Sunday, December 14, 2025

കളങ്കാവൽ

  



വർഷങ്ങൾക്കു മുൻപ് ലജൻഡ് ആയ ഐ വി ശശി യുടെ ഉയരങ്ങളിൽ എന്ന സിനിമ കണ്ടപ്പോൾ മോഹൻലാൽ എന്ന പടി പടിയായി താരപദവിയിലേക്ക് ഉയർന്നു വരുന്ന നടൻ ഇത്തരം റോളുകൾ ചെയ്‌താൽ അതു അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കില്ലേ എന്നൊരു ചിന്ത വന്നിരുന്നു.


പക്ഷെ ആ സിനിമ അദ്ദേഹത്തിന്റെ കരിയറിൽ ഒരു പൊൻതൂവൽ ആവുകയാണ് ഉണ്ടായത്. അതു പോലെ ഉള്ള വലിയ ഒരു റിസ്ക് തന്നെയാണ് മമ്മൂട്ടി ഇപ്പോൾ എടുത്തിരിക്കുന്നത് ഈ ചിത്രത്തിൽ എന്ന് പറയാം..


ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ മമ്മൂക്ക ഇത്തരം ഒരു റോൾ എടുത്താൽ ജനങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നൊരു സംശയം മമ്മൂട്ടിക്കും അണിയറ കാർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം


 തിയേറ്ററിൽ ഉണ്ടാകുന്ന കോടികളുടെ കിലുക്കം കാണുമ്പോൾ മമ്മൂക്കയുടെ ശരിയായ തീരുമാനം തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.


ക്ലൈമാക്സിനു അടുപ്പിച്ചു ചില കൺഫ്യൂഷൻ ഉണ്ടാക്കിയത് ഒഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ നായകൻ വില്ലൻ "ഓട്ടങ്ങൾ " നമ്മളെ പിടിച്ചിരുത്തുന്നു.. മമ്മൂക്ക വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ നായകൻ അത്ര മികച്ചതായി തോന്നിയില്ല.


കുറച്ചു സമയങ്ങൾ മാത്രം നായികമാർക്ക് ഉണ്ടായിരുന്നു എങ്കിലും അവരൊക്കെ ഉള്ള സമയം കൊണ്ട് മികച്ച പ്രകടനം  പുറത്തെടുത്തു. 


ശക്തമായ തിരക്കഥ, സംവിധാനം, സംഗീതം എന്നിവയാണ് ചിത്രത്തിന്റെ ജീവൻ.. അവസാനം എന്താണെന്നു ഊഹിക്കാൻ പറ്റുന്നത് ആണെങ്കിലും മമ്മൂക്ക എതിർഭാഗത്തു ഉള്ളത് കൊണ്ട് ചിലതൊക്കെ മറിച്ചു ചിന്തിപ്പിച്ചു 


പ്ര.മോ.ദി.സം

No comments:

Post a Comment