങളിലും  മരുഭൂമിയുടെ നാട്ടിലും പോയി എന്ന് കൂടി ഉറക്കെ വിളിച്ചു  പറയണം...ഇവിടെ  കേരളത്തിൽ മാത്രം രാഷ്ട്രീയം കളിച്ചു തൊഴിലിടങ്ങളിൽ ഇല്ലാതായത് കൊണ്ടാണ് എന്നും...അത് കൊണ്ട് ആയ കാലത്ത് കേരളത്തിന് പുറത്ത് പോയി ഉണ്ടാക്കിയ "പണം" ഉപയോഗിച്ച് അല്ലെങ്കിൽ വീടും പറമ്പും ബാങ്കിലും മറ്റും പണയപ്പെടുത്തി പലരും മക്കളെ മഞ്ഞ്  വീഴുന്ന നാട്ടിലേക്ക് അയക്കുന്നത്  വെറുതെ പൈസ ചിലവഴിക്കാൻ വേണ്ടിയുള്ള അത്യാഗ്രഹം കൊണ്ട് അല്ല...അവൻ്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള മുൻകരുതൽ കൊണ്ടാണ്.


നമ്മൾ അങ്ങിനെ ആയി പോയില്ലേ...സ്വന്തമായി ജീവിക്കാതെ അടുത്ത തലമുറക്ക് വേണ്ടി മരണം വരെ അധ്വാനിക്കും.നമ്മുടെ പാരമ്പര്യം അങ്ങിനെ ആയിപോയി...സാമൂഹ്യ സേവനം എന്ന നിലയിൽ താങ്കളും സമ്പാദിക്കുന്നത് അടുത്ത തലമുറക്ക് വേണ്ടി തന്നെയല്ലേ...?


പിന്നെ എല്ലാവരും ഉന്നത വിദ്യാഭാസത്തിനു പുറത്തേക്ക് പോകുന്നത് ഇവിടെ ഉള്ള വിദ്യാഭ്യാസം കൊള്ളില്ല എന്ന് വ്യാഖ്യാനി്ക്കപ്പെടും എന്നത് സത്യം തന്നെയാണ്...ഈ അടുത്ത കാലത്ത്  ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല പേരും സമ്പാദിച്ചു വെച്ചിട്ടുണ്ട്. 


ഇന്ത്യയിൽ നമ്മുടെ നാട് തന്നെയാണ്  കണക്കുകളിൽ വിദ്യാഭ്യാസത്തിൽ മുന്നിൽ..ആരോഗ്യത്തിലും...അത് അംഗീകരിക്കപെട്ട സത്യം തന്നെയാണ്..  പിന്നെ സഖാക്കളും അവരുടെ  മക്കളും ഇത് രണ്ടിനും വേണ്ടി കടൽ കടന്നു നമ്മൾ ഇതിൽ രണ്ടിലും പോരാ എന്ന് ലോകത്തെ മുഴുവൻ വിളിച്ച് അറിയിക്കുമ്പോൾ സാധാരണക്കാർ ആയ നമുക്ക് നിങ്ങളെ കണ്ടു പഠിക്കാൻ അല്ലെ പറ്റൂ...എത്ര രാഷ്ട്രീയക്കാരുടെ മക്കൾ കേരളത്തിൽ പഠിക്കുന്നുണ്ട്?


പിന്നെ ഭാര്യ ഉന്നത വിദ്യാഭാസ മന്ത്രി ആയത് കൊണ്ടാണ് ഈ ഉൾവിളി എങ്കിൽ നമ്മുടെ നാട്ടിലേക്ക് , നമ്മുടെ  വിദ്യാഭാസ രംഗത്തേക്ക് "തള്ളിയ" പോലെ ലോകത്തിലെ പ്രഗൽഭ സർവകലാശാലകൾ വരണം... അങ്ങിനെ എങ്കിൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും.. വലിയ ഡിഗ്രികൾ കരസ്ഥമാക്കും...അത് വലിയ ഉറപ്പ് ഇല്ലല്ലോ സഖാവ്വേ .. കാരണം ഈ ആശയം പറഞ്ഞ ആളെ  പോലും വഴിയിൽ കുട്ടി സഖാക്കൾ മർദ്ദിച്ചു അപമാനിച്ചത് മറക്കുന്നില്ല.


രാഷ്ട്രീയക്കാർ അരങ്ങ് വാഴുന്ന ഇവിടെ മക്കളെ നിർത്തുവാൻ അതുകൊണ്ട്  തന്നെ മാതാപിതാക്കൾക്ക് പേടിയാണ് സഖാവേ. ..മക്കളുടെ ഭാവി രാഷ്ട്രീയ കേരളത്തിൽ കളയാൻ അവർ ഒരിക്കലും  ആഗ്രഹിക്കുന്നില്ല...


അതുകൊണ്ട് എനിക്ക് എൻ്റെ  മകനെ മഞ്ഞ് കൊള്ളുവാൻ വിടണം എന്നിട്ട് വേണം എനിക്കും ഭാര്യക്കും തേര പാര നടക്കാൻ...


വാൽകഷ്ണം: ആദ്യം കുടുംബത്തിൽ ഉള്ളവരെ നന്നാക്ക്...എന്നിട്ട് സഖാവ് നാട്ടിലേക്ക് ഇറങ്ങിയ മതി...പാർട്ടി ഒരു കുടുംബം ആണല്ലോ..അവിടെ ഉള്ള എത്രപേർ ഇവിടെ പഠിക്കുന്നു എന്നും  എത്രപേർ മഞ്ഞ് കൊള്ളുവാൻ പോയിട്ടുണ്ട് എന്നും ഒരു ഹിതപരിശോധന നടത്തുക.


പ്ര .മോ. ദി .സം