സൂര്യയും ദുൽഖറും നസ്രിയയും ഈ സിനിമ റിജക്റ്റ് ചെയ്തു എന്ന് മുൻപ് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. അവർ അവരുടെ കരിയറിൽ ചെയ്യുന്ന വലിയ ഒരബദ്ധം ആണെന്ന് തോന്നി.
ദേശീയ അവാർഡ് ഒക്കെ കിട്ടിയ സുധ കൊങ്കര എന്നാ ഈ ചിത്ര സംവിധായിക എനിക്ക് പുരുഷ സംവിധായകർക്കു കൊടുക്കുന്ന പ്രതിഫലം തരുന്നില്ല അതിന്റെ പകുതി മാത്രമേ തന്നുള്ളൂ എന്ന് കൂടി പറഞ്ഞപ്പോൾ എടുത്തു വെച്ചിരിക്കുന്നത് ഏതോ ബ്രമാണ്ട ചിത്രം ആയിരിക്കും എന്നും കരുതി.
ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പവും, പ്രഭാസിന്റെ രാജാ സാഹിബിനു ഒപ്പവും പൊങ്കൽ മത്സരിക്കാൻ ഇറങ്ങി എന്ന് കേട്ടപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു.
എന്നാൽ ഇതിൽ ഭയക്കേണ്ട ജനനായകൻ ഇല്ലാഞ്ഞിട്ടു കൂടി സിനിമക്കു ആളില്ല എങ്കിൽ എന്തായിരിക്കും കാണിച്ചു വെച്ചിട്ടുണ്ടാവുക..എന്ത്കൊണ്ട് തമിഴ് സ്നേഹം വിരിഞ്ഞു ഒഴുകുന്ന സിനിമ അണ്ണാച്ചികൾക്ക് പോലും ദഹിക്കാത്തത്?
അവർക്കു വിവരം വെച്ച് എന്ന് പറയാൻ പറ്റും. വെറും തമിഴ് മാത്രം പഠിച്ചു അവർ തമിഴ്നാട് വിട്ട് പല സ്ഥലങ്ങളിൽ എത്തിച്ചേർന്നു അനുഭവിക്കുന്ന ബുദ്ധിമുട്ട് അവർക്കു നല്ലപോലെ അറിയാം. വോട്ടു കിട്ടാൻ രാഷ്ട്രീയ സർക്കാസ് അല്ല ജീവിതം എന്ന് അവർ മനസ്സിലാക്കി.
ഒരു പിരീയഡ് മൂവി ചെയ്യുമ്പോൾ നല്ലവണ്ണം പഠിച്ചു ചെയ്യുന്നതിൽ ഉപരി അതു ജനങ്ങൾക്ക് ആസ്വദിച്ചു കാണാൻ പാകത്തിൽ ചുട്ടു എടുക്കണം.. ഹിന്ദി വിരോധം കാട്ടി തമിഴ്ൻ മാരുടെ കയ്യടി വാങ്ങുവാൻ ഉള്ള ഒരു ടൂൾ മാത്രമായി പോയി ഇത്.
ഓരോ ഭാഷയും പഠിക്കുന്നത് അതിന്റെതായ ഗുണങ്ങൾ ഉണ്ട് എങ്കിലും അതു അടിച്ചേല്പിക്കുമ്പോൾ ആണ് ആസഹ്യമാകുന്നത്... സ്കൂളിൽ പത്താം ക്‌ളാസു വരെ പഠിച്ചിട്ടും പഠിക്കാത്ത ഹിന്ദി നമ്മളെ എത്ര പെട്ടെന്നാണ് ബംഗാളികൾ പഠിപ്പിച്ചത്.
പ്രാദേശിക വിഷയം സംസാരിക്കുന്ന വിഷയം എത്രപേർക്ക് സഹിക്കും എന്ന് അറിയില്ല.. എന്തായാലും ഈ സിനിമയിൽ തിരക്കഥ തന്നെയാണ് വില്ലൻ.. ശിവ കാർത്തികേയൻ, ജയം രവി, അഥർവ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു എങ്കിലും ഗുണം ചെയ്യുക ജയം രവിക്ക് തന്നെയായിരിക്കും.
പ്ര.മോ.ദി.സം

No comments:
Post a Comment