ഒരു കല്യാണവും ആ ഒരു ദിവസത്തെ സംഭവങ്ങളും കോർത്തിണക്കി നർമത്തിൽ ചാലിച്ച് അൽതാഫ് ,അനാർക്കലി നായിക നായകന്മാർ ആയി വിനോദ് ലീല അണിയിച്ചൊരുക്കിയ കൊച്ചു ചിത്രം.
പഠന സമയത്ത് ഗ്ലമറില്ലത്ത കൊണ്ട് ആരും പ്രേമിക്കാൻ മിനക്കെടാതെ ഒഴിവാക്കിയ ഒരാൾ തനിക്ക് കിട്ടിയ വധു സുന്ദരിയാണ് എന്നറിയുമ്പോൾ അന്നത്തെ ഒഴിവാക്കലിനും തഴയലിനും ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന സിനിമ കല്യാണ ദിവസവും അന്ന് രാത്രിയും നടക്കുന്ന സംഭവങ്ങൾ പറയുകയാണ് നർമ്മത്തിൽ ചാലിച്ച്...
നമ്മുടെ നാട്ടിൽ വാറ്റ് നിയമം മൂലം നിരോധിച്ചു എങ്കിലും മലയാളി ബ്രിട്ടനിലും കാനഡയിലും പോയി വാറ്റി അവിടെ ഉള്ളവരെ കുടിപ്പിച്ചു ഒരു ബ്രാൻഡ് തന്നെ ഉണ്ടാക്കിയ " മന്ദാകിനി" സംഭവം തന്നെയാണ് ഈ ചിത്രത്തിന് പ്രചോദനം..
മദ്യം ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും ചില സമയത്ത് ഗുണങ്ങൾ കൂടി ചെയ്തു വെക്കുന്നുണ്ട്.ഇപ്പൊൾ മലയാള സിനിമയിൽ മദ്യം ഒഴിച്ച് കൂടുവാനാകാത്ത തരത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്..ഇപ്പൊൾ സിനിമയിൽ നായികമാർ ഇല്ലെങ്കിലും മദ്യം എന്തായാലും ഉണ്ടാകുന്നുണ്ട്..
കേരളത്തിൽ ലഹരി ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു എന്നത് ഇപ്പൊൾ ഉള്ള മലയാള സിനിമകൾ കണ്ടാൽ മനസ്സിലാക്കാവുന്നതാണ്.
പക്ഷേ ഈ ചിത്രത്തിന് മറ്റുള്ള ചിത്രങ്ങളിൽ ഉള്ള പോലെ മദ്യ ത്തെ തിരുകി കയറ്റിയത് അല്ല അത് സിനിമക്ക് അത്യന്തം ആവശ്യം തന്നെയായിരുന്നു.
അല്പം ചിരിയും ചിന്തയും നൽകുന്ന ചിത്രം ടർബോ സൂപ്പർ താര തല്ലും നല്ല അഭിപ്രായം കൊണ്ട് കാണികളെ നിറ ക്കുന്ന ബിജു ആസിഫ് ചിത്രം തലവൻ ഒക്കെ ഉള്ളത് കൊണ്ട് തിയേറ്ററിൽ വിജയം നേടുമോ എന്ന് സംശയമാണ്..കുടുംബ പ്രേക്ഷകർ മറ്റു രണ്ടു ചിത്രങ്ങളെ കൈവിട്ടാൽ മാത്രം വിജയ പ്രതീക്ഷ നൽകുന്നു. കാരണം ഒരു കാമ്പും ഇല്ലാത്ത സൂപ്പർ താര
ചിത്രങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം നല്ല ചിത്രങ്ങൾ ഉണ്ട്.
പ്ര.മോ.ദി.സം



















































