Tuesday, December 30, 2025

അതിഭീകര കാമുകൻ

 



നല്ലൊരു കഥയുടെ ത്രെഡ് ഉണ്ടായിട്ടും പ്രണയത്തിൻ്റെ  ഫീൽ ഗുഡ് ബാഡ്  അനുഭവങ്ങൾ പങ്കുവെച്ച്  നല്ല നിമിഷങ്ങൾ തന്ന  നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും മനം നിറക്കുന്ന  ഹിറ്റ്പാട്ടുകൾ ഉണ്ടായിട്ടും പ്രേക്ഷകൻ കാണാൻ കൂട്ടാക്കാത്ത ചിത്രമായി പോയി ഇത്..


ലുക്ക്മാൻ നല്ലരീതിയിൽ അതി ഭീകരനായിട്ടും എന്തോ പ്രേക്ഷകരിലേക്ക് ഈ സിനിമ ഏത്തുന്നത്തിൽ പരാജയപ്പെട്ടു.പ്രേക്ഷകന് മുഷിക്കാത്ത തരത്തിൽ നല്ല രീതിയിൽ തന്നെ ചിത്രം മുന്നോട്ടു പോകുന്നുമുണ്ട്.


പ്ലസ് ടൂ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കി അമ്മയുടെ നിർബന്ധത്തിന് വഴങ്ങി നീണ്ട  ഇടവേളക്ക് ശേഷം കോളേജിൽ പോകുന്ന അവിടെ വെച്ച് തെറ്റിദ്ധരിക്കപ്പെട്ട ഒരു ഇഷ്ടത്തിലേക്കും പ്രണയത്തിലേക്ക് പോകുന്നതും  അതിൻ്റെ ആഫ്റ്റർ ഇഫക്ട് ജീവിതത്തെ തന്നെ ഇല്ലാതാക്കുവാൻ ശ്രമിക്‌പോൾ  മാറ്റിമറിക്കുന്ന ചില സംഭവവികാസങ്ങൾ നല്ലരീതിയിൽ തന്നെയാണ് നല്ല പാട്ടിൻ്റെ അകമ്പടിയിൽ കൂടി സംവിധായകർ  പറഞ്ഞു വെച്ചിരിക്കുന്നത്.


ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയത് കൊണ്ട് കഷ്ടപ്പെട്ടു വളർത്തിയ അമ്മയെ അനുസരിക്കാതെ തന്തോന്നിയായി നടക്കുന്നത് കൊണ്ടോ എന്തോ നായകനെ പ്രേക്ഷകർക്ക് ബോധിച്ചില്ല എന്ന് തോന്നുന്നു.


അമ്മ മകൻ സ്നേഹത്തിൻ്റെ നല്ല മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും ചില സിനിമക്ക് പ്രേക്ഷകർ തീരുമാനിക്കുന്ന നടന്മാർ ഇല്ലെങ്കിൽ ബോക്സോഫീസിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നു ഇത് വെളിപ്പെടുത്തുന്നു.


പ്ര.മോ.ദി.സം

സർവ്വം മായ

 



ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ  മറ്റു രണ്ടു സിനിമകളെ കുറിച്ചാണ് ഓർത്തത്..ഇതിൻ്റെ സംവിധായകൻ്റെ ആദ്യ ചിത്രമായ പാച്ചുവും അൽഭുത വിളക്കും ഫാസിലിൻ്റെ വിസ്മയതുബത്തും..


നിവിൻ പോളി എന്ന നടനായിരുന്നു പാച്ചുവിൽ എങ്കിൽ ചിത്രത്തിൻ്റെ ജാതകം തന്നെ മാറിയേനെ എന്ന് നിവിൻ്റെ അനായസ അഭിനയം കണ്ടപ്പോൾ തോന്നി...ഫഹദ് മോശമായി എന്നല്ല പക്ഷേ ഫഹദിനേക്കാൾ അതിലെ റോള് ഇണങ്ങുന്നത് നിവിൻ പോളിക്ക് ആയിരുന്നു..


ഇതേ പാറ്റേണിൽ ഉള്ള വിസ്മയതുംബത്ത് എന്ന ചിത്രം എന്തുകൊണ്ട് ഇതുപോലെ നല്ല രീതിയിൽ എടുത്തിട്ടും മനസ്സിൽ കയറുന്ന ഗാനങ്ങൾ ഉണ്ടായിട്ടും പരാജയപ്പെട്ടു എന്നതാണ് അതിനെ ഓർക്കാൻ ഇടയാക്കിയത്.


തൻ്റെ കഴിവുകൾ തെളിയിക്കുവാൻ  തൻ്റെ സെയ്ഫ് ആയ സോൺ  വിട്ടു പോയതാണ് നിവിൻ പോളിക്കു മലയാള സിനിമയിൽ വിജയങ്ങൾ ഉണ്ടാക്കാൻ ഇത്ര ഇടവേള ഉണ്ടായത്.. ചില വ്യത്യസ്ത വേഷങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി എങ്കിലും ബോക്സോഫീസിൽ ചലനങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായില്ല.


അതിന് പ്രായശ്ചിത്തം എന്ന നിലയിൽ തന്നെ ആയിരിക്കും തൻ്റെ സ്വതസിദ്ധമായ ശൈലി യില് തകർക്കുവാൻ പറ്റുന്ന ഈ സിനിമയിലേക്ക് തിരിച്ചെത്തിയത്..അത് കൊണ്ട് തന്നെ പ്രേക്ഷകർ പഴയ നിവിൻ പോളിയേ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു..അഞ്ചു ദിവസം കൊണ്ട് അമ്പതു കോടി കവിഞ്ഞ ചിത്രം നിവിൻ നൂറുകോടിയിലേക്ക് എത്തിക്കുമോ എന്നാണ് അറിയേണ്ടത്.


തീർച്ചയായും കുടുംബസമേതം കണ്ട് ആസ്വദിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഇത്.. ഹൊറർ കോമഡി എന്നാണ് 

ജേണർ എങ്കിലും ഹൊറർ കൊണ്ട് ഇത്രയും ചിരിപ്പിച്ച രസിപ്പിച്ച ചിത്രം ഉണ്ടായിട്ടില്ല..


പ്ര.മോ.ദി.സം

Sunday, December 21, 2025

ഫാർമ

 



പലാവർത്തി, നൂറു തവണ എങ്കിലും   ലോകസിനിമയിൽ വന്ന ഒരു തീം ഒരു വെബ് സീരീസ് ആയി എടുക്കുമ്പോൾ അതും എട്ടു ഭാഗങ്ങൾ ഉള്ള സമയം കൂടുതൽ വേണ്ടുന്ന ഒന്ന് സമയം തീരെയില്ലാത്ത പ്രേക്ഷകൻ്റെ മുന്നിലിട്ട് കൊടുക്കുമ്പോൾ അവനെ അതിൽ പിടിച്ചിരുത്താൻ പറ്റുന്ന വല്ലതും കുത്തിതീരുകണം.


മെഡിക്കൽ രംഗത്തെ ചൂഷണങ്ങൾ എടുത്തുകാണിക്കുന്ന ആദ്യം അതിൻ്റെ ഭാഗവും പിന്നീട് അതിനു എതിരായി പടപൊരുത്തുകയും ചെയ്യുന്ന ഒരു മെഡിക്കൽ റപ്പിന് ഉണ്ടാകുന്ന അനുഭവങ്ങൾ ആണ് പി എസ് അരുൺ ,നിവിൻപോളി,രജത് കുമാർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന സീരിസിൻ്റെ ഉള്ളടക്കം.


ഫാർമ കമ്പനികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന രോഗങ്ങൾക്ക് അവർ തന്നെ മറുമരുന്ന് നൽകുകയും  ജനങ്ങളെ നിത്യ രോഗികൾ ആക്കി കൊണ്ട് ബിസിനസ് വർധിപ്പിക്കുന്ന കുറെ ലോബികൾ നമ്മുടെ രാജ്യത്തുണ്ട്.


അവരൊക്കെ വലിയ ആൾക്കാരും ഉന്നതങ്ങളിൽ പിടിയും ഉള്ളത് കൊണ്ട് തന്നെ സാധാരണ മനുഷ്യർക്ക് അവർക്കെതിരെ പട നയിക്കുവാനും ജയിക്കുവാൻ ഒക്കെ ബുദ്ധിമുട്ട് ആയിരിക്കും.


1000 ബേബീസ് പോലെ നമ്മളെ ഞെട്ടിക്കുന്ന മെഡിക്കൽ കഥ പ്രതീക്ഷിച്ചു കണ്ടാൽ നിരാശയായിരിക്കും ഫലം


പ്ര.മോ.ദി.സം

Saturday, December 20, 2025

ഭ ഭ ബ

 



ഭയ ഭക്തി ബഹുമാനം എന്ന ഭ ഭ ബ ദിലീപിന് വലിയൊരു തിരിച്ചു വരവ് ഉണ്ടാകും എന്നായിരുന്നു പ്രവചനങ്ങൾ .അത്രക്ക് ഹൈപ് കൊടുത്തു കൊണ്ടാണ് ചിത്രത്തിൻ്റെ ഓരോ വിശേഷവും പുറത്തേക്ക് അണിയറക്കാർ വിട്ടു കൊണ്ടിരുന്നത്.കൂട്ടത്തിൽ മോഹന്ലാലിൻ്റെ കാമിയോ  വേഷം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ടു ഫാൻസും അരയും തലയും മുറുക്കി രംഗത്ത് എത്തി.


സത്യം പറയട്ടെ ഈ സിനിമ ശരിക്ക് പ്രേക്ഷകനെ പറ്റിക്കൽ തന്നെയാണ്..അവൻ്റെ വികാരങ്ങൾ ചൂഷണം ചെയ്തു കൊണ്ട് ഒരു ഭ്രാന്തൻ പറ്റിപ്പ്..ലോജിക്ക് നോക്കരുത് ഇത് ഭ്രാന്തൻ സിനിമയാണ് എന്ന് തന്നെ അടിവരയിട്ടു പറയാം.അതിനിടയിൽ ഭാഗ്യലക്ഷ്മി എന്നവരുടെ ജല്പനങ്ങൾ കൂടിയായപ്പോൾ സിനിമ കേറിയങ്ങ് കൊളുത്തി.


നമ്മുടെ പ്രേക്ഷകർ എന്താണ് സ്വീകരിക്കുന്നത് എന്താണ് നിരാകരിക്കുന്നത് എന്ന് പോലും പ്രേഡിക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ കൂടിയാണ് സിനിമ കടന്നു പോകുന്നത്.


ഫാൻസിന് മാത്രം ഇഷ്ടപ്പെടുന്ന തല അജിത്ത് ചെയ്തത് പോലെ ഗുഡ് ബാഡ് അഗ്ലി ടൈപ്പ് ഒരു ഐറ്റം..നിങൾ എൻ്റർടെയിൻ മാത്രമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ രണ്ടു "പേട്ടൻ"മാരുടെ ഫാൻ ആണെങ്കിൽ മാത്രം ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും.അല്ലെങ്കിൽ രണ്ടരമണിക്കൂർ തലവേദന എടുത്തു പണ്ടാരമടങ്ങും.


തെലുങ്ക് സിനിമയിൽ പോലും ഇത്രക്ക് പൊട്ടത്തരം കണ്ടിട്ടുണ്ടാവുകയില്ല..കഥയോ എന്തിന് തിരക്കഥപോലും ഇല്ലാത്ത സിനിമക്ക് ദിലീപിൻ്റെ ഹൈ വാട്ട് എനർജിയും സംവിധായകൻ്റെ മികവും കൊണ്ട് മാത്രം മുന്നോട്ടു പോകുവാൻ പറ്റുന്നുണ്ട്.


പിന്നെ ആവേശം ഒക്കെ നമ്മൾ ഡ്യൂപർ സൂപ്പർ ഹിറ്റ് ആക്കി കൊടുത്ത നമ്മൾ ഈ സിനിമയും അതുപോലെ ആക്കി മാറ്റിയിട്ടുണ്ട് കളക്ഷൻ വിവരങ്ങൾ കാണുമ്പോൾ.


പ്ര.മോ.ദി.സം

Thursday, December 18, 2025

ദുരന്തർ

  



ഹിന്ദി സിനിമയിൽ കുറെയേറെ സ്പൈ സിനിമകൾ വന്നിട്ടുണ്ട്.. ഒട്ടുമിക്കതും  എൻ്റർടെയിനർ എന്ന നിലക്ക് മസാല കുത്തിനിറച്ച്  ഉണ്ടാക്കി എടുത്തത് ആയിരുന്നു.


അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്..ദേശബോധവും ദേശസ്‌നേഹവും പ്രേക്ഷകരിലേക്ക് ആവാഹിച്ച്  കൊണ്ട് വരുന്ന വിധത്തിൽ മികച്ച തിരക്കഥയും സംവിധാനവും നിർവഹിച്ച് ആദിത്യധർ എന്ന സംവിധായകൻ നമ്മളെ വിസ്മയിപ്പിക്കുന്നു.


ചിത്രത്തിൻ്റെ നീള കൂടുതൽ ഒരു പ്രശ്നം തന്നെയാണ് ഹിന്ദി മനസ്സിലാകത്തവർ ആണെങ്കിൽ പ്രേത്യേകിച്ചും..ഈ  മൂന്നര മണിക്കൂർ അടുപ്പിച്ചും പറഞ്ഞു തീരാത്തത് കൊണ്ട് അടുത്ത ഭാഗവും ഉടനെ വരും.


പുലിയെ പുലിയുടെ മടയിൽ പോയി വേട്ടയാടുക എന്ന രീതിയിൽ ഇന്ത്യയിലെ മികച്ച ഇൻ്റലിജൻസ് വിഭാഗം  പാകിസ്ഥാനിൽ പോയി നമ്മുടെ രാജ്യത്തെ നശീപ്പിക്കുന്നവരു ടെ ഇടയിലേക്ക് നുഴഞ്ഞു കയറി അവരുടെ  വിശ്വാസം കാത്തു പ്രീതി പിടിച്ചു പറ്റി അവരെ കിട്ടിയ അവസരത്തിൽ നശീപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.


കാണ്ഡഹാർ,പാര്ലമെൻ്റ് ആക്രമണം,ബോംബെ സ്ഫോടനം തുടങ്ങിയ ആസൂത്രണം ചെയ്യുന്ന സംഘത്തിനിടയിലേക്ക് നുഴഞ്ഞു കയറുന്ന "ഹംസ " എന്ന സ്‌പൈയുടെ സാഹസികത കൃത്യമായി വരച്ചിടുന്നു.


ഇന്ത്യയിലെ പ്രഗൽഭരായ അജിത് ഡോവലിനെയടക്കം റഫറൻസ് ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ഖന്നയുടെ വിളയാട്ടം ആണെങ്കിലും  നായകനായ രൺവീർ സിംഗിൻ്റെ പ്രകടനം ശ്രദ്ധേയമാണ്..കുറച്ചു സ്ക്രീ പ്രസൻസ് മാത്രമേ ഉള്ളൂ എങ്കിലും മാധവൻ തിളങ്ങി  ,സഞ്ജയ് ദത്ത്,രാം പാൽ തുടങ്ങിയവരോപ്പം നമ്മുടെ "ആൻ മറിയ" സാറ അർജുൻ ആദ്യമായി നായികയാകുന്നു.


ഗൾഫ് രാജ്യങ്ങൾ പലരും ഞങൾ മതേതര രാജ്യം എന്ന് വീമ്പു പറയുമെങ്കിലും ചില രാജ്യങ്ങൾ ഈ ചിത്രം പ്രദർശിപ്പിക്കാത്തത് " മതത്തോടും മത രാജ്യത്തോടും ഉള്ള സ്നേഹം കൊണ്ടാണ്..ഇത്തരം ഒളിച്ചു കടത്തലുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും  ആശങ്ക ഉണ്ടാക്കുന്നു.


പ്ര.മോ.ദി.സം

Tuesday, December 16, 2025

ഫെമിനിച്ചി ഫാത്തിമ

 



ഇപ്പൊൾ ഏതെങ്കിലും ഒരു സിനിമ മാർക്കറ്റ് ചെയ്യാൻ ഏറ്റവും എളുപ്പവഴി എന്നത് എന്തെങ്കിലും വിവാദം ഉണ്ടാകുക എന്നതാണ്..വിവാദം വരുമ്പോൾ ചർച്ചകളായി കോലാഹലങ്ങൾ ആയി ജനങ്ങൾക്കിടയിൽ ശ്രദ്ധി ക്കപ്പെടും എന്നത് ഉറപ്പ്..


പക്ഷെ അതിനുള്ള വിഷയങ്ങൾ ഏറെ ഉണ്ടായിട്ടും ഇതിൻ്റെ അണിയറപ്രവർത്തകർ എന്തോ ആ കടുംകൈക്കു മുതിർന്നില്ല..അതുകൊണ്ട് തന്നെയാവാം തിയേറ്ററിൽ വലിയ ചലനം ഒന്നും ഈ സിനിമ ഉണ്ടാക്കിയില്ല...അധികം പേര് കാണാത്തത് കൊണ്ട് തന്നെയായിരിക്കും സിനിമ ഇറങ്ങിയിട്ടും ചർച്ച ഉണ്ടായില്ല.


ഇത് കണ്ട് വിവാദം ഉണ്ടാക്കുന്ന കുത്തിതിരിപ്പു്കാർ കണ്ട്  പഠിക്കേണ്ടതാണ്..

സിനിമയേ സിനിമയായി മാത്രം  കാണാൻ  കഴിയുന്ന ആൾക്കാർ ഇവിടെ ഉണ്ട് എന്ന് വെളിപ്പെടുന്നത് നല്ലത് തന്നെ..


മതങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അവാര്ഡ് കൊടുക്കുക എന്നൊരു രീതി അടുത്തകാലത്തായി "കമ്മറ്റികൾ" തുടർന്ന് വരുന്നൊരു രീതിയാണ് അത് ഈ ചിത്രത്തിനും കിട്ടിയിട്ടുണ്ട്.ഇതിലെ നായികക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കൊടുത്തത് മറ്റെന്തോ ഉദ്ദേശത്തിൽ ആണ്..സാധാരണയിൽ കവിഞ്ഞ പ്രകടനം ഒന്നും ഉള്ളതായി തോന്നിയില്ല.


ചുരുക്കത്തിൽ പറഞാൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ പാറ്റേൺ തന്നെയാണ് ചിത്രത്തിൻ്റെത്.പരിസരങ്ങൾ ഒക്കെ സെയിം ആണെങ്കിലും വ്യതസ്ത മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രം.


ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയൊരു കഥ മനോഹരമായി ചിരിയുടെയും സമൂഹത്തിലെ ചില അനാചാരങ്ങൾക്കു  എതിരെ പ്രതികരിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നു.അധികവും പുതിയ മുഖങ്ങൾ ആയത്കൊണ്ട് അതിൻ്റേതായ ഫ്രഷ്നെസ്സ് ഉണ്ട്.


പ്ര.മോ.ദി.സം

Sunday, December 14, 2025

കളങ്കാവൽ

  



വർഷങ്ങൾക്കു മുൻപ് ലജൻഡ് ആയ ഐ വി ശശി യുടെ ഉയരങ്ങളിൽ എന്ന സിനിമ കണ്ടപ്പോൾ മോഹൻലാൽ എന്ന പടി പടിയായി താരപദവിയിലേക്ക് ഉയർന്നു വരുന്ന നടൻ ഇത്തരം റോളുകൾ ചെയ്‌താൽ അതു അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കില്ലേ എന്നൊരു ചിന്ത വന്നിരുന്നു.


പക്ഷെ ആ സിനിമ അദ്ദേഹത്തിന്റെ കരിയറിൽ ഒരു പൊൻതൂവൽ ആവുകയാണ് ഉണ്ടായത്. അതു പോലെ ഉള്ള വലിയ ഒരു റിസ്ക് തന്നെയാണ് മമ്മൂട്ടി ഇപ്പോൾ എടുത്തിരിക്കുന്നത് ഈ ചിത്രത്തിൽ എന്ന് പറയാം..


ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ മമ്മൂക്ക ഇത്തരം ഒരു റോൾ എടുത്താൽ ജനങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നൊരു സംശയം മമ്മൂട്ടിക്കും അണിയറ കാർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം


 തിയേറ്ററിൽ ഉണ്ടാകുന്ന കോടികളുടെ കിലുക്കം കാണുമ്പോൾ മമ്മൂക്കയുടെ ശരിയായ തീരുമാനം തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.


ക്ലൈമാക്സിനു അടുപ്പിച്ചു ചില കൺഫ്യൂഷൻ ഉണ്ടാക്കിയത് ഒഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ നായകൻ വില്ലൻ "ഓട്ടങ്ങൾ " നമ്മളെ പിടിച്ചിരുത്തുന്നു.. മമ്മൂക്ക വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ നായകൻ അത്ര മികച്ചതായി തോന്നിയില്ല.


കുറച്ചു സമയങ്ങൾ മാത്രം നായികമാർക്ക് ഉണ്ടായിരുന്നു എങ്കിലും അവരൊക്കെ ഉള്ള സമയം കൊണ്ട് മികച്ച പ്രകടനം  പുറത്തെടുത്തു. 


ശക്തമായ തിരക്കഥ, സംവിധാനം, സംഗീതം എന്നിവയാണ് ചിത്രത്തിന്റെ ജീവൻ.. അവസാനം എന്താണെന്നു ഊഹിക്കാൻ പറ്റുന്നത് ആണെങ്കിലും മമ്മൂക്ക എതിർഭാഗത്തു ഉള്ളത് കൊണ്ട് ചിലതൊക്കെ മറിച്ചു ചിന്തിപ്പിച്ചു 


പ്ര.മോ.ദി.സം