Saturday, May 6, 2023

കൊറോണ പേപ്പേഴ്സ്

 



പ്രിയദർശൻ ഇന്ത്യ അറിയുന്ന സംവിധായകൻ ആണ്.പല സൂപ്പർ താരങ്ങളുടെ വളർച്ചയ്ക്കും കാരണമായി ട്ടുള്ള പ്രതിഭയാണ്. ഇടക്കാ ലത്ത് അദ്ദേഹത്തിൻ്റെ കുറ്റം കൊണ്ടല്ലാതെ  മറ്റു ചില "കാരണങ്ങൾ" കൊണ്ട് ബോക്സ് ഓഫീസിൽ സിനിമകൾ മണികിലുക്കം ഉണ്ടാക്കുന്നില്ല എന്നത് സത്യം തന്നെയാണ്.എങ്കിലും പ്രതിഭയ്ക്ക് വലിയ കോട്ടം ഒന്നും തട്ടിയിട്ടില്ല എന്ന് ഈ ചിത്രം തെളിയിക്കുന്നു.




ഷൈൻ നിഗം പ്രതിഭയുള്ള നടനാണ്.പക്ഷേ അദ്ദേഹത്തിൻ്റെ പ്രതിഭ സിനിമയിൽ ഉപയോഗിക്കുന്നതിന് പകരം സിനിമക്കാരെ വെറുപ്പിച്ചു മുന്നോട്ട് പോകുമ്പോൾ ആണ് ദുരന്തം ആവുന്നതും.അച്ചടക്ക നടപടി ഇപ്പൊൾ വന്നത് കൊണ്ട് ഇനിയെങ്കിലും നന്നായാൽ അദ്ദേഹത്തിന് കൊള്ളാം. 




ഷൈൻ ടോം പഴയകാല നടൻ ബാലൻ കേ നായരെ ഓർമിപ്പിക്കുന്ന നടനാണ്..പ്രതിഭ വേണ്ടുവോളം ഉണ്ട് ..അത് പല സിനിമയിൽ നമ്മളെ ഞെട്ടിച്ചതും ആണ്.




പ്രിയദർശൻ എന്ന സംവിധായകൻ അവരുടെ കഴിവ് അനുസരിച്ച്  ഇരുവർക്കും ഈ ചിത്രത്തിൽ റോൾ നൽകിയിട്ടുണ്ട്. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കാണാൻ കുറച്ചു മെനയും രണ്ടു പേർക്കും  ഉണ്ടു...




പകരം വെക്കാനില്ലാത്ത സിദ്ദിക്ക് എന്ന പ്രതിഭയെ കൂടി നല്ലവണ്ണം ഉപയോഗിച്ച ത്രില്ലർ തന്നെയാണിത്.ഒരു പക്ഷെ മോഹൻലാലിന് വേണ്ടി എഴുതിയ കഥാപാത്രം സിദ്ദിക്ക് ലേക്ക് എത്തിയതും ആവാം.




രണ്ടര മണിക്കൂർ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു  ത്രില്ലർ മൂഡ് നിലനിർത്തി കൊണ്ട് പോകുവാൻ പ്രിയന് കഴിഞ്ഞിട്ടുണ്ട്..അതിനു തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കൾ വേണ്ടപോലെ  സഹായിക്കുകയും ചെയ്തിട്ടുണ്ട്.


പ്ര .മോ .ദി .സം

Friday, May 5, 2023

കബ്സ

 



ഇപ്പൊൾ സിനിമ മൂന്ന് മണിക്കൂറിൽ പറഞ്ഞു തീർക്കാൻ പറ്റാത്തത് കൊണ്ട് രണ്ടും മൂന്നും ഭാഗങ്ങൾ ആയിട്ടാണ് ഇറങ്ങുന്നത്. ബാഹുബലി മുതൽ ആണെന്ന് തോന്നുന്നു ഈ പരിപാടി തുടങ്ങുന്നത്.




ഉപേന്ദ്ര,ശിവരാജ് കുമാർ,സുദീപ് തുടങ്ങിയ കന്നഡ സൂപർ താരങ്ങളുടെ കൂട്ടായ്മയിൽ ഒരു സിനിമ ഇറങ്ങുമ്പോൾ ചെറിയ സമയത്തിനുള്ളിൽ മൂന്നുപേർക്കും പൂണ്ടു വിളയാടുവാൻ  പറ്റില്ല ഇനിയും ഒന്ന് രണ്ടു മണിക്കൂർ ആവശ്യം ആയിരിക്കും.





ഇന്ത്യൻ ഫ്രീഡം ഫൈറ്റർ ആയിരുന്നു ആളുടെ മകൻ ഏഷ്യയിലേ തന്നെ ഡോൺ മാഫിയ കിംഗ് ആയ കഥ കുറെ ഗുണ്ടകൾക്ക് ജയിൽ സൂപ്രണ്ട് പറഞ്ഞു കൊടുക്കുന്നതിൽ നിന്നാണ് കഥ തുടങ്ങുന്നത്.





ആദ്യ സിനിമയിൽ ഉപേദ്രക്കും ശിവരാജനും വലിയ റോളുകൾ ഇല്ലാത്തത് കൊണ്ട് ഉപെന്ദ്രയുടെ വിളയാട്ടം മാത്രം കാണാം.മറ്റുള്ളവർക്ക് അടുത്ത സിനിമ ആയിരിക്കും കൊടുത്തിരിക്കുക .






പിരിയഡ് സിനിമ ആയത് കൊണ്ട് തന്നെ പഴയ കാല ഹിന്ദി സിനിമ കാണുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്.അത് പോലെ ലോജിക് ഇല്ലായ്മയും ധാരാളം ഉണ്ട്..ദാരിദ്ര പടുകുഴിയിൽ ആയിരുന്നു കന്നഡ സിനിമ ഇന്ന് റിച്ച് ആണ്..അത് ഓരോ രംഗത്തിലുമായി നമുക്ക് ദർശിക്കുവാൻ കഴിയുന്നുണ്ട്.


പ്ര .മോ .ദി .സം

Thursday, May 4, 2023

ഇത്തരം "കലകൾ" ആവശ്യമുണ്ടോ??

 



സിനിമ എടുക്കുന്നവർക്ക് ഒരു കലാസൃഷിയും ,ചരിത്രവും, അതിനു പിന്നിലെ സത്യവുമൊക്കെ അഭ്രപാളി കളിൽ എത്തിക്കണം എന്ന അതിയായ ആഗ്രഹം ആയിരിക്കും.


മറ്റു ചിലർക്ക് വേറെ ചില അത്യാഗ്രഹം കാണുമായിരിക്കും.

അവർക്ക് ഇതൊക്കെ ഒരു ആയുധമാണ്... മത ജാതി രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള മൂർച്ചയുള്ള ആയുധം..


കത്തിക്ക് പലതരം ഉപയോഗങ്ങൾ ഉണ്ടെങ്കിലും കൊലപാതകത്തിനും അത് തന്നെ ഉപയോഗിക്കും..എന്നത് പോലെ....


സമാധാന അന്തരീക്ഷത്തിൽ സ്പർദ്ധ ഉണ്ടാക്കുവാൻ വേണ്ടി മാത്രമെന്ന് പോലെ ആണ് ഇത്തരം "ആവിഷ്കാര സ്വാതന്ത്ര്യം" ചിലർ ദുരുപയോഗം ചെയ്യുന്നത്.


സത്യം എന്തും ആയി കൊള്ളട്ടെ.. ഇരട്ടത്താപ്പ്  കൂടി ഇതിൽ ദർശിക്കുവാൻ കഴിയുന്നുണ്ട്..നമ്മുക്ക് നേരെ വേരുമ്പോൾ വാളെടുക്കുകയും മറ്റുള്ളവർക്ക് നേരെ ആകുമ്പോൾ സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്ന ഇരട്ട താപ്പ്..


അതുകൊണ്ട് കഴിയുന്നതും ഇത്തരം ചിത്രങ്ങൾ ഉണ്ടാകുന്നത്  ഈ കാലത്ത് സമൂഹത്തിന് നല്ലതല്ല..ഇത് എൻ്റെ അഭിപ്രായം മാത്രമാണ്..അനുകൂലിക്കാൻ സ്വത്രന്തം ഉണ്ടു എതിർക്കാനും..


പ്ര .മോ. ദി .സം

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചെൻ

 



സംശയിക്കേണ്ട...മുൻപ് മലയാളത്തിൽ വന്നു നിരൂപ ശ്രദ്ധയും സ്വാഭാവികമായി അല്ലറ ചില്ലറ വിവാദങ്ങളും ഉണ്ടാക്കിയ ചിത്രം തന്നെ..പക്ഷേ ഇത് ഇപ്പൊൾ തമിൾ പേശുന്ന് എന്നുമാത്രമല്ല മൊത്തത്തിൽ റീമേക്ക് ചെയ്തത് തന്നെയാണ്.



തമിഴർക്ക് സാംസ്കാരികമായും കുടുംബ ബന്ധങ്ങളിലും ദൈവികമായ കാര്യത്തിലും മലയാളികളെ പോലെ ഇരട്ട താപ്പുകൾ ഇല്ലാത്തത് കൊണ്ട് ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി..



കേരളം പോലെയല്ല തമിഴു നാട് ...അവിടെ ശരിയായ വിശ്വാസങ്ങൾക്ക് നേരെ കടന്നു കയറ്റമില്ല  ഒരാളുടെ വിശ്വാസങ്ങൾക്ക് നേരെ അവരുടെ  ബന്ധങ്ങൾക്ക് നേരെ  മറ്റുള്ളവരുടെ കപടതയുടെ അനാവശ്യ കടന്നു കയറ്റം ഇല്ല...



പക്ഷേ ജാതിയും മതവും രക്തത്തിൽ അലിഞ്ഞു ചേരുന്നത് കൊണ്ട് ജാതിയും മതവും മാറിയ ബന്ധങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.അത് വിദ്യാഭാസ മുള്ള ആളുകളുടെ ഇടയിൽ പോലും ഉണ്ട്...അത് കൊണ്ട് തന്നെ അവരുടെ "വിശ്വാസങ്ങളെ" ഹനിക്കുന്ന ഇത്തരം ചിത്രങ്ങൾ സ്വീകരിക്കപ്പെടുന്നത് ബാലി കേറാ മലയായിരികും.



R കണ്ണനെന്ന സംവിധായകൻ വളരെ പ്രതീക്ഷയോടെ ഐശ്വര്യയെ നായികയാക്കി അവതരിപ്പിച്ച ചിത്രം മലയാളം കാണാത്തവർ ഇഷ്ടപ്പെടും.


പ്ര .മോ.ദി.സം

Wednesday, May 3, 2023

സെൽഫി

 



അക്ഷയ് കുമാർ എന്ന ഇന്ത്യൻ സൂപ്പർ താരത്തിൻ്റെ ഇന്നത്തെ തിയേറ്റർ കലക്ഷൻ്റെ സ്ഥിതി അതിദയനീയം തന്നെയാണ്.തൻ്റെ കരിയറിൽ അടുപ്പിച്ചു പതിമൂന്ന് സിനിമ വരെ ഫ്ലോപ്പ് ആയിട്ടുണ്ടെങ്കിൽ പോലും ഇപ്പൊൾ അത്രയും നഷ്ട്ടം ഒക്കയാണ് ഒരു സിനിമ കൊണ്ട് ഉണ്ടാക്കുന്നത്.


പിന്നെ പടു കുഴിയിൽ നിന്നും തിരിച്ചു വന്ന യോദ്ധാവ് ആയത് കൊണ്ട് തന്നെ അക്ഷയ കുമാരിൽ ഇപ്പോഴും ബോളി വുഡ്ന് പ്രതീക്ഷ ഉണ്ടു എന്നതാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്.



ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാളം ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ആണ് സെൽഫി.അക്ഷയ്ക്കു പുറമെ ഇമ്രാൻ ഹാഷ്മി കൂടി കൈകോർക്കുന്നു.വള്ളി പുള്ളി തെറ്റാതെ മലയാളം തിരക്കഥ തന്നെയാണ് മലയാളം നിർമിച്ചവർ കൂടി പങ്കാളികൾ ആകുന്ന ഈ ചിത്രം ഉപയോഗിച്ചത്.


ഹിന്ദി സിനിമക്ക് വേണ്ടി കൂട്ടി ചേർത്ത മസാല കൂട്ടുകൾ ബോണസ് ആയിട്ട് ഉണ്ടെന്ന് മാത്രം.ഇത്രയും ഹിന്ദികാരേ ആകർഷിക്കുന്ന ചേരുവകളും സൂപ്പർ താരങ്ങളെയും കൊണ്ട് പോലും ചിത്രം എന്തുകൊണ്ട് ബോക്സോഫീസിൽ ചലനം സൃഷ്ടിചില്ല എന്നതാണ് ബോളിവുഡ് അന്വേഷിക്കുന്നത്.


പ്ര .മോ. ദി. സം

Tuesday, May 2, 2023

ബൂമറാങ്

 



ചില സിനിമകൾ നമ്മൾ എന്തിനു കാണുന്നു എന്ന ചിന്ത നല്ലതാണ്.. കോവിട് മഹാമാരി കഴിഞ്ഞപ്പോൾ സിനിമയിൽ പണം ഇറങ്ങുന്നത് നന്നേ കൂടിയിട്ടുണ്ട്.അതിൻ്റെ സോഴ്സ് എന്താണ് എന്നൊക്കെ അന്വേഷിച്ചു പോയാൽ പിന്നെ സിനിമ കാണുവാൻ സമയം ഉണ്ടാവില്ല.




നമ്മൾ എറിഞ്ഞു വിട്ട ഒരു സാധനം നമ്മുടെ തലമണ്ടക്ക് തിരികെ വന്നു ആഞ്ഞടിക്കുന്നു അത്ര തന്നെ ഈ സിനിമ കാണുന്നവരുടെ ദ്യുര്യോഗ്യം. ലോജിക്ക് തീരെ ഇല്ലാത്ത ഒരു കഥയും അത് വിശ്വസിപ്പിക്കാൻ പെടുന്ന പെടാപാട് ഒക്കെയാണ് രണ്ടു മണിക്കൂറിൽ പറഞ്ഞു വെച്ചിരിക്കുന്നത്.




ഒരു ഫ്ളാറ്റിൽ അകപ്പെട്ടു പോകുന്ന മൂന്ന് പേര് ഒരുവളുടെ തോക്കിൻ കുഴലിന് മുന്നിൽ അനുഭവിക്കുന്ന പെടാപാട് വിശ്വസിപ്പിക്കാൻ സംവിധായകൻ നന്നേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..എന്നിട്ട് എന്തിനാണ് ഇവരെയൊക്കെ അങ്ങിനെ ബന്ദികൾ ആക്കിയതെന്ന് പറഞ്ഞു വരു മ്പോൾ നമ്മുക്ക് ചിരിയാണ് വരിക.അപ്പോ വേറെ ഒരു അവതാരം കൂടി പ്രത്യക്ഷപ്പെടും...ഇതൊക്കെ തിയേറ്ററിൽ എത്രപേർ സഹിച്ചു എന്നൊരു സംശയവും ഇല്ലാതില്ല.


പ്ര .മോ. ദി .സം

നല്ല സമയം

 



ഒരാൾക്ക് നല്ല സമയവും മോശം സമയവും ഉണ്ടാകും..അത് പലർക്കും അറിയുവാൻ കഴിയുകയില്ല..പക്ഷേ ഇന്നലെ എൻ്റെ മോശം സമയം ആണെന്ന് മനസ്സിലായി .അല്ലെങ്കിൽ ഈ ചിത്രം കാണാൻ തലവെച്ച് കൊടുക്കില്ലലോ.




തൃശൂർ നഗരത്തിലെ ചിട്ടി കമ്പനികാരനും അത്യാവശ്യം കൊഴിയുമായ സ്വാമിയും സഹായിയും ബാംഗ്ലൂരിൽ നിന്നും അടിച്ചു പൊളിക്കാൻ വന്ന നാല് വിദ്യാർത്ഥിനികളെ കൊണ്ട് " കളി വീടില് " പോയി മദ്യവും മയക്കു മരുന്നും കൊണ്ട് ആഘോഷിക്കുന്നു.




ആ ആഘോഷം സ്വാമിയുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കുന്നതാണ് സിനിമ പറയുന്നത്.ഒരു സിനിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു പോയത് കൊണ്ട് മാത്രം സംവിധായക ലിസ്റ്റില് പെട്ട ഒമർ ലുലുവിൻ്റെ മറ്റൊരു പരീക്ഷണം മാത്രം.




വഷളൻ സംഭാഷണങ്ങളും രംഗങ്ങളും മറ്റും കൊണ്ട് എല്ലാ സിനിമയും പടച്ചുണ്ടാക്കുന്ന ലുലു ഇതിലും അത് പിന്തുടരുന്നുണ്ട് .ഇതിനൊക്കെ പണം ഇറക്കുന്ന നിർമ്മാതാക്കളെ സമ്മതിക്കണം..അടുത്ത് കാലത്ത് നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഇർഷാദ് ഇതിൽ തല വെച്ച് കൊടുത്തത് നായകൻ ആയത് കൊണ്ടാകാം.


പ്ര .മോ. ദി .സം

Monday, May 1, 2023

ദസറ

 



ചെറുപ്പം മുതൽ ആരാധിച്ചു സ്നേഹിച്ച പെൺകുട്ടി തൻ്റെ ഉറ്റ സുഹൃത്തിനെയാണ് സ്നേഹിക്കുന്നത് എന്നറിഞ്ഞു അവരെ ഒന്നിപ്പിക്കുന്നതിന് വേണ്ടി വർഷങ്ങളോളം കൂടെ നിൽക്കുകയും  കുടുംബങ്ങൾ എതിർത്തിട്ടും അവരുടെ കല്യാണം വേദനയോടെ നടത്തി കൊടുക്കുകയും ചെയ്യുന്നു.




അന്ന് രാത്രി സംഭവിക്കുന്ന ഒരു ദുരന്തം അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് ദസറ.കണ്ടും കേട്ടും പഴകിയ കഥയാണ് എങ്കിൽ കൂടി നാനി എന്ന നടൻ്റെ അസാധ്യ ഗെറ്റപ്പ് ,സിനിമയുടെ അവതരണ രീതി ഒക്കെ നമ്മളെ രണ്ടര മണിക്കൂർ രസിപ്പിക്കും.




എടുത്ത് പറയുവാൻ ഉള്ളത് ക്യാമറാ വർക് ആണ്.. ഓരോ രംഗത്തിലും ലൈറ്റ് ഉപയോഗിച്ചിരിക്കുന്നത് ആശ്ചര്യപെടുത്തും.ബാക് ഗ്രൗണ്ട് മ്യൂസിക് ഹിറ്റ് ആയ ഗാനങ്ങൾ ഒക്കെ രസം പകരുന്നു .




എൻ ടീ ആർ നടപ്പിലാക്കിയ മദ്യ നിരോധനം തൊട്ടു തുടങ്ങുന്ന സിനിമ ഒരു സമൂഹത്തെ എങ്ങിനെ ഒക്കെ മദ്യപാനം ബാധിക്കുന്നു എന്നത് കൃത്യമായി കാണിച്ചു തരുന്ന സിനിമ എന്നൊക്കെ വിശേഷണങ്ങൾ കൂടി  നൽകാം എങ്കിലും കുറെയേറെ സമൂഹത്തിലെ പ്രശ്നങ്ങൾ കൂടി നമുക്ക് മുന്നിൽ അവതരിപ്പിച്ചു കാണുന്നുണ്ട്.


പ്ര .മോ. ദി .സം