ഈ ചിത്രം കുറേകാര്യങ്ങൾ മലയാളത്തിൽ അപ്രാപ്യമല്ല എന്നതു് തെളിയിക്കുന്നതിന് പുറമെ മോളിവുഡ് ഇൻഡസ്ട്രിയെ കുറിച്ച് സംശയം പറഞ്ഞ കുറെപേർക്കുള്ള മറുപടി കൂടിയാണ്.
സൂപ്പർ വുമൺ സിനിമകൾ മലയാളത്തിൽ വന്നാൽ ജനങ്ങൾ സ്വീകരിക്കുമോ എന്നുള്ള ആദ്യ സംശയത്തിനുള്ള മറുപടിയാണ് നാലഞ്ചു ദിവസം കൊണ്ട് ചിത്രം നൂറുകോടി അടിച്ചു എന്നത്.
മലയാള സിനിമയിൽ നടികൾക്ക് നല്ല വേഷം കിട്ടുന്നില്ല എന്ന് വിലപിച്ച ദർശന പോലെയുള്ള നടികൾക്ക് ഈ ചിത്രത്തിലെ കല്യാണിയുടെ റോളും പ്രകടനവും ദർശിച്ചു തനിക്ക് ഈ റോള് തന്നാൽ വഴങ്ങുമോ എന്ന് ചിന്തിക്കുന്നതും നല്ലതാണ്. അർഹിക്കുന്നത് മാത്രമേ അഗ്രഹിക്കാവൂ..അറിയാത്തതിനെ കുറിച്ച് അഭിപ്രായവും പറയരുത്.
കല്യാണി പ്രിയദർശൻ എന്ന നടി ഇത്രയുംകാലം ചെയ്തതിൽ വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയിട്ടുള്ള വേഷം ആയതു കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയി മിന്നിച്ചിട്ടുണ്ട്.ആക്ഷൻ രംഗങ്ങളിലും മറ്റും അത്യുഗ്രൻ പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.
നസ്ലൈൻ പ്രേമലൂ ഇഫക്ട് മുതലെടുത്ത് ആലപ്പുഴ ജിംഖനയുടെ തള്ളി മറിച്ചൽ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കവും ഉണ്ടാക്കി എങ്കിലും കണ്ടവർ പലരും നിരാശപെട്ട് പോയിരുന്നു. തന്നെ കുറിച്ച് പൂർണ ബോധവാനായ നസ് ലിൻ അതുപോലെ ഈ ചിത്രത്തിലും ഒന്നും ചെയ്യുവാനില്ലാത്ത സൈഡ് റോള് കൊണ്ട് വീണ്ടും ഹിറ്റ് അടിക്കുകയാണ്.
നീലിയും കത്തനാരും ഒക്കെ നമ്മൾ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ "മിത്തുകളെ "ഇപ്പോഴത്തെ കാലവുമായി കൂട്ടിയിണക്കി അരുൺ ഡൊമിനിക് എന്ന സംവിധായകൻ തരംഗത്തിന് ശേഷം വർഷങ്ങൾ എടുത്തു അണിയിച്ചൊരുക്കിയ ചിത്രം തിയേറ്ററിൽ തന്നെ കാണുക. അത്രക്ക് ഹോം വർക്ക് അദേഹം ചെയ്തിട്ടുണ്ട്..ചിത്രത്തെ കൂടുതൽ ആസ്വദ്യമാക്കുന്നത് ജേക്സ് ബിജോയ് സംഗീതമാണ്..
എൻ്റെ കാഴ്ചയിൽ ഇൻ്റർവെൽ വരെ നല്ല രീതിയിൽ പോയിരുന്ന ചിത്രം അതിനുശേഷം ഒന്ന്
ഇരുന്നുപോകുന്നുണ്ട് ...പിന്നീട് ശരിയ്യാവണ്ണം നിവർന്നു നിൽക്കാൻ വലിയ പാടുപെടുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment