Saturday, October 21, 2023

അടിയെയി

 



കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരുന്നു..തമിഴ് സിനിമ ഇപ്പൊൾ ടൈം ട്രവലർ പിടിയിലാണ്.. മുതിറ്ന്ന താരങ്ങൾ തുടങ്ങി പുതുമുഖങ്ങൾ വരെ ഈ ചുവടു പിടിച്ചാണ് ചിത്രങ്ങൾ ഒരുക്കുന്നത്.






ഈ സിനിമയിൽ ഫോൺ ആണ് നമ്മുടെ ജീവിതത്തെ പുറകോട്ടു അല്ലെങ്കിൽ മുൻപോട്ടു നയിക്കുന്നത്.കണ്ട് മടുത്ത് ബോറടി നൽകുന്ന വിഷയം ആയിട്ടും അത് വലിയ വിജയങ്ങൾ നൽകാതെ പോയിട്ടും എന്തിന് ഈ വിഷയം തന്നെ ആവർത്തിക്കുന്നു എന്നത് മനസ്സിലാകുന്നില്ല.






നല്ലൊരു പ്രേമകഥയുടെ സ്കോപ്രുണ്ടായിട്ടും അത് വേണ്ടവിധത്തിൽ പ്രയോജ നപ്പെടുത്താതെ എന്തൊക്കെയോ കാട്ടികൂട്ടി ഒരു സിനിമ അത് മാത്രമാണ് അടിയേയി


പ്ര.മോ.ദി.സം 


ലിയൊ

 



ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ വർഷങ്ങൾക്ക് മുൻപ് സ്ഥിരതാമസമാക്കിയ പാർഥിപനും കുടുംബവും അവിടെ ഒരു കോപ്പി ഷോപ്പ് കൊണ്ട് ഉപജീവനം നടത്തുന്നവരാണ്..നാട്ടിലേക്ക് ഇറങ്ങുന്ന ആക്രമണകാരികൾ ആയ കഴുതപുലിയെ ഇണക്കാനും പിടിക്കാനും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത് പാർത്ഥിപനെയാണ്.



അങ്ങിനെ സന്തോഷത്തോടെ ജീവിക്കുന്ന അവരുടെ ഇടയിലേക്ക് ഒരു സംഭവം ദുരന്തമായി കടന്നു വരികയാണ്..അതിൽ നിന്നും നിയമത്തിൻ്റെ പിൻബലത്തിൽ രക്ഷപെട്ടു എങ്കിലും അതിൻ്റെ തുടർച്ച വരുമ്പോൾ പാർത്ഥിപൻ നിസ്സഹായനായി പോകുകയാണ്.



താൻ മറ്റാരോ ആണെന്ന് ധരിച്ച് ചിലർ പിന്തുടരുമ്പോൾ അതൊക്കെ പ്രശ്നങ്ങൾ സൃഷിട്ടിക്കുമ്പോൾ പാർത്ഥിപൻ ആകെ തകർന്നു പോകുകയാണ്.അതിലെ പ്രശ്നങ്ങൾ കുടുംബത്തിലേക്ക് കൂടി കടന്നു വരുമ്പോൾ ആ കുടുംബത്തിലെ സന്തോഷം അവസാനിക്കുകയാണ്.




ഇടവേളവരെ ലോകേഷ് തിരക്കഥയിൽ പോകുന്ന സിനിമ പിന്നീട് വിജയ് ചിത്രം ആകുകയാണ്. അത് ഇനി ലോഹിതദാസ് എഴുതിയാലും അങ്ങനെ മാത്രേ പറ്റൂ..അല്ലെങ്കിൽ എന്ത് ദളപതി സിനിമ.പക്ഷേ  അതോടെ സിനിമയുടെ രസവും സാധാരണക്കാർക്ക് നഷ്ടപ്പെടും..പിന്നീട് വിജയ് രസികർക്ക് വേണ്ടിയുള്ളതാണ്.



മാസ് സംഘടങ്ങളും മറ്റും കൊണ്ട് രണ്ടാം പകുതി സമ്പന്നമാണ്.വിജയ് ഈ ചിത്രത്തിൽ "അഭിനയിച്ചിട്ടുണ്ട്" എന്നൊരു പ്രത്യേകത കൂടിയുണ്ട്.പണത്തിന് വേണ്ടി ബന്ധങ്ങൾക്ക് വിലയില്ലതായി പോകുന്നത് അർജുനും സഞ്ജയ് ദത്തും നന്നായി അഭിനയിച്ചു കാണിച്ചു തന്നു..അർഹനായ പരിഗണന ബാബു ആൻ്റണിക്ക് കിട്ടിയതുമില്ല.



ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയ അനിരുധിൻ്റെ    ബാക് ഗ്രൗണ്ട് സംഗീതത്തിൽ ചില സമയത്ത് ജയിലർ ,ജവാൻ ഒക്കെ കടന്നു വരുന്നതായി തോന്നി..പറഞ്ഞിട്ട് കാര്യമില്ല ഉപകരണത്തിന് അതിൻ്റേതായ സൗണ്ട് മാത്രമല്ലേ ഉണ്ടാക്കാൻ കഴിയൂ...വിജയ് ചിത്രത്തിന് ഉള്ള അതിൻ്റെ സ്റ്റാൻഡേർഡ് പോലെ.....


പ്ര.മോ.ദി.സം

Wednesday, October 18, 2023

മത്ത്ഗം

 



തമിഴിൽ അടുത്ത് പുറത്തിറങ്ങിയ വെബ് സീരിസിൽ അഥർവയും മണികണ്ഠനും ഗൗതം മേനോൻ പ്രധാനവേഷങ്ങളിൽ എത്തുന്നു.കൂടെ മലയാളി നിഖില വിമൽ കൂടി ഉണ്ട്.കാര്യമായ റോളുകൾ ഇല്ലെങ്കിലും ഉള്ള സമയത്ത് നന്നായി ചെയ്തിട്ടുണ്ട്.







സമൂഹത്തോട് പ്രതിബന്ധത ഉള്ള പോലീസുകാരുടെ ജീവിതം എന്ന് പറഞ്ഞാല് വിശ്രമ മില്ലാത്തതാണ്..അവർക്ക് അവരുടെ കുടുംബത്തെ നോക്കാനോ എന്തിന് ഭാര്യയെയും കൊച്ചിനെയും ശ്രദ്ധിക്കുവാൻ കൂടി പറ്റില്ല.






അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ പതിവായി ഉണ്ടാകും.സീരീസ് തുടങ്ങുന്നതും വർക് ഹോളിക് ആയ പോലീസ് ഉദ്യോഗസ്ഥൻ്റേ യും ഭാര്യയുടെയും കലഹത്തിൽ നിന്ന് തന്നെയാണ്..






സിറ്റിയെ ബാധിച്ചിരിക്കുന്ന ഗുണ്ടാ വിളയാട്ടം ,മറ്റു ഇല്ലിഗൽ ആക്ടിവിറ്റിസ് ഒക്കെ നിർത്തലാക്കാൻ അഥർവ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു ടീമിനെ രൂപപ്പെടുത്തുന്ന തും അവരുടെ പരിശ്രമത്തിൽ കുറെ ഗുണ്ടകളെ ഒ തുക്കുവാൻ കയ്യും മെയ്യും മറന്ന് പോരാടുന്നത് ആണ് സീരീസ്.






സത്യസന്ധനായ പോലീസ് കാർക്ക് എപ്പോഴും അധികാരവും രാഷ്ട്രീയവും തടസ്സം നിൽക്കുന്നത് ഈ സീരീസിൽ   ഒന്ന്കൂടി അറക്കിട്ടൂറപ്പിച്ച് പറയുന്നുണ്ട്..സത്യത്തെ പുറത്ത് കൊണ്ട് വരുന്നതിൽ പലപ്പോഴും തടസ്സം നിൽക്കുന്നതും ഇത് രണ്ടുമായിരിക്കും.





സാധാരണ ഗതിയിൽ പോകുന്ന ഒരു സീരിയൽ ആയി മാത്രം കണ്ട് പോകുവാൻ തക്കതായ ഒക്കെ ഈ സീരിയലിൽ ഉണ്ട്.. മറ്റു ഭാഗങ്ങൾ വരാൻ താമസിച്ചത് കൊണ്ട് മാത്രമാണ് അഞ്ചു ഭാഗം എഴുതി കഴിഞ്ഞും കുറെ വെയിറ്റ് ചെയ്തത്... അഞ്ചു ഭാഗങ്ങളിൽ കണ്ടതിൽ കൂടുതൽ ഒന്നും പിന്നെ ഉള്ള ഭാഗങ്ങളിൽ എഴുതുവാൻ ഇല്ല.

പ്ര.മോ.ദി.സം





വെബ്

 



സിനിമക്കാർ പൊതുജനങ്ങളുടെ ഇടയിൽ ഒരു ധാരണ പരത്തിയിട്ടുണ്ട്.സോഫ്റ്റ് വെയർ ഫീൽഡിൽ ഉള്ളവരാണ് പബ്ബുകളിൽ പോകുന്നത് എന്നും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത് എന്നും..






പക്ഷേ ഇതുവരെ  ഇതുമായി ബന്ധപ്പെട്ട  കേസുകളിൽ പിടിക്കപ്പെട്ട ആളുകൾ ആ ഫീൽഡിൽ നിന്നും ഉളളവർ തുലോം കുറവാണ്..






ഒരേ കമ്പനിയിൽ ജോലി ചെയ്തു അടിച്ചു പൊളിച്ചു മദ്യവും മയക്കുമരുന്നും കൊണ്ടും ജീവിതം ആസ്വദിക്കുന്ന നാല് കൂട്ടുകാരികൾ ഒരു ദിവസം കാണാതെ ആകുന്നു.






തടവറയിൽ അവർക്ക് ഭക്ഷണവും വിശ്രമവും കിട്ടുന്നു എങ്കിൽ കൂടി തങ്ങളെ എന്തിന് അവിടെ കൂട്ടി കൊണ്ട് വന്നു എന്ന് അറിയാൻ കഴിയുന്നില്ല.അവരെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയൂം രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുകാരിയും കൊല്ലപ്പെടുന്നു.







ഒരിക്കൽ രക്ഷപെട്ടു വീട്ടിലെത്തിയ അവർക്ക് മുന്നിൽ കുറെ രഹസ്യങ്ങൾ തുറക്കപ്പെടുന്നു..അന്നേരം മാത്രമാണ് അവർക്ക് രഹസ്യങ്ങൾ പിടികിട്ടുന്നത്


പ്ര.മോ.ദി.സം