ട്രെയിൻ യാത്രയിൽ സമയം കൊല്ലുവാൻ വേണ്ടി തല വെച്ച് കൊടുത്തതാണ്.. പിന്നെസിനിമയുടെ സമയവും കുറവ് ആയതു കൊണ്ട് താല്പര്യം തോന്നി.
സ്ഥലം മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിൽ ആസ്വഭാവികത കണ്ടപ്പോൾ സഹപ്രവർത്തകനുമായി അതിന്റെ കാരണം തേടുകയാണ് അയാൾ.
അറിയുന്ന ആൾക്കാരോട് അതിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചു ഏറെക്കുറെ കാര്യങ്ങൾ മന സ്സിലാക്കുമ്പോൾ അവിടെ ഉള്ള ഒരു തയ്യൽ മെഷീൻ ആണ് പ്രശ്നം എന്ന് മനസ്സിലാക്കുന്നുണ്ട്.
തന്നെ ആരാണ് കൊന്നത് എന്ന് അറിയാത്തതു കൊണ്ട് പ്രതികാരം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന പ്രേതത്തെ ഓർത്തു നമുക്ക് തന്നെ സങ്കടം വരും.കാരണം അവിടെ വരുന്ന ആൾക്കാരുടെ പേര് പ്രേതം വിളിക്കുന്നുണ്ട്.
ഇത്തരം കോപ്രായങ്ങൾ ഒറ്റിട്ടി യിൽ ആയതു കൊണ്ട് വലിയ നഷ്ട്ട ബോധം ഒന്നും തോന്നിയില്ല. അല്ലേലും ലേറ്റ് ആയി ഓടുന്ന ട്രെയിനിലെ വിരസതയിൽ ഇതൊക്കെ എന്ത്..
പ്ര.മോ.ദി.സം

No comments:
Post a Comment