Thursday, November 6, 2025

ഡീയസ് ഈറെ

 



റെഡ് റെയിൻ എന്നൊരു ചിത്രം വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ കാണുവാൻ ആളുണ്ടായിരുന്നില്ല..പക്ഷേ ഈ കഴിഞ്ഞ ആഴ്ച മുതൽ ആ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.


കാരണം ആ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്..ഭൂതകാലം,ഭ്രമയുഗം,ഇപ്പൊൾ ഡീയസ് ഈറെ കൂടി 

മലയാള കരയെ വ്യതസ്ത അനുഭവത്തിൽ കൂടി പേടിപ്പിച്ചു നിർത്തുമ്പോൾ അദ്ദേഹത്തിൻ്റെ ആദ്യ സൃഷ്ട്ടി അവലോകനം ചെയ്യുന്നത് സ്വഭാവികം.


ഇത്രയും കാലം കുപ്പിപ്പാൽ ബോയ് ഇമേജ് ഉള്ള പ്രണവ് എന്ന നാപ്പോ കിഡ്ഢിൻ്റെ ഇൻട്രോ സീൻ കൊണ്ട് തന്നെ 

ഇമേജ് മാറ്റി മറിച്ചു ഈ സിനിമയിലെ അദ്ദേഹത്തിൻ്റെ ക്യാരക്ടർ എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.


തൻ്റെ വീട്ടിൽ അമാനുഷിക സാന്നിധ്യം കണ്ടപ്പോൾ അത് തൻ്റെ സ്വസ്ഥത നശി പ്പിച്ചപ്പോൾ അതിൻ്റെ കാരണം തേടി രോഹൻ എന്നുള്ള യുവാവിൻ്റെ പ്രയാണം ആണ് സിനിമ.


പ്രണവ് എന്ന നടൻ എത്രമാത്രം വളർന്നു എന്നും രാഹുൽ എന്ന സംവിധായകൻ്റെ അടിക്കടിയുള്ള മികവ് ഒക്കെ വിളിച്ചോതുന്ന ചിത്രം നമ്മെ ഭയപ്പെടുത്തുന്നു..


ഈ അടുത്ത കാലത്ത് കണ്ട ഉടായിപ്പ് ഹൊറർ സിനിമപോലെ അല്ല ഈ ചിത്രം..ഇത് ഒരു ക്ലാസിക് മൂവിയാണ്..അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ

 കോടി കിലുക്കം കൊണ്ട് തിയേറ്ററിൽ വീണ്ടും മലയാള വിജയഗാഥ ഉണ്ടാവുന്നതും.


പ്ര.മോ.ദി.സം

No comments:

Post a Comment