Thursday, December 28, 2023

സലാർ

 



സൗത്ത് ഇന്ത്യയിലെ വല്യ രണ്ടു ബ്രാൻഡുകൾ ആണ് പ്രഭാസും പൃഥ്വിരാജും..സ്വന്തം പരിശ്രമത്തിൽ കൂടി സിനിമ മേഖലയിൽ ഉയരമുള്ള സിംഹാസനം പണിതവർ.. എപ്പോഴും ആരാധകര് കാത്തിരിക്കുന്ന കലാകാരന്മാർ. പൃഥ്വി ഒരു പടി കൂടി കടന്ന് സംവിധായകൻ ആയി.



പക്ഷേ ആനക്ക് അതിൻ്റെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെയുള്ളതാണ് പ്രവർത്തികൾ.. ബാഹുബലി എന്നത് വലിയൊരു മുൾ കിരീടം ആയെന്നു പ്രഭാസിനെ വളരെ അധികം  ചിന്തിപ്പിക്കുന്നു..അതിലും വലിയ പ്രോജക്ടിന് ശ്രമിച്ചു ബാഹു ബലിക്ക് അപ്പുറം   പ്രേക്ഷക മനസ്സിൽ എവിടെയും എത്താത്ത അവസ്ഥ.സിനിമകൾ ഒക്കെ നല്ല ബിസിനെസ്സ് ചെയ്യുന്നത് കൊണ്ട് നിലവിൽ കുഴപ്പം ഇല്ല..ഉയരത്തിൽ ആണെന്ന ചിന്ത കളഞ്ഞു ഭൂമിയിലേക്ക് ഇറങ്ങേണ്ട സമയമായി. തിയേറ്ററിൽ  ലോങ് ബിസിനെസ്സ് കിട്ടിയില്ലെങ്കിൽ സാറ്റലൈറ്റ് അടക്കം മറ്റു കാര്യങ്ങളെ ബാധിക്കും. ഈ ചിത്രം തിയേറ്റർ ബിസിനെസ്സ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് കൊണ്ട് തന്നെ അടുത്ത കുറച്ചു കാലത്തേക്ക് സയിഫ് ആയി തുടരാം. എന്നാലും മസില് പിടിത്തമോക്കെ ഉപേക്ഷിച്ച് എല്ലാതരം സിനിമയും ചെയ്യുവാൻ ഒരുങ്ങണം.



പൃഥിരാജും  ചില ചിത്രങ്ങളിൽ കൂടി നമ്മെ പിടിച്ചിരുത്തി ചിന്തിപ്പിക്കും..ചില അവസരങ്ങളിൽ നമ്മളെ നന്നായി

വിസ്മയിപ്പിക്കും എന്നാല് തൊട്ട അടുത്ത പടത്തിൽ "പറയിപ്പിക്കാൻ" ശ്രമിക്കും..രണ്ടും ബുദ്ധിമാൻ മാരായ പൊട്ടൻമാർ എന്ന് സിനിമ മേഖലയിൽ അടക്കം പറച്ചിൽ ഉണ്ട്.രണ്ടുപേരുടെയും വാല്യു ചൂഷണം ചെയ്യുന്ന സിനിമ എന്നത് മാത്രമാണ് സലാർ.അല്ലാതെ അവരുടെ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരുവാൻ സംവിധായകനും ശ്രമിച്ചിട്ടില്ല. അത് പുറത്തെടുക്കാൻ ഇരുവരും...




"ഖാൻസാർ" എന്നു പറയുന്ന സ്വയം പ്രഖ്യാപിത രാജ്യത്തെ കാര്യങ്ങളിൽ ആണ് ഇപ്രാവശ്യം പ്രശാന്ത് നീൽ ശ്രദ്ധ കൊടുക്കുന്നത്..ഭൂപടത്തിൽ ഇല്ലാത്ത രാജ്യം ആയതു കൊണ്ട് തന്നെ സംഭവങ്ങൾ ഉള്ളത് ആണോ എന്ന് തേടി പോകേണ്ടതില്ല.അവർ പറയുന്നത് അങ്ങ് വിശ്വസിച്ചു സിനിമ കാണുക. ആസ്വദിക്കുക..ഈ സിനിമ കൊണ്ട് അണിയറക്കാർ ഇതിൽ കൂടുതൽ ഒന്നും

 പ്രതീക്ഷിക്കുന്നില്ല.



ചിലർ അങ്ങനെയാണു..നമ്മളെ രസിപ്പിക്കാൻ വേണ്ടി ഇല്ലാ കഥകൾ വൃത്തിയായി പറഞ്ഞു നമ്മളെ വിശ്വസിപ്പിക്കാൻ വളരെ ടാലൻ്റ് ഉളളവർ.സലാർ അങ്ങിനെ ആണ്..കൊടുക്കുന്ന പൈസക്ക് മുതലാകുന്ന എൻ്റർടൈൻമെൻ്റ് നമുക്ക് തിയേറ്ററിൽ നൽകുന്ന സിനിമ. ഓരോ ഘട്ടത്തിലും ഓരോ രംഗവും സൂക്ഷ്മമായി നിരീക്ഷിച്ചു പോകും..പ്രശാന്ത് നീൽ സിനിമകളിലെ കളർ ടേൺ ഇവിടെയും ഉണ്ട്..



കഥയും സംഭവങ്ങളുടെ സത്യാവസ്ഥ ,ലോജിക്ക് ഒക്കെ മറന്നു മൂന്നു മണിക്കൂർ നമ്മളെ എൻ്റർടൈൻ ചെയ്യാൻ വേണ്ടി മാത്രം എടുത്ത ചിത്രം. ധാരാളം ആൾക്കാർ ഉള്ളത് കൊണ്ട് ചില അവസരങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാകും എങ്കിലും ഒരു പ്രാവശ്യം കൂടി കാണുമ്പോൾ മനസ്സിലായി കൊള്ളും. അതും പെട്ടെന്ന് കാണരുത്..ഇതിലെ സംഭവങ്ങൾ മറന്നു തുടങ്ങുമ്പോൾ കാണുക.


പ്ര.മോ.ദി.സം

Sunday, December 24, 2023

ഡെങ്കി

 



നമ്മുടെ യുവതലമുറ എത്ര ഈസി ആയിട്ടാണ് ഐ.ഇ.എൽ.ടി.എസ് ഒക്കെ പാസ്സായി മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തുന്നത്.കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിതവും സ്വപ്നം കണ്ടൂ പണ്ട് മുതൽ തുടങ്ങിയ ഒഴുക്ക് ഇന്നും തുടരുകയാണ് .




ഇതിൽ ഷാരൂഖ് ഐഇഎൽടിഎസ് എക്സാമിൽ പങ്കെടുക്കുന്ന ഒരു സീൻ ഉണ്ട്..സ്വന്തം കുടുംബത്തെ കുറിച്ച് രണ്ടു മിനിറ്റിനുള്ളിൽ ഇംഗ്ലീഷിൽ പറയുവാൻ... ആ രംഗം ഉയർത്തിയ *ഡെഡ് ഡെഡ് ഡെഡ് ഡെഡ് *ചിരി തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഓർത്തു ചിരിക്കും.




പല നാടുകളിലേക്ക് കുടിയേ



റിയത് കൊണ്ട് അവർക്ക് മെച്ചം ജീവിതത്തിലും ജോലിയിലും ഉണ്ടായിട്ടുണ്ട് എന്ന് ചോദിച്ചാൽ പലർക്കും പലവിധ മറുപടികൾ ആയിരിക്കും.ഈ ചിത്രത്തിൽ പറയുന്നത് വർഷങ്ങൾക്ക് മുൻപ് കുടിയേറിയിട്ടു പോലും ഗതിപിടിക്കാത്തതു കൊണ്ട് വീണ്ടും നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നവരെ കുറിച്ചാണ്.




രാജ്കുമാർ ഹിരാണി എന്ന അനുഗ്രഹീത കലാകാരൻ അണിയിച്ചൊരുക്കിയ ചിത്രം പതിവ് പോലെ കോമഡി വിഭാഗത്തിൽ കൂടി വ്യക്തമായ കഥ പറയുന്ന സിനിമയാണ് .കുടിയേറ്റ വിഷയവും നേർവഴിയിൽ അതുണ്ടാകാത്തതുകൊണ്ട് വളഞ്ഞ വഴിയിൽ കഷ്ടപ്പെട്ടു ലക്ഷ്യ സ്ഥാനത്ത് എത്തിയെങ്കിലും അവിടെ നമ്മുടെ പ്രതീക്ഷകൾ പോലെയല്ല എന്ന തിരിച്ചറിവുകൾ ഉണ്ടായെങ്കിലും അവിടെ തന്നെ തുടരാൻ നിർബന്ധിതമാകുന്ന ആൾക്കാരുടെ കഥയാണ്.




പത്താൻ,ജവാൻ ഒക്കെ മറന്നു ഷാരൂഖിൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള അഭിനയം മാത്രം ലക്ഷ്യം വെച്ച് ഈ സി ഇണ കാണുവാൻ പോയാൽ നന്നായി ഇഷ്ടപ്പെടും.


പ്ര.മോ.ദി.സം

Saturday, December 23, 2023

നേര്

 



മോഹൻലാൽ മടങ്ങി വന്നു എന്നും പഴയ ലാലേട്ടനെ തിരിച്ചുകിട്ടി എന്നൊക്കെ ആയിരുന്നു ഈ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ഫാൻസുകാർ പറഞ്ഞു പരത്തിയത്. 




സത്യത്തിൽ ശരി തന്നെയാണ്..പക്ഷേ ഒരു തിരുത്തുണ്ട്. മടങ്ങി വന്നത് ലാലേട്ടൻ അല്ല ലാലേട്ടൻ ചെയ്ത കഥാപാത്രമാണ്.കോടതിയിൽ വെച്ചുണ്ടായ ഒരു പ്രശ്നം കൊണ്ട് അഭിഭാഷക വൃത്തിയിൽ നിന്ന് വളരെക്കാലം  മാറി നിന്ന ആൾ  വീണ്ടും കറുത്ത വസ്ത്രം ധരിച്ച് കോടതിയിലേക്ക് തിരിച്ചു വരുന്നുണ്ട് അത്ര മാത്രം..




ലാലേട്ടൻ എന്ന  നടനെ മാക്സിമം ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ പോലും അദ്ദേഹത്തിന് വെല്ല് വിളി നൽകുന്ന ഒരു കഥാപാത്രം ഒന്നുമല്ല ഇതിലേത്...അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ അഭിനയം വന്നു പോകുന്ന മറ്റൊരു കഥാപാത്രം മാത്രം.ലാലേട്ടൻ ഒക്കെ ഇതിനപ്പുറം ചാടി കടന്നവൻ ആണ്.




ഈ സിനിമ ഒരു കോർട്ട് റൂം ഡ്രാമ ആയിട്ടും ഒരു മിനിട്ട് പോലും വെറുപ്പിക്കൽ ഇല്ലാതെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് കേസിൻ്റെ ഓരോ അണുവും പ്രേക്ഷകർ ആസ്വദിച്ചു എങ്കിൽ അതിൽ ലാലേട്ടൻ മാസ്മറിസം മുഖ്യകാരണം തന്നെയാണ് അതും ബ്രില്ലിയൻ്റ് തിരക്കഥയുടെ ബലത്തിൽ..


ഈ സിനിമ അനശ്വര രാജൻ്റെ കൂടി ആണ്..നൊമ്പരം നൽകുന്ന കഥാപാത്രം ആണെങ്കിൽ കൂടി തൻ്റെ ബോൾഡ് നിലപാടുകളെ അവതരിപ്പിക്കുമ്പോൾ മിന്നിമറയുന്ന അഭിനയ മുഹൂർത്തങ്ങൾ ആസ്വദിക്കാം..അന്ധയായ പെണ്കുട്ടി ആയി അഭിനയിച്ചു തകർത്തു.


ഈ സിനിമ സിദ്ധിക്കിൻ്റെ കൂടി ആണ്..ഈ കഥാപാത്രത്തെ എങ്ങിനെ  നമ്മുടെ കയ്യിൽ കിട്ടിയാൽ പെരുമാറാൻ പറ്റും അടിച്ചു കൊല്ലാൻ പറ്റും  എന്ന് നമ്മൾ ചിന്തിക്കുന്നു എങ്കിൽ എത്ര മനോഹരമായി അത് അയാള് ചെയ്തിരിക്കണം..



പിന്നെ പറയാതെ വയ്യ ഈ സിനിമ മധുവിൻ്റെ കൂടിയാണ്,എസ്.എൻ സ്വാമിയുടെ കൂടിയാണ്..ഒരു അഭിഭാഷകൻ്റെ കേസ് ഡയറി എന്നൊരു ചിത്രം തീർച്ചയായും റഫറൻസ് ചെയ്തിട്ടുണ്ട് അണിയറക്കാർ..അത് ഉറപ്പ്....

കുറെയേറെ ഐഡിയ ആ സിനിമയിൽ നിന്നും കിട്ടിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Thursday, December 21, 2023

സത്യ സോധന

 



വളരെ നിഷ്കളങ്കൻ ആയ ഒരാൾക്ക് നമ്മുടെ നാട്ടിൽ ജീവിക്കുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും..അയാളുടെ പ്രവർത്തികൾ ,ഇടപെടലുകൾ ഒക്കെ മറ്റുള്ളവർ സംശയത്തോടെ മാത്രമേ നോക്കി കാണൂ..അയാളുടെ നിഷ്കളങ്കൻ സ്വഭാവം മുതലെടുക്കാൻ കുറെ പേരുണ്ടാകും.




തൻ്റെ വുഡ് ബീ യെ കാണാൻ പോകുന്ന വഴിയിൽ പ്രദീപ് ഒരു ശവശരീരം കാണുന്നു.വെയില് കൊണ്ട് അഴുകേണ്ടെന്ന് വിചാരിച്ചു  നിഷ്കളങ്കൻ ആയ അയാള്  വരും വരായുകൾ ചിന്തിക്കാതെ അത് തണലിലേക്ക് മാറ്റിയിടുന്നു.കൂടാതെ ശരീരത്തിൽ കിടന്ന വാച്ചും ചെയിനും എടുത്തു പോലീസ് സ്റ്റേഷനിൽ പോയി കാര്യം പറയുന്നു.







പോലീസ് അന്വേഷണത്തിൽ നാലുപേർ പിടിയിൽ ആവുകയും അവർ ഇതൊന്നും അല്ല ഇതിൽ കൂടുതൽ ആഭരണങ്ങൾ ശവശരീരം ത്തിൽ ഉണ്ടെന്ന മൊഴി അയാളെ ജയിലിൽ ആക്കുന്നു.പിന്നീട് അയാളുടെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള അയാളുടെ ശ്രമങ്ങൾ ആണ് രസകരമായി പറയുന്നത്.








പോലീസിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും നന്നായി ട്രോളുന്ന സിനിമ ഇതൊക്കെ നമ്മുടെ ഇടയിൽ നടക്കുമോ എന്നു സംശയം ജനിപ്പിക്കും എങ്കിലും നമ്മുടെ പത്രവാർത്തകളിൽ ,സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വീഡിയോ കണ്ടാൽ ഇതൊക്കെ നിസ്സാരമായി തോന്നും.


പ്ര.മോ.ദി.സം 


Wednesday, December 20, 2023

റെയ്ഡ്

 



ശിവരാജ് കുമാർ എന്ന കന്നഡ സൂപ്പർതാരം ആദിതിമിർത്ത "തഗരു" എന്ന പോലീസ്, ഗുണ്ടാചിത്രത്തിൻ്റെ തമിഴ് റീമേക്ക് ചിത്രം.അതെ പോലെ അല്ലെങ്കിൽ കൂടി പറിച്ചു നട്ടത് പോലെ തോന്നിക്കുന്നത്തരം മയ്കിങ്.



നല്ല കുടുംബ ചിത്രങ്ങളിൽ അഭിനയിച്ച് പോന്ന വിജയ്,അജിത്ത് ,സൂര്യ എന്നിവർ മാസ്  ആക്ഷൻ ചിത്രങ്ങളിൽ മാറിയതോടെയാണ് ഫാൻസ് കൂടിയതും സൂപ്പർ പദവിയിലേക്ക് ഉയർന്നതും..ഇതേപോലെ സാധാരണക്കാർ ഇഷ്ട്ടപ്പെടുന്ന ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു വന്നയാളാണ്  വിക്രം പ്രഭു.



തൻ്റെ കരിയർ ഒരേ രീതിയിൽ പോയത് കൊണ്ട് വലിയ ഗുണം ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കും അദ്ദേഹം അടുത്തകാലത്തായി ആക്ഷൻ ചിത്രങ്ങളുടെ പിടിയിൽ അകപ്പെട്ടത്.




അത്യാവശ്യം ആക്ഷൻ കൈകാര്യം ചെയ്യുമെങ്കിലും മറ്റുള്ളവരുടെ നിരയിൽ എത്തുവാൻ ഇനിയും നന്നായി പരിശ്രമിക്കണം. ഒന്നാമത് ഡയലോഗ് ഡെലിവറി ഒന്ന് കൂടി ശ്രദ്ധിക്കണം.




ഗുണ്ടാ മാഫിയക്ക് നേരെ പട നയിക്കുന്ന പോലീസ് ഓഫിസർ ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങളിലും നേരിടുന്ന പ്രശ്നങ്ങളും അതുകൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങളും ആണ് കാർത്തി സംവിധാനം ചെയ്ത ചിത്രം നമ്മളെ കാണിക്കുന്നത്.



രണ്ടു മണിക്കൂർ നേരം എൻഗേജ് ആയിരിക്കുവാൻ ചിത്രം സഹായിക്കുന്നു എങ്കിൽ കൂടി നമുക്ക് പ്രവചിക്കാൻ സാധിക്കുന്ന വിധത്തിൽ ആണ് സിനിമയുടെ ചലനം.അവതരണത്തിലെ പഴമ നിലനിർത്തിക്കൊണ്ട് സാധാരണ ഒരു തമിഴു മസാല പടത്തിൽ.കവിഞ്ഞു ചിത്രത്തിൽ ഒന്നും ഇല്ല

പ്ര.മോ.ദി.സം




Tuesday, December 19, 2023

സമകാലികം -6

 



**നമ്മൾ നമ്മളെ വിട്ടുപോയി എന്ന് കരുതിയ കോവിഡ് പുതിയ വേഷത്തിൽ എത്തി എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.ഒരു ലക്ഷണവും ഇല്ലാതെ തന്നെ നമ്മെ മരണത്തിലേക്ക് വരെ കൂട്ടി കൊണ്ടുപോകുവാൻ പുതിയ വകഭേദത്തിന് സാധിക്കും എന്നാണ് അറിയുന്നത്.അത് കൊണ്ട് നമ്മൾ ജാഗ്രത പാലിക്കുക..മാസ്ക് എന്ന "ആഭരണം" വീണ്ടും അണിയുന്നത് നല്ലത് തന്നെയാണ്..നമുക്ക് മാത്രമേ നമ്മളെ രക്ഷിക്കുവാൻ കഴിയൂ..


** "സംഘി "ഗവർണറെ തടയുന്നതിൽ എസ് എഫ് ഐ ഇപ്പൊൾ ആവേശം കൊള്ളുകയാണ് എങ്കിലും ഗവർണർ ആണെങ്കിൽ പോകാൻ നിശ്ചയിച്ച സ്ഥലത്ത് ഒക്കെ കൂളായി പോകുന്നുണ്ട്.. അഡീഷനൽ ആയി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലും..അതിനു പറയുന്ന ന്യായം നമ്മൾ ക്യാമ്പസിൽ അല്ലാതെ വഴിയിൽ ഗവർണറെ തടയുമെന്ന് പറഞ്ഞില്ലല്ലോ എന്നാണ്...


പക്ഷേ ഗവർണറെ വഴിയിൽ തന്നെയാണ് അവർ തടയാൻ ശ്രമിച്ചതും ഗവർണർ നിവർന്നു നിന്നപ്പോൾ പത്തി മടക്കി പരാജയപ്പെട്ടതും....



നിലപാടുള്ള രാഷ്ട്രീയമല്ല പല യുവജന വിദ്യാർത്ഥി സംഘടനക്കും...'മൂത്തോൻ" പറയുന്നത് ഛർദ്ദിക്കും .അത്ര തന്നെ..തുടർഭരണം കിട്ടിയത് കൊണ്ട് അപ്രസക്തമായ ഭരണ അനുകൂല സംഘടനകൾ ആണ് എസ് എഫ് ഐ , ഡിവൈഎഫ്ഐ ..അത് കൊണ്ട് ഒന്ന്  കരിങ്കൊടി ക്കെതിരെ രക്ഷാ പ്രവർത്തനം നടത്തിയും ഒന്ന് കരിങ്കൊടി കാണിച്ചും ശക്തി തെളിയിക്കുവാനും നമ്മൾ ഇവിടെ ഉണ്ടെന്നു ബോധ്യ പ്പെടുത്തുവാനും പെടാപാട് പെടുന്ന അവസ്ഥയിൽ ആയിപോയി.


എസ്എഫ്ഐ സമരത്തെ വിമർശിച്ച പഴായ എസ്എഫ്ഐ കാരനോട് തൻ്റെ  സംഘടനയെ ഇങ്ങിനെയൊക്കെ പറയാമോ എന്ന് ചോദിച്ചപ്പോൾ

"പഠിക്കുമ്പോൾ ഭൂരിഭാഗവും എസ് എഫ്‌ഐ ആയിരിക്കും പഠിച്ചു വിവരം വരുമ്പോൾ അല്ലേ  മാറുക.." എന്നാണ് മറുപടിയായി പറഞ്ഞത്.


***മാപ്രകളൊക്കെ ശബരിമല ദുരിതങ്ങൾ കണ്ട് കഴിഞ്ഞു എങ്കിൽ എത്രയും പെട്ടെന്ന് തൊട്ടു അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി നോക്കണം..സാധാരണ ജനങ്ങൾ എത്ര സാഹസപെട്ടാണ് യാത്ര ചെയ്യുന്നത് എന്ന്..കുട്ടികളും സ്ത്രീകളും പ്രായമായവരും തിരക്കിൽ പെട്ട് ഉഴലുന്ന അവസ്ഥയാണ് ഉള്ളത്..ഇത് ഈ തിരക്ക് പിടിച്ച ഉത്സവ കാലത്ത് മാത്രമായി ഉണ്ടായത് അല്ല കാലാകാലങ്ങൾ ആയി റെയ്ൽവേ കേരളത്തോട് ചെയ്യുന്ന അവഗണനയിൽ പെട്ടത് മാത്രമാണ്.



സ്കൂൾ ,ഓഫീസ് സമയങ്ങളിൽ  കുത്തിനിറച്ച് ഓടുന്ന തീവണ്ടി കൂട്ടങ്ങളെ പല സ്റ്റേഷനിൽ നിന്നാൽ മാപ്രകൾക്കു കാണാൻ കഴിയും..അതിനു ഒരു വാഗൺ ട്രാജഡി ഉണ്ടാകുന്നത് വരെ നോക്കിയിരിക്കാൻ പാടില്ല..പേന തുമ്പും കൈവിരൽ ഒക്കെ ചലിക്കട്ടെ..ചെയ്തു പോയ ചില കള്ള വാർത്തകൾക്ക് ഒരു പരിഹാരം കൂടി ആയി മാറട്ടെ..



****മുബൈ ഇന്ത്യൻസ് എന്ന ലോകത്ത് കൂടുതൽ ഫാൻസ് ഉള്ള ടീമിലെ ഒരേഒരു മാറ്റം ഇരുപത് ലക്ഷം ഫാൻ പിണങ്ങി പോകാൻ കാരണം ആയിരിക്കുന്നു.പാണ്ഡ്യ രോഹിത്തിൻ്റെ തൊപ്പി അണിഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല..ഇനി പാണ്ഡ്യ കളിയിൽ തൻ്റെ വൈഭവം തെളിയിക്കണം..അതുപോലും വലിയ പ്രശ്നം ആണ് ടീമിലെ കുറെ പേര് പരസ്യമായി പാണ്ഡ്യക്ക് എതിരെ വാളോങ്ങി തുടങ്ങി..ഒരിക്കൽ എഴുതി തള്ളിയ പാണ്ഡ്യ തിരിച്ചു വന്നു കപ്പ് നേടിയ ചരിത്രം ഉണ്ട്..രോഹിത് ഒക്കെ പല്ല് കൊഴിഞ്ഞ സിംഹം ആണ് ഒരു മാറ്റം നല്ലതാണ് താനും..അത് മുംബൈയുടെ ഈ വർഷത്തെ പ്രകടനം പോലെയിരിക്കും.


*****അയോധ്യ ക്ഷേത്രം പലർക്കും വലിയ വികാരം ആയിരിക്കും..അത് ജാതി മത വോട്ട് ബാങ്ക് ആയതു കൊണ്ട് മാത്രമാണ്..അടുത്ത മാസം ഉൽഘാടനം ചെയ്യാൻ പോകുന്ന അവിടേക്ക് റെയ്ൽവേ ആയിരം സ്പെഷ്യൽ ട്രെയിൻ ആലോചിക്കുന്നുണ്ട് പോലും..വിശേഷ ദിവസങ്ങളിൽ, ഉത്സവകാലത്ത്  നാട്ടിൽ എത്തുവാൻ  ജനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കാത്ത റെയ്ൽവേ ഈ കാര്യത്തിൽ അമിത താൽപര്യം കാണിക്കുന്നുണ്ട്. നമുക്ക് അറിയുന്ന ശബരിമലക്ക് പോലും അധിക ചാർജ് ചുമത്തി സ്പെഷ്യൽ ട്രെയിൻ ഇടുന്ന റെയ്ൽവേ ഈ കാര്യത്തിൽ അമിതാവേശം കാട്ടുന്നത് ശരിയല്ല.


എത്ര വല്യ അമ്പലം പണിതു ജനങ്ങൾക്ക് സമർപ്പിച്ചാൽ പോലും  തർക്കമുണ്ടായി മറ്റൊരു ദേവാലയം നശിപ്പിച്ചത് കൊണ്ട് ചെറിയൊരു ശതമാനം മാത്രമേ സന്തോഷിക്കുക യുള്ളൂ ..വർഗീയതയുടെ വലിയൊരു സ്തൂപം മാത്രമായി മതം മനസ്സിൽ കേരാത്തവർ നോക്കി കാണും..നമ്മുടെ ഇടയിൽ പലരുടെയും ഉള്ളിൽ മതവൈര്യം ഉണ്ടാക്കിയ  സംഭവം ആരും എളുപ്പം മറക്കില്ല. 


പ്ര.മോ.ദി.സം