Saturday, June 17, 2023

വീരൻ

 



ട്രെയിലർ കണ്ടപ്പോൾ മിന്നൽ മുരളിയുടെ ഒരു റീമേക്ക് അനുഭവപെട്ടു എങ്കിലും ചിത്രം കാണുമ്പോൾ വേറെ റൂട്ടിൽ കൂടിയാണ് സഞ്ചാരം എങ്കിൽ കൂടി അതിമാനുഷ്യൻ ആകുന്നത് ഒരേ വിധത്തിൽ തന്നെയാണ് താനും.








ഇരുപത്തി ആറു ഊരിൽ കൂടി സഞ്ചരിക്കുന്ന  പ്രൈവറ്റ് കേബിൾ ഒരു നാട്ടിൽ വീരൻ്റെ പ്രതിഷ്ഠ ഉള്ളത് കൊണ്ട് മാത്രം പോകാൻ അനുവദിക്കാതെ നിന്ന് പോയപ്പോൾ അതിൻ്റെ ഗുണഭോക്താക്കൾ തടസ്സം നീക്കുവാൻ നേരിട്ട് ഇറങ്ങുകയാണ്.








മനുഷ്യരാശിക്ക്  അപകടകരമായ കേബിൾ അതുവഴി കടന്നു വരാതിരിക്കാൻ മിന്നൽ ഏറ്റെത് കൊണ്ട് അതിമാനുഷിക ശക്തി കിട്ടിയ നായകൻ എതിർക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നാട്ടുകാർ എതിർത്തപ്പോൾ തൻ്റെ ശക്തി നാടിൻ്റെ രക്ഷകനായ ഉഗ്രമൂർത്തി "വീരൻ്റെ" ശക്തി ആണെന്ന് ചില വേഷം കെട്ടിലൂടെ മാലോകരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.








അങ്ങിനെ സയൻസും ഭക്തിയും ഒക്കെ സമാസമം ചേർത്ത് നല്ലൊരു മസാല പരുവത്തിൽ ഉണ്ടാക്കി വെച്ചിരിക്കുന്നു.മിന്നൽ മുരളി ഉണ്ടാക്കിയ ഹൈപ്പു തമിഴു നാട്ടിൽ കൂടി അലയടിച്ചു പോയതിനാൽ വലിയ പ്രതീക്ഷ ഒന്നും പ്രേക്ഷകന് വേണ്ട..


പ്ര .മോ.ദി.സം

Friday, June 16, 2023

ഹെഡ് ബുഷ്

 



ബിൻലാദനെന്ന ഭീകരനെ രാജ്യത്തിൻ്റെ ശത്രുക്കളെ ഒതുക്കാൻ വേണ്ടി  പോറ്റി വളർത്തിയ അമേരിക്കക്ക് ലാദൻ  തന്നെ പാരയാകുന്നത് നമ്മൾ കണ്ടതാണ്..അങ്ങിനെ മുൻപും പിൻപും നോക്കാതെ ഒരിക്കലും വളരാൻ അനുവദിക്കാത്തവരെ നമ്മൾ വളർത്തും..അവസാനം അതിൻ്റെ ചില്ലകൾ നമ്മുടെ വീടിന് തന്നെ ഭീഷണി ആകുമ്പോൾ മാത്രമാണ് നമുക്ക് ബോധം വരിക.







"ഇന്ദിര ബ്രിഗേഡ് "എന്ന പേരിൽ മുൻ പ്രധാനമന്ത്രി  ഉണ്ടാക്കിയ യുവാക്കളുടെ കൂട്ടം ലക്ഷ്യം വെച്ചത് ഗുണ്ടകളെ ഒക്കെ ഒതുക്കി നല്ലൊരു സമൂഹത്തിൻ്റെ പിറവിക്ക് വേണ്ടിയാണ്.പക്ഷേ ഗുണ്ടകളെ ഒതുക്കാൻ ഗുണ്ട തലവനെ തന്നെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച കർണാടക മുഖ്യമന്ത്രിക്കു അത് പിന്നീട് തല വേദന ആവുകയാണ് ..പിന്നെ ഗുണ്ടയെ ഒതുക്കുവാനുള്ള കളികളാണ് .







ടോസ് ചെയ്യുമ്പോൾ ഉള്ള ഹെഡ് ഓർ ടെയ്ൽ കളി തന്നെയാണ് പേര് കൊണ്ട് അർത്ഥം ആക്കുന്നത്.ഈ സിനിമ പറയുന്നത് ഇന്ദിരാ ജിയുടെ കാലത്തെ കഥയാണ്..ഫ്രെയിമിൽ അതൊക്കെ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നു എങ്കിലും പലതവണ കണ്ടു മറന്ന് കഥ ആയത് കൊണ്ട് തന്നെ ഈ മൊഴി മാറ്റ കന്നഡ ചിത്രം  പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന തരത്തിലല്ല.


പ്ര .മോ .ദി .സം

Thursday, June 15, 2023

മദനോത്സവം

 



നമ്മൾ ഒരു അയ്യോ പാവം ആണെങ്കിൽ നമ്മളെ എടുത്ത് അലക്കുവാൻ കുറെയെണ്ണം ഉണ്ടാകും.നമ്മുടെ പാവത്തരമോക്കെ മുതലെടുത്ത് പച്ച പിടിക്കുന്ന ഒരു കൂട്ടർ തന്നെ ചുറ്റിലും ഉണ്ടാകും.അറിഞ്ഞോ അറിയാതെയോ നമ്മൾ അതിൽ കുടുങ്ങി പോകും.



മദനൻ പാവത്താൻ ആയിരുന്നു.കോഴിക്കുഞ്ഞുങ്ങൾക്കു നിറം പൂശി നാട്ടിൽ തന്നെ കച്ചവടം ചെയ്യുന്ന പാവത്താൻ.ആകസ്മികമായി അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പെണ്ണിനെയും മോളെയും കൂടി  സംരക്ഷിക്കുവാൻ തുനിയു മ്പോൾ അപൂർവമായ അയാളിലെ "പേര് " ചില പ്രശ്നങ്ങൾ അയാളിലേക്ക് കൊണ്ടെത്തിക്കുകയാണ്.



ഇന്നിൻ്റെ രാഷ്ട്രീയത്തിലെ കള്ള കളികളും ഇലക്ഷൻ "സ്റ്റണ്ട് "ഒക്കെ  പ്രതിപാദിക്കുന്ന ചിത്രം പഴയകാല നാട്ടിൽ പുറ സിനിമകളിലെ ശുദ്ധ ഹാസ്യം കൂടി മടക്കി കൊണ്ട് വരുന്നുണ്ട്. നമ്പൂരി ബ്രദേഴ്സ് ആയി രണ്ടുപേർ സിനിമയിൽ ഉടനീളം ചിരി പടർത്തുന്നുണ്ട്.




സുരാജ് എന്ന നടൻ പഴയ ഫോമിലേക്ക് കൂടി മടങ്ങി വന്ന ചിത്രം "റിയലസ്ററിക്" സിനിമ എന്ന പേരില്  ഈ അടുത്ത കാലത്ത് പലരും  കാട്ടിക്കൂട്ടുന്ന പല ചിത്രങ്ങൾക്ക് ഒരു പാഠപുസ്തകം കൂടി ആകുന്നുണ്ട്.


പ്ര .മോ.ദി.സം

Wednesday, June 14, 2023

കസ്റ്റഡി

 



ഒരു നാടിൻ്റെ മുഖ്യമന്ത്രി ആ നാട്ടിലെ സകല ക്രിമിനൽ പരിപാടികൾക്കും കൂട്ട് നിൽക്കുകയും അതിനു ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതും ഒരു പത്തിരുപത് വർഷം മുൻപ് ആണെങ്കിൽ നമ്മൾ വിശ്വസിക്കില്ല...പക്ഷേ ഇപ്പൊൾ അങ്ങിനെയല്ല ഇത്തരം കാര്യങ്ങളിൽ എന്ന് സമൂഹത്തിന് നല്ല ബോധ്യം ഉണ്ട്.






അതുപോലെ ഉള്ള ഒരു മുഖ്യമന്തിയുടേയും തനിക്ക് എതിരെ ഉള്ള സകല തെളിവുകളും കൊന്നും കത്തിച്ചും ഭീഷണി പ്പെടുത്തിയും ക്ലീൻ ഇമേജ് സൃഷിച്ചു അണികളെ മണ്ടന്മാരാക്കി കൂടെ നിർത്തുന്ന രാഷ്ട്രീയത്തിൻ്റെ കഥയാണ് വെങ്കട്ട് പ്രഭു നാഗ ചൈതന്യ എന്ന സ്റ്റാർ പുത്രനെ നായകനാക്കി പറയുന്നത്.





തനിക്ക് എതിരെ അന്വേഷണം ഉണ്ടാകുമ്പോൾ തൻ്റെ സകല കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നവനെ കൊല്ലുവാൻ പോലീസ് ഫോഴ്സ് തന്നെ ഉപയോഗപ്പെടുത്തിയപ്പോൾ അയാളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന പോലീസ് കോൺസ്റ്റബിളിൻ്റെ കഥ കൂടിയാണ് ഇത്.






കഥയിലും അവതരണത്തിലും ഒരു പുതുമയും അവകാശപ്പെടുവാൻ ഇല്ലാത്ത ചിത്രം പതിവ് തെലുഗു തമിഴു മസാലകൾ കുത്തി നിറച്ചു പ്രേക്ഷകനെ ആകർഷിക്കുവാൻ ആണ് ശ്രമിക്കുന്നത്.


പ്ര .മോ.ദി. സം

Monday, June 12, 2023

നെയ്മർ

 



ലോകത്ത് കോടി കണക്കിന് ഫാൻസുകാർ ഉള്ള ഫുട്ബോൾ കളിക്കാരിൽ ഒരാളായ നെയ്മറുമായീ ഈ ചിത്രത്തിന് ബന്ധം ഒന്നും ഇല്ലെങ്കിലും കുറച്ചു സമയത്തേക്ക് അദ്ദേഹത്തെ കുറിച്ചുള്ള പരാമർശത്തിന് ഇതിലെ നെയ്മർ കാരണക്കാരൻ ആകുന്നുണ്ട്.




കാമുകി എന്ന് സങ്കല്പിച്ച് നടന്നവൾ ഒരു പട്ടി കുട്ടിയെ ലാളിക്കുമ്പോൾ ഒരു പട്ടി കുട്ടി തനിക്കും വേണം എന്ന കാമുകൻ്റെ ചിന്ത നെയ്മർ എന്ന പട്ടി കുട്ടിയെ വീട്ടിലേക്ക് എത്തിക്കുന്നു.




ആദ്യപകുതി വളരെ രസകരമായി പോകുന്ന സിനിമ രണ്ടാം പകുതി എത്തുമ്പോൾ രസച്ചരട്  കൈവിട്ടു പോകുന്നതാണ്  കാണുന്നത്..രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സിനിമയുടെ ഗതി പ്രേക്ഷകന് ഊഹിക്കുവാൻ പറ്റും.




അടുത്ത കാലത്ത് കണ്ട ഒരു പട്ടി സിനിമയുടെ പോലെ തന്നെ  

സിനിമ മുന്നോട്ടു പോകുമ്പോൾ  പ്രേക്ഷകന് വലിയ പ്രതീക്ഷകൾ ഒന്നും നൽകുന്നില്ല..പോരടിച്ചു നേടിയ വിജയം സിനിമയിലെ പോലെ തന്നെ പ്രോഡക്ഷൻ ടീമിനും ആഘോഷിക്കാൻ പറ്റും എന്ന് മാത്രം.



സൗഹൃദത്തിൻ്റെ രണ്ടു തലമുറകളുടെ നേർകാഴ്ച കൂടി അവതരിപ്പിക്കുന്ന ചിത്രം ചെറിയ ബജറ്റിൽ ഒരുക്കി പ്രേക്ഷകരെ ആകർഷിച്ചു ചെറുചിത്രങൾ മലയാളത്തിന് ആവശ്യമുണ്ട് എന്ന് വിളിച്ചു പറയുന്നു.


പ്ര .മോ .ദി .സം