ഈ ഫീൽ ഗുഡ് സിനിമ കണ്ട് കഴിഞ്ഞു ഞാൻ ആലോചിച്ചത് ചിത്രത്തിൽ ഉടനീളം അദൃശ്യനായി നമ്മളിലൂടെ സഞ്ചരിക്കുന്ന കേണൽ രവീന്ദ്രനാഥ് ശരിക്കും ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിൽ ആരായിയിരിക്കും ആ റോൾ ചെയ്യുക എന്നതാണ്..
എനിക്ക് തോന്നിയ മികച്ച ഓപ്ഷൻ സുരേഷ്ഗോപി തന്നെയാണ്. കാരണം ഭാര്യയും മോളുമായും അഭിനയിച്ച
നടികളെ വെച്ച് നോക്കുമ്പോൾ അതായിരിക്കും യോജിക്കുക.കൂടാതെ ഇതുപോലെ ഉള്ള ചിത്രങ്ങളിൽ അദ്ദേഹം തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ..എന്ത് കൊണ്ട് മമ്മൂട്ടി അല്ല എന്ന് ചോദിച്ചാൽ ഒന്നാമത് പല സിനിമകളിലും കേണൽ വേഷം ചെയ്തിട്ടുണ്ട് എങ്കിലും മോഹൻ ലാൽ ,മമ്മൂട്ടി വരുമ്പോൾ ജനങ്ങൾക്ക് വലിയൊരു പ്രതീക്ഷ ഉണ്ടാകും..
അതിനനുസരിച്ച് ഹൈപ്പ് നൽകേണ്ടുന്ന കാര്യങ്ങള് കുത്തി നിറച്ചാൽ ഈ സിനിമയുടെ ഇപ്പൊൾ ഉള്ള ഫീലിംഗ് പോകും.ലാലേട്ടൻ ഉണ്ടായിട്ടു കൂടി മാസ്സ് ഒന്നും ഇല്ലാതെ തന്നെ വളരെ മനോഹരമായി ഈ ചിത്രം ചെയ്തുവെച്ചിട്ടുണ്ട് സത്യൻ അന്തിക്കാട് ..
മാറ്റിവെക്കാൻ തനിക്ക് ഹൃദയം തന്ന കേണലിൻ്റെ മകളുടെ കല്യാണത്തിന് സന്ദീപ് പൂനയിൽ എത്തുന്നതും ചില സാഹചര്യങ്ങൾ കൊണ്ട് കുറച്ചു ദിവസം അവരുടെ കുടുംബത്തിൽ തങ്ങേണ്ടി വരുന്നതും പിന്നീടുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥ.
മാസ്സും ക്ലാസും ത്രില്ലെർ ഒന്നുമല്ലെങ്കിലും ഈ ചിത്രം ആരെയും നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് സത്യൻ അന്തിക്കാട് ഗ്യാരണ്ടി..സിനിമ മേഖലയിൽ തന്നെയുള്ള അദ്ദേഹത്തിൻ്റെ മക്കൾ കൂടി ഈ ചിത്രത്തിൽ കൈകോർത്തതിൻ്റെ ഗുണം എന്തായാലും സിനിമ കാണുമ്പോൾ മനസ്സിലാക്കാം.
ഹൃദയം മാറ്റിവെച്ച സന്ദീപ് എന്ന സാധാരണക്കാരനായി അദ്ദേഹം വെല്ലുവിളി ഉള്ള റോ ൾ അല്ലാഞ്ഞിട്ടു കൂടി വളരെ സമർഥമായി ആ അവസ്ഥ പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കുന്നുണ്ട്.
എടുത്തു പറയേണ്ടത് അധികം പരിചിതരല്ലാത്ത മുഖങ്ങളുടെ തകർപ്പൻ പ്രകടങ്ങൾ ആണ്.എന്തുകൊണ്ടും ഓണക്കാലത്ത് കുടുംബസമേതം ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ് ഹൃദയപൂർവ്വം.
പ്ര.മോ.ദി.സം
No comments:
Post a Comment