ചെറുപ്രായത്തിൽ ഒരാളെ മുങ്ങി മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് രക്ഷപ്പെടുത്തി എടുത്തതിനു പ്രസിഡൻ്റിൻ്റെ ധീരതക്കുള്ള നേടൽ നേടിയ എൽദോസ് പിന്നീട് നാട്ടുകാർക്ക് ധീരൻ ആയിരുന്നു.
അതെ അപകടത്തിൽ അപ്പൻ നഷ്ടപ്പെട്ടു പോയപ്പോൾ പിന്നീട് ബസ്സിൽ പണിയെടുത്ത് അമ്മയെയും പെങ്ങളെയും നോക്കിയ ധീരൻ നാട്ടിൽ ഉണ്ടായ ചില അപ്രതീക്ഷിത പ്രശ്നങ്ങൾ കൊണ്ട് നാട്ടുകാരുടെ മൊത്തം ശാപം ഏറ്റുവാങ്ങി നാട്ടിൽ നിന്നും മുങ്ങുന്നു.
പിന്നീട് തമിഴുനാട്ടിൽ നടന്ന ഫാക്റ്ററി തീപിടുത്തത്തിൽ ധീരൻ മരണപ്പെട്ടു എന്ന പത്രവാർത്ത കണ്ട് ബോഡി എടുക്കുവാൻ നാട്ടുകാർ പരിഭവം മറന്നു പോകുന്നതും അതിനിടയിൽ സംഭവിക്കുന്ന രസകരമായ കാഴ്ചകള് ആണ് നവാഗതനായ ദേവദത്ത് ഷാജി ഒരുക്കിയിരിക്കുന്നത്.
ചിരിക്കു വേണ്ടി ഒരുക്കിയത് കൊണ്ട് തന്നെ ചില കാര്യങ്ങളിൽ നമുക്ക് കണ്ണടക്കേണ്ടി വരും.. സിറ്റ് വേഷൻ കോമഡി ആണ് ഉദ്ദേശിക്കുന്നത് എങ്കിലും ചിലയിടത്തു അത് ലവലേശം പോലും വർക്ക് ആവുന്നില്ല.
ഗുരുവായൂർ അമ്പല നടയിൽ,പൈങ്കിളി,വ്യസനസമേതം ബന്ധുമിത്രാധികൾ,പ്രാവിൻ കൂട് ഷാപ്പ് അടക്കം സഹിച്ച പ്രേക്ഷകർക്ക് ഇതും രസിക്കുന്നുണ്ട് എന്ന് തിയേറ്റർ റസ്പോൺസ് സൂചിപ്പിക്കുന്നു.
വിൻ്റ്റേജ് താരങ്ങളായ അശോകൻ,ജഗദീഷ്,സുധീഷ്,വിനീത്,മനോജ് കെ ജയൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ താരങ്ങൾ കൂടി നമ്മെ "ചിരി"പ്പിക്കുവാൻ ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment