ഇപ്പൊൾ ഏതെങ്കിലും ഒരു സിനിമ മാർക്കറ്റ് ചെയ്യാൻ ഏറ്റവും എളുപ്പവഴി എന്നത് എന്തെങ്കിലും വിവാദം ഉണ്ടാകുക എന്നതാണ്..വിവാദം വരുമ്പോൾ ചർച്ചകളായി കോലാഹലങ്ങൾ ആയി ജനങ്ങൾക്കിടയിൽ ശ്രദ്ധി ക്കപ്പെടും എന്നത് ഉറപ്പ്..
പക്ഷെ അതിനുള്ള വിഷയങ്ങൾ ഏറെ ഉണ്ടായിട്ടും ഇതിൻ്റെ അണിയറപ്രവർത്തകർ എന്തോ ആ കടുംകൈക്കു മുതിർന്നില്ല..അതുകൊണ്ട് തന്നെയാവാം തിയേറ്ററിൽ വലിയ ചലനം ഒന്നും ഈ സിനിമ ഉണ്ടാക്കിയില്ല...അധികം പേര് കാണാത്തത് കൊണ്ട് തന്നെയായിരിക്കും സിനിമ ഇറങ്ങിയിട്ടും ചർച്ച ഉണ്ടായില്ല.
ഇത് കണ്ട് വിവാദം ഉണ്ടാക്കുന്ന കുത്തിതിരിപ്പു്കാർ കണ്ട് പഠിക്കേണ്ടതാണ്..
സിനിമയേ സിനിമയായി മാത്രം കാണാൻ കഴിയുന്ന ആൾക്കാർ ഇവിടെ ഉണ്ട് എന്ന് വെളിപ്പെടുന്നത് നല്ലത് തന്നെ..
മതങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അവാര്ഡ് കൊടുക്കുക എന്നൊരു രീതി അടുത്തകാലത്തായി "കമ്മറ്റികൾ" തുടർന്ന് വരുന്നൊരു രീതിയാണ് അത് ഈ ചിത്രത്തിനും കിട്ടിയിട്ടുണ്ട്.ഇതിലെ നായികക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കൊടുത്തത് മറ്റെന്തോ ഉദ്ദേശത്തിൽ ആണ്..സാധാരണയിൽ കവിഞ്ഞ പ്രകടനം ഒന്നും ഉള്ളതായി തോന്നിയില്ല.
ചുരുക്കത്തിൽ പറഞാൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ പാറ്റേൺ തന്നെയാണ് ചിത്രത്തിൻ്റെത്.പരിസരങ്ങൾ ഒക്കെ സെയിം ആണെങ്കിലും വ്യതസ്ത മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രം.
ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയൊരു കഥ മനോഹരമായി ചിരിയുടെയും സമൂഹത്തിലെ ചില അനാചാരങ്ങൾക്കു എതിരെ പ്രതികരിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നു.അധികവും പുതിയ മുഖങ്ങൾ ആയത്കൊണ്ട് അതിൻ്റേതായ ഫ്രഷ്നെസ്സ് ഉണ്ട്.
പ്ര.മോ.ദി.സം

No comments:
Post a Comment