Saturday, December 20, 2025

ഭ ഭ ബ

 



ഭയ ഭക്തി ബഹുമാനം എന്ന ഭ ഭ ബ ദിലീപിന് വലിയൊരു തിരിച്ചു വരവ് ഉണ്ടാകും എന്നായിരുന്നു പ്രവചനങ്ങൾ .അത്രക്ക് ഹൈപ് കൊടുത്തു കൊണ്ടാണ് ചിത്രത്തിൻ്റെ ഓരോ വിശേഷവും പുറത്തേക്ക് അണിയറക്കാർ വിട്ടു കൊണ്ടിരുന്നത്.കൂട്ടത്തിൽ മോഹന്ലാലിൻ്റെ കാമിയോ  വേഷം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ടു ഫാൻസും അരയും തലയും മുറുക്കി രംഗത്ത് എത്തി.


സത്യം പറയട്ടെ ഈ സിനിമ ശരിക്ക് പ്രേക്ഷകനെ പറ്റിക്കൽ തന്നെയാണ്..അവൻ്റെ വികാരങ്ങൾ ചൂഷണം ചെയ്തു കൊണ്ട് ഒരു ഭ്രാന്തൻ പറ്റിപ്പ്..ലോജിക്ക് നോക്കരുത് ഇത് ഭ്രാന്തൻ സിനിമയാണ് എന്ന് തന്നെ അടിവരയിട്ടു പറയാം.അതിനിടയിൽ ഭാഗ്യലക്ഷ്മി എന്നവരുടെ ജല്പനങ്ങൾ കൂടിയായപ്പോൾ സിനിമ കേറിയങ്ങ് കൊളുത്തി.


നമ്മുടെ പ്രേക്ഷകർ എന്താണ് സ്വീകരിക്കുന്നത് എന്താണ് നിരാകരിക്കുന്നത് എന്ന് പോലും പ്രേഡിക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ കൂടിയാണ് സിനിമ കടന്നു പോകുന്നത്.


ഫാൻസിന് മാത്രം ഇഷ്ടപ്പെടുന്ന തല അജിത്ത് ചെയ്തത് പോലെ ഗുഡ് ബാഡ് അഗ്ലി ടൈപ്പ് ഒരു ഐറ്റം..നിങൾ എൻ്റർടെയിൻ മാത്രമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ രണ്ടു "പേട്ടൻ"മാരുടെ ഫാൻ ആണെങ്കിൽ മാത്രം ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും.അല്ലെങ്കിൽ രണ്ടരമണിക്കൂർ തലവേദന എടുത്തു പണ്ടാരമടങ്ങും.


തെലുങ്ക് സിനിമയിൽ പോലും ഇത്രക്ക് പൊട്ടത്തരം കണ്ടിട്ടുണ്ടാവുകയില്ല..കഥയോ എന്തിന് തിരക്കഥപോലും ഇല്ലാത്ത സിനിമക്ക് ദിലീപിൻ്റെ ഹൈ വാട്ട് എനർജിയും സംവിധായകൻ്റെ മികവും കൊണ്ട് മാത്രം മുന്നോട്ടു പോകുവാൻ പറ്റുന്നുണ്ട്.


പിന്നെ ആവേശം ഒക്കെ നമ്മൾ ഡ്യൂപർ സൂപ്പർ ഹിറ്റ് ആക്കി കൊടുത്ത നമ്മൾ ഈ സിനിമയും അതുപോലെ ആക്കി മാറ്റിയിട്ടുണ്ട് കളക്ഷൻ വിവരങ്ങൾ കാണുമ്പോൾ.


പ്ര.മോ.ദി.സം

No comments:

Post a Comment