ഹിന്ദി സിനിമയിൽ കുറെയേറെ സ്പൈ സിനിമകൾ വന്നിട്ടുണ്ട്.. ഒട്ടുമിക്കതും എൻ്റർടെയിനർ എന്ന നിലക്ക് മസാല കുത്തിനിറച്ച് ഉണ്ടാക്കി എടുത്തത് ആയിരുന്നു.
അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്..ദേശബോധവും ദേശസ്‌നേഹവും പ്രേക്ഷകരിലേക്ക് ആവാഹിച്ച് കൊണ്ട് വരുന്ന വിധത്തിൽ മികച്ച തിരക്കഥയും സംവിധാനവും നിർവഹിച്ച് ആദിത്യധർ എന്ന സംവിധായകൻ നമ്മളെ വിസ്മയിപ്പിക്കുന്നു.
ചിത്രത്തിൻ്റെ നീള കൂടുതൽ ഒരു പ്രശ്നം തന്നെയാണ് ഹിന്ദി മനസ്സിലാകത്തവർ ആണെങ്കിൽ പ്രേത്യേകിച്ചും..ഈ മൂന്നര മണിക്കൂർ അടുപ്പിച്ചും പറഞ്ഞു തീരാത്തത് കൊണ്ട് അടുത്ത ഭാഗവും ഉടനെ വരും.
പുലിയെ പുലിയുടെ മടയിൽ പോയി വേട്ടയാടുക എന്ന രീതിയിൽ ഇന്ത്യയിലെ മികച്ച ഇൻ്റലിജൻസ് വിഭാഗം പാകിസ്ഥാനിൽ പോയി നമ്മുടെ രാജ്യത്തെ നശീപ്പിക്കുന്നവരു ടെ ഇടയിലേക്ക് നുഴഞ്ഞു കയറി അവരുടെ വിശ്വാസം കാത്തു പ്രീതി പിടിച്ചു പറ്റി അവരെ കിട്ടിയ അവസരത്തിൽ നശീപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.
കാണ്ഡഹാർ,പാര്ലമെൻ്റ് ആക്രമണം,ബോംബെ സ്ഫോടനം തുടങ്ങിയ ആസൂത്രണം ചെയ്യുന്ന സംഘത്തിനിടയിലേക്ക് നുഴഞ്ഞു കയറുന്ന "ഹംസ " എന്ന സ്‌പൈയുടെ സാഹസികത കൃത്യമായി വരച്ചിടുന്നു.
ഇന്ത്യയിലെ പ്രഗൽഭരായ അജിത് ഡോവലിനെയടക്കം റഫറൻസ് ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ഖന്നയുടെ വിളയാട്ടം ആണെങ്കിലും നായകനായ രൺവീർ സിംഗിൻ്റെ പ്രകടനം ശ്രദ്ധേയമാണ്..കുറച്ചു സ്ക്രീ പ്രസൻസ് മാത്രമേ ഉള്ളൂ എങ്കിലും മാധവൻ തിളങ്ങി ,സഞ്ജയ് ദത്ത്,രാം പാൽ തുടങ്ങിയവരോപ്പം നമ്മുടെ "ആൻ മറിയ" സാറ അർജുൻ ആദ്യമായി നായികയാകുന്നു.
ഗൾഫ് രാജ്യങ്ങൾ പലരും ഞങൾ മതേതര രാജ്യം എന്ന് വീമ്പു പറയുമെങ്കിലും ചില രാജ്യങ്ങൾ ഈ ചിത്രം പ്രദർശിപ്പിക്കാത്തത് " മതത്തോടും മത രാജ്യത്തോടും ഉള്ള സ്നേഹം കൊണ്ടാണ്..ഇത്തരം ഒളിച്ചു കടത്തലുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു.
പ്ര.മോ.ദി.സം

No comments:
Post a Comment