Tuesday, December 30, 2025

സർവ്വം മായ

 



ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ  മറ്റു രണ്ടു സിനിമകളെ കുറിച്ചാണ് ഓർത്തത്..ഇതിൻ്റെ സംവിധായകൻ്റെ ആദ്യ ചിത്രമായ പാച്ചുവും അൽഭുത വിളക്കും ഫാസിലിൻ്റെ വിസ്മയതുബത്തും..


നിവിൻ പോളി എന്ന നടനായിരുന്നു പാച്ചുവിൽ എങ്കിൽ ചിത്രത്തിൻ്റെ ജാതകം തന്നെ മാറിയേനെ എന്ന് നിവിൻ്റെ അനായസ അഭിനയം കണ്ടപ്പോൾ തോന്നി...ഫഹദ് മോശമായി എന്നല്ല പക്ഷേ ഫഹദിനേക്കാൾ അതിലെ റോള് ഇണങ്ങുന്നത് നിവിൻ പോളിക്ക് ആയിരുന്നു..


ഇതേ പാറ്റേണിൽ ഉള്ള വിസ്മയതുംബത്ത് എന്ന ചിത്രം എന്തുകൊണ്ട് ഇതുപോലെ നല്ല രീതിയിൽ എടുത്തിട്ടും മനസ്സിൽ കയറുന്ന ഗാനങ്ങൾ ഉണ്ടായിട്ടും പരാജയപ്പെട്ടു എന്നതാണ് അതിനെ ഓർക്കാൻ ഇടയാക്കിയത്.


തൻ്റെ കഴിവുകൾ തെളിയിക്കുവാൻ  തൻ്റെ സെയ്ഫ് ആയ സോൺ  വിട്ടു പോയതാണ് നിവിൻ പോളിക്കു മലയാള സിനിമയിൽ വിജയങ്ങൾ ഉണ്ടാക്കാൻ ഇത്ര ഇടവേള ഉണ്ടായത്.. ചില വ്യത്യസ്ത വേഷങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി എങ്കിലും ബോക്സോഫീസിൽ ചലനങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായില്ല.


അതിന് പ്രായശ്ചിത്തം എന്ന നിലയിൽ തന്നെ ആയിരിക്കും തൻ്റെ സ്വതസിദ്ധമായ ശൈലി യില് തകർക്കുവാൻ പറ്റുന്ന ഈ സിനിമയിലേക്ക് തിരിച്ചെത്തിയത്..അത് കൊണ്ട് തന്നെ പ്രേക്ഷകർ പഴയ നിവിൻ പോളിയേ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു..അഞ്ചു ദിവസം കൊണ്ട് അമ്പതു കോടി കവിഞ്ഞ ചിത്രം നിവിൻ നൂറുകോടിയിലേക്ക് എത്തിക്കുമോ എന്നാണ് അറിയേണ്ടത്.


തീർച്ചയായും കുടുംബസമേതം കണ്ട് ആസ്വദിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഇത്.. ഹൊറർ കോമഡി എന്നാണ് 

ജേണർ എങ്കിലും ഹൊറർ കൊണ്ട് ഇത്രയും ചിരിപ്പിച്ച രസിപ്പിച്ച ചിത്രം ഉണ്ടായിട്ടില്ല..


പ്ര.മോ.ദി.സം

No comments:

Post a Comment