Sunday, July 8, 2012

തലശ്ശേരി ..ചില കാഴ്ചകള്‍






കലാപരമായും പൈതൃകമായും കൂടുതല്‍ വിഭവങ്ങള്‍ കരുതിവെച്ച നാട് .
രാഷ്ട്രീയത്തിന്റെ അതിപ്രസരങ്ങള്‍ ലോകര്‍ക്ക് മുന്‍പില്‍ നമ്മളുടെ നാടിന്റെ പേര് കെടുത്തിയെങ്കിലും അതില്‍ നമ്മള്‍ ചിലപ്പോളൊക്കെ പഴികെട്ടുവെങ്കിലും ഇപ്പോഴുംഎപ്പോളും  നന്മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വസിക്കുന്ന സ്ഥാലം എന്നും കേരളം പറയുന്ന നാട് .
 








































തലശ്ശേരികാര്‍ക്ക്  നാടിനോടുള്ള കൂറ് അധികമാനെന്നു ഒരു വര്‍ത്തമാനം ഉണ്ട് ..നാടിനെക്കുറിച്ച് അവര്‍ എല്ലാം നല്ലതെ പറയൂ എന്നും .എന്നാല്‍ അത് വെറുതെ പറയുന്നതല്ല .തലശ്ശേരിയില്‍ വന്നവര്‍ അതിനെ പററി  അറിഞ്ഞവര്‍ ഇത് വെറും വാക്കല്ല എന്ന് മനസ്സിലാക്കുന്നു .







തലശ്ശേരി മാഹാത്മ്യം..!
....................................
സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോൻ തലശ്ശേരിക്കാരനായിരുന്നു.
കേരളത്തിലെ പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരനയിരുന്ന സഞ്ജയൻ തലശ്ശേരിക്കാരനായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തലശ്ശേരിക്കാരനായിരുന്നു.
ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു.
കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയ മാമ്പള്ളി ബാപ്പു തലശ്ശേരിക്കാരനായിരുന്നു.
വാൽ നക്ഷത്രം കണ്ടുപിടിച്ച മണലി കല്ലാട്ട് വൈനു (വേണു) ബാപ്പു തലശ്ശേരിക്കാരനായിരുന്നു
ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി. തലശ്ശേരിക്കാരനായിരുന്നു.
കേയീ കുടുംബത്തിലെ പ്രശസ്തനായ ചെറിയ മമ്മുക്കേയീ സാഹിബ് തലശ്ശേരിക്കാരനായിരുന്നു.
ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളി വൈമാനികൻ മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനായിരുന്നു
പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ സിക്സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനായിരുന്നു
മലയാളത്തിലെ ആദ്യ ദിനപത്രം രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് തലശ്ശേരിയിൽ നിന്നാണ്.
ആദ്യത്തെ ഇംഗ്ളീഷ് മലയാളം നിഘണ്ടു രൂപം കൊണ്ടത് തലശ്ശേരിയിൽനിന്നാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് തലശ്ശേരിയിലാണ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് തലശ്ശേരിയാണ്
ഇന്ത്യൻ സർക്കസിന്റെ ജൻമദേശം എന്നറിയപ്പെടുന്നതും തലശ്ശെരിയാണ്







































നമ്മളുടെ നാടിന്‍റെ യശസ്സ്‌  ഉയര്‍ത്തിയ കലാകാരന്മാര്‍ ,കായികതാരങ്ങള്‍ ,മറ്റു മേഖല യിലെ അനേകായിരങ്ങള്‍ എല്ലാവര്ക്കും തലശ്ശേരിക്കാരന്‍ എന്ന നിലയില്‍ നന്ദി രേഖപെടുത്തട്ടെ.

തലശ്ശേരിയിലെ ചില കാഴ്ചകള്‍ ഞാന്‍ നിങ്ങള്ക്ക് മുന്‍പില്‍ തുറക്കുന്നു ,ഈ ഫോട്ടോസ് ഒന്നുപോലും ഞാന്‍ എടുത്തതല്ല ,തലശ്ശേരിയിലെ വിവിധ ആള്‍ക്കാര്‍ എടുത്തത്‌ ഞാന്‍ സംഭരിച്ചു നിങ്ങളെ കാണിക്കുന്നു എന്ന് മാത്രം .ഇതില്‍ പുതിയവ കിട്ടുമ്പോള്‍ വീണ്ടും വീണ്ടും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും .ഒരിക്കലും തലശ്ശേരി കാഴ്ചകള്‍ അവസാനിക്കുന്നില്ല .
നമ്മുടെ തലശ്ശേരി,,എന്റെ തലശ്ശേരി ,അഷറഫ്  വലിയവീട്ടില്‍ ,നമ്മുടെ തിരുവങ്ങാട് പേരറിയാത്ത മറ്റു ഒരു പാടുപേര്‍ക്ക് ഞാന്‍ നന്ദി പറയട്ടെ ...
 































































































































































































സ്നേഹത്തോടെ ,
പ്രമോദ്കുമാര്‍ .കെ.പി 

Friday, July 6, 2012

ഉണ്ണിയോട് നമ്മള്‍ ചെയ്തത്.....?

നമ്മള്‍ മലയാള സിനിമയും മലയാളീകളും   ഒരാളെ പെട്ടെന്ന് അംഗീകരിക്കാന്‍ പൊതുവേ പിശുക്കന്മാരാണ് .നമ്മളുടെ സൂപ്പര്‍ ആയ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒക്കെ നമ്മളുടെ മനസ്സിനുള്ളില്‍ തങ്ങിയത് തന്നെയും അവര്‍ കുറെ പടങ്ങള്‍ ചെയ്തതിനു ശേഷം ആണ് .ജയറാം ദിലീപ് ,ജയസുര്യ ,കുഞ്ചാക്കോ എന്നിവര്‍ ഒക്കെ അവരിലും ഭാഗ്യവാന്‍ മാരായിരുന്നു ,അത്രയും കാലം വേണ്ടിവന്നില്ല .എന്തായാലും കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ തന്നെ ആണ് മലയാളീസ് അത് പതുക്കെയാണ് എങ്കിലും സ്പീഡില്‍ ആണെങ്കിലും.
          കഴിവുള്ളവരെ ജാഡ എന്ന കാരണത്തില്‍ അത്രകണ്ട് അംഗീകരിക്കാത്ത ചരിത്രവും ഉണ്ട് .ഇപ്പോളത്തെ യുവനടന്മാരില്‍ മുന്‍പനായ പ്രിഥിരാജ് കൂടുതല്‍ ജനമാനസ്സുകള്‍ പിടിക്കാത്തത് അയാളുടെ ജാഡ കാരണം എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത് .സത്യം ഉണ്ടാവാം എങ്കിലും ഇപ്പോളും ഒരു വിഭാഗം അയാള്‍ക്കൊപ്പം ഉണ്ട് .മുന്‍പ് മമ്മൂക്കയും ഈ വിഭാഗത്തില്‍ ആയിരുന്നു .പക്ഷെ ആ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇത്ര കണ്ടു വ്യാപിക്കാത്തത് കൊണ്ട് മമൂക്കക്ക് അത്ര പ്രശ്നം വന്നില്ല .മമ്മൂട്ടിയുടെ അഹങ്കാരം ആണ് അയാളുടെ പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞു നടന്നവരും ഉണ്ടായി .പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക തന്റെ ശൈലി തന്നെ മാറ്റി ജനപ്രിയനായി .

     പക്ഷെ കഴിവുള്ളതും ജാഡ ഇല്ലാത്തതുമായ ചിലരെ നമ്മള്‍ എന്റെ പടിക്ക് പുറത്തു നിര്ത്തുന്നു?കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ലതും ഹിറ്റും ആയ ഗാനം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക "മഴനീര്‍ തുള്ളികള്‍ ....."എന്ന ഗാനം ആണ്.അനൂപ്‌ മേനോന്‍ എന്ന നടന്‍  എഴുതി രതീഷ് വേഗ ഈണമിട്ടു ഉണ്ണിമേനോന്‍ പാടിയ മനോഹര ഗാനം.ഉണ്ണിമേനോന്‍ പുതു ഗായകന്‍ അല്ല ,പത്തു മുപ്പതു വര്ഷം ആയി ഇവിടെ ഉണ്ട് ,പക്ഷെ  അവസരങ്ങള്‍ മലയാള സിനിമ അയാളുടെ കഴിവിന് അനുസരിച്ച് കൊടുത്തില്ല ,കുറെ നല്ല ഗാനങ്ങള്‍ പാടി ഹിറ്റ്‌ ആക്കിയിട്ടും തുടര്‍ച്ചയായി മലയാളത്തില്‍ അയാളെ നിര്‍ത്തിയില്ല .അതിലും കഴിവുകുറഞ്ഞ ആള്‍കാര്‍ താരമാവുമ്പോള്‍ ഉണ്ണിമേനോന്‍ അത് നോക്കി നില്‍ക്കേണ്ടി വന്നു .

ദക്ഷിണ ഇന്ത്യയിലെ മികച്ച വോയിസ്‌ എന്ന് എ..ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ച ഉണ്ണിമേനോന്‍  പിന്നെ തമിഴിലും തെലുങ്കിലും നിറയെ ഹിറ്റുകളും  മികച്ച ഗായകന്‍ എന്നാ ഖ്യാതിയും  നേടി.എ..ആര്‍ ,റഹ്മാന്റെ സ്ഥിരം ഗായകനും ആയി ,കൂടാതെ അവിടുന്ന് പലതവണ അംഗീകാരങ്ങളും നേടി .അപ്പോളും മലയാളത്തില്‍ ചിലര്‍ മാത്രം ഉണ്ണിയെ കൊണ്ട് പാടിച്ചു .ഒരു ഇടവേളയ്ക്കു ശേഷം ആര്‍ ,ശരതിന്റെ ചിത്രത്തില്‍  അഭിനെതാവയും സംഗീത സംവിധയകാന്‍ ആയും ഉണ്ണിമേനോന്‍ വന്നു വെങ്കിലും സംഗീതത്തിനു അര്‍ഹിച്ച അംഗീകാരം മറ്റാരോ തട്ടിയെടുത്തു. ഉണ്ണിമേനോന്‍  ആരോടും പരിഭവം പറഞ്ഞില്ല ,കിട്ടുന്ന അവസരങ്ങളില്‍ മലയാളം പാടി കൊണ്ടിരുന്നു .

   കാലം എല്ലാം കാണുന്നു കണക്കു പറയുന്നു എന്നത് പോലെ  "മഴനീര്‍ തുള്ളികള്‍ ..."എന്ന പാട്ടിനു  കഴിഞ്ഞ വര്‍ഷത്തെ ഒട്ടു മിക്ക അവാര്‍ഡും കിട്ടി .ഒരു അവാര്‍ഡ്‌ നിശയില്‍ വളരെ ദുഖിതനായി ഉണ്ണിമേനോന്‍ പറഞ്ഞു
"പുറമേ നിന്ന് എത്ര അവാര്‍ഡ്‌ കിട്ടിയാലും സ്വന്തം നാട് അംഗീകരിക്കുന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതു"
പിന്നെ എളിമയോടെ പറഞ്ഞു "ഈ ഗാനം ആര് പാടിയാലും ഹിറ്റ്‌ ആകും ,അത്ര നല്ല വരികളും കംപോസ്സിങ്ങും ആണ് ".ഇപ്പോള്‍ കൂടുതല്‍ മലയാളം  ഉണ്ണിമേനോന്‍ പാടുന്നുണ്ട് ,അതും ചുരുക്കം ചില മ്യൂസിക്‌ ഡയറക്ടര്‍ മാത്രം വിളിക്കുന്നത്‌ കൊണ്ട് ..എത്ര കഴിവ് തെളിയിച്ചിട്ടും ഇപ്പോഴും ഉണ്ണിക്കു അവഗണന മാത്രം .

അത് പോലെ തന്നെയാണ്  ജി .വേണുഗോപാലിന്റെ കാര്യവും .മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പാട് ഗാനങ്ങള്‍ പാടിയ വേണു പക്ഷെ കാര്യം തുറന്നു പറഞ്ഞു .മലയാളത്തിലെ രണ്ടു പ്രമുഖ ഗായകരാണ് എന്റെയും ഉണ്ണിയുടെയും വഴി തടഞ്ഞതെന്ന് .ആരൊക്കെ എന്ന് നമ്മള്‍ക്ക് ഊഹിക്കവുന്നത്തെ ഉള്ളോ ?അത് ശരി ആയിരിക്കുമോ ?

മലയാള സിനിമയുടെ ശാപം ആണ് കുതികാല്‍ വെട്ടും പാരയും ..അത് എല്ലാ മേഖലയിലും പടര്‍ന്നു കൊണ്ടിരിക്കുന്നു ..ഇതുപോലെ എത്ര പേര്‍ ഉണ്ടാവും കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഇല്ലാതെ ...?


നമ്മള്‍ അറിയുന്നത് ചെറിയ ഒരു ഭാഗം മാത്രം .ഇതില്‍ കൂടുതല്‍ ഉണ്ടാവാം .നല്ലവണ്ണം പാടുന്ന ,പാടിയ പലരും ഇപ്പോളും പുകമറക്കുള്ളില്‍ തന്നെയാണ് ..എപ്പോള്‍ പുകയൊക്കെ നീങ്ങി അവര്‍ വെളിയിലേക്ക് വരും ?  കാത്തു നില്‍ക്കാം ...

Thursday, July 5, 2012

അമ്പുവും അലസനും

നമ്മുടെ നാട്ടില്‍ കുട്ടികള്‍ എപ്പോളും ഭയപെടുന്ന ഒരാള്‍ ഉണ്ടായിരുന്നു ,അമ്പു എന്ന് നാട്ടുകാര്‍ വിളിക്കുന്ന അംബുജാക്ഷന്‍ .കുട്ടികള്‍ ഭക്ഷണം കഴികാതിരുന്നാല്‍ ,വികൃതി തരങ്ങള്‍  കാട്ടിയാല്‍ ഒക്കെ അമ്മമാര്‍ അവരെ പേടിപ്പിക്കാന്‍ ഈ പേരാണ് ഉപയോഗിച്ചിരുന്നത് .

"മോനെ ചോറ് തിന്നില്ലെങ്കില്‍  അമ്പുവിനോടു  പറയും"
"വെള്ളത്തില്‍ കളിച്ചാല്‍ അമ്പു വരും "
അമ്പുവിനെ അറിയുന്ന കുട്ടികള്‍ ഒക്കെ ഇതു കേട്ട് നല്ലപിള്ള ആവും ,ഇതെപ്പോളും വിജയിക്കുന്നത് കൊണ്ട് അമ്മമാര്‍ കാലാകാലം അമ്പുവിനെ വില്ലന്‍ ആക്കി .കൂടാതെ എന്നും വൈകുന്നേരം ലോകരെ മുഴുവന്‍ ഒച്ചത്തില്‍ തെറിവിളിച്ചു അമ്പു നാലുകാലില്‍ നടന്നുവരും ,അത് ദിവസേന കാണുന്ന നമ്മള്‍ അമ്പു ഭയങ്കരന്‍ എന്ന് വിചാരിച്ചു .കൂലി കിട്ടിയാല്‍ കള്ളു കുടിക്കാന്‍ ഉള്ളത് കഴിച്ചു ബാക്കി ഭാര്യയെ ഏല്പിക്കും ,പിന്നെ അതടിച്ചു കാട്ടുന്ന വിക്രിയകള്‍ മാത്രം ആണ് അമ്പുവിന്റെ വില്ലത്തരം ,ആരെയും ഉപദ്രവിക്കില്ല ,ഒന്നും ചെയ്യില്ല ;ഒച്ചയില്‍ ആരെയൊക്കെയോ തെറി വിളിക്കും .അത്ര മാത്രം പക്ഷെ കുട്ടികള്‍ക്ക് ഇതു അറിയില്ല


അമ്പുജാക്ഷന്‍  എന്ന പേര് പറയാന്‍ ചെറുപ്പകാലത്ത്,എന്തിനു ചെറുപ്പകാലത്ത്  ആക്കുന്നു പ്രായമുള്ളവര്‍ക്കു പോലും ബുദ്ധിമുട്ടായിരുന്നു ,അതാവാം എല്ലാവരും അയാളെ അമ്പു എന്ന് മാത്രം വിളിച്ചു പോന്നു ,തടിച്ചു കറുത്ത് കുറ്റ് മുടിയുമായി ,പേടിപ്പിക്കുന്ന ഒച്ചയുള്ള അതികായകന്‍ .പക്ഷെ രൂപം മാത്രമേ ഉള്ളു ,അമ്പു പാവം ആയിരുന്നു ,നമ്മള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ മാത്രമാണ് ഈ സത്യം മനസ്സിലാക്കുന്നത് .എന്ത് പണിയും ചെയ്യും ,ആര് വിളിച്ചാലും പോകും ,കൃത്യമായി ഭക്ഷണവും കൂലിയും കൊടുക്കണം എന്ന് മാത്രം ,നമ്മളുടെ വീട്ടില്‍ തേങ്ങ പറിക്കുമ്പോള്‍ ,വയലിലെ പണികള്‍ക്ക്  സഹായത്തിനു അമ്പു ഉണ്ടാവും, കുരുത്തോല കൊണ്ടും ,വാഴയില കൊണ്ടും പലതരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തരും ,അവ നമ്മള്‍ക്ക് നേരെ വച്ച് നീട്ടും ,നമ്മള്‍ ആരും വാങ്ങില്ല ..അമ്പുവിനും അത് അറിയാം അത് കൊണ്ട് നമ്മള്‍ കാണുന്ന എവിടെയെങ്കിലും വെച്ചിട്ട് തന്റെ പണി തുടരും .അമ്പു പോകുന്നതുവരെ കൈക്കലാക്കിയ കളിപ്പാട്ടം എവിടെയെങ്കിലും ഒളിപ്പിക്കും ,അമ്പു പോയാല്‍ അതെടുത്തു കളിക്കും .

അമ്പുവിന്റെ ഭക്ഷണം ബഹുരസം ആണ് ,ഒറ്റ ഇരുപ്പില്‍ എത്ര വേണമെങ്കിലും അകത്താക്കും ,അത് കൊണ്ട് വീട്ടില്‍ വന്നാല്‍ ആദ്യമേ ചോദിക്കും
 "യെശോദേച്ചി  എല്ലാവരും കഴിച്ചില്ലേ ?ഇതു എനിക്ക് തന്നെയല്ലേ?"
അമ്മ അതെ എന്ന് പറഞ്ഞാല്‍ പിന്നെ ഇടം വലം നോക്കാതെ അകത്താക്കലാണ് ,ആരെയും ശ്രദ്ദിക്കുക പോലും ഇല്ല നമ്മള്‍ കുട്ടികള്‍ അത് ഒളിഞ്ഞു നോക്കും 


ഒരിക്കല്‍ അമ്മ ചോദിച്ചു  "എന്തിനാ അമ്പു നീ കള്ള് മോന്തി നാട്ടുകാരെ തെറി പറയുന്നത് ?നിനക്ക് ആ തോന്നിയവാസം നിര്‍ത്തരുതോ ?"
"എന്ത് ചെയ്യാം യേശോദേച്ചി  ശീലിച്ചുപോയി ,കള്ളു അടിക്കാതിരിക്കാന്‍ കഴിയുന്നില്ല ,അടിച്ചാല്‍ തെറി പറയണം ,ഇവിടുത്തെ ആരെയും ഞാന്‍ പറയാറില്ല സത്യം  "

അന്ന് എന്തോ കുരുത്തകേടു കാണിച്ചപ്പോള്‍ അമ്മ അമ്പുവിനെ വിളിച്ചു പറഞ്ഞു
അപ്പോള്‍ അമ്പു ദയനീയമായി പറഞ്ഞു "എന്തിനാ യേശോദേച്ചി അതിനെ പേടിപ്പിക്കുന്നത്‌ ,നാട്ടില്‍ ഒരു കുട്ടിപോലും എന്നെ നോക്കി പേടിക്കുകയല്ലാതെ ചിരിക്കുകയില്ല "
മോന്‍ ഇങ്ങു വാ ,അമ്പു മാമന്‍ ആരെയും ഒന്നും ചെയ്യില്ല .ഞാന്‍ ഓടികളഞ്ഞു ,സ്നേഹം കാട്ടിയാണ് ഇത്തരത്തില്‍ ഉള്ളവര്‍  ആകര്‍ഷിക്കുക എന്ന് ചേട്ടന്‍ ഉപദേശിച്ചിരുന്നു.

നമ്മുടെ വീടിന്റെ പരിസരത്ത് പുതുതായി ഒരു നായ വന്നു കൂടി ,എന്തെങ്കിലും കൊടുത്താല്‍ മാത്രം കഴിക്കും ,മറ്റു സമയങ്ങളില്‍ അലസനായി റോഡരുകില്‍ കിടക്കും ,ഞാന്‍ കാണുന്ന അന്ന്  മുതല്‍ അത് അങ്ങിനെയാണ് ,അതിലെ പോകുന്ന കുട്ടികള്‍ അതിനെ കാണുമ്പോള്‍ ഒക്കെയും കല്ലെടുത്തു ഏറിയും  ,അത് കൊണ്ട് തന്നെ എപ്പോഴും അത് മുടന്തിയാണ് നടപ്പ് ,എന്നാലും അവന്‍ പിന്നെയും മടിച്ചു മടിച്ചു അവിടെ തന്നെ വന്നു ഇരിക്കും ,അവന്‍ ഇതുവരെ കുരക്കുന്നത് നാട്ടുകാര്‍ കേട്ടിട്ടില്ല മോങ്ങുന്നതു ധാരാളവും .ഭക്ഷണം പോലും തിരഞ്ഞു കണ്ടുപിടിച്ചു തിന്നില്ല ,ഒന്നും കിട്ടിയില്ലെങ്കില്‍ മാത്രം നമ്മളുടെ വീടിന്റെ അടുക്കള ഭാഗത്ത്‌ പതുങ്ങിയിരിക്കും ,അപ്പോള്‍ അമ്മ എന്തെങ്ങിലും കൊടുക്കും ,അങ്ങിനെ അമ്മ അവനു  "അലസന്‍" എന്ന പേരിട്ടു .അത് നമ്മള്‍ വഴി എല്ലാവരും അവനെ അലസന്‍ എന്ന് വിളിച്ചി തുടങ്ങി ,നാട്ടില്‍ ആര്‍ക്കും പേടിയില്ലാത്ത ഒന്ന് അലസന്‍ മാത്രമായി .

അന്ന് പതിവുപോലെ അമ്പു ഷാപ്പില്‍ നിന്ന് സകലരെയും തെറിവിളിച്ചു വരികയായിരുന്നു ,അന്ന്  ഒച്ചയും തെറിയും സാധാരണയിലും കൂടുതല്‍ ആയിരുന്നു ,വഴിയില്‍ പോകുന്ന ആരെയും വെറുതെ വിട്ടില്ല ,കൂട്ടത്തില്‍ അലസനെയും,അലസന്‍ പരമാവധി  ക്ഷമിച്ചിരിക്കാം ,എന്നാലും അമ്പു വെറുതെ വിട്ടില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ ചോര ഒലിപ്പിച്ച   കയ്യും കാലുമായി അമ്പു വീട്ടിലേക്ക് ഓടി വന്നു .

"രമേഷേട്ട എന്നെ അലസന്‍ കടിച്ചു പറിച്ചു "
ആര്‍ക്കും വിശ്വാസം ആയില്ല ,പക്ഷെ സത്യം അതായിരുന്നു ,അമ്പുവിന്റെ  കരച്ചില്‍ കേട്ട് റോഡില്‍ നിന്നും ആള്‍ക്കാര്‍ വന്നു കയറി .അച്ഛന്‍  കാര്യം പറഞ്ഞപ്പോള്‍ എല്ലാവര്ക്കും അതിശയമായി..എല്ലാവരും ചേര്‍ന്ന് അമ്പു വിനെ ആശുപത്രിയില്‍ കൊണ്ട് പോയി.അലസന്‍ കുറച്ചു സമയം അപ്രത്യക്ഷനായെങ്ങിലും കുറെ കഴിഞ്ഞു സ്ഥിരം സ്ഥലത്ത് വന്നു കിടന്നു . അപ്പോള്‍ തന്നെ ഞാനും ചേട്ടനും  അമ്മ കാണാതെ മീന്‍ ചട്ടിയില്‍ നിന്നും മീനും ,പത്രത്തില്‍ നിന്ന് ചോറും എടുത്തു അലസന്റെ അടുത്തുപോയി ,പേടിച്ചു പേടിച്ചു ആണ് അവിടെവരെ  പോയെങ്കിലും അലസന്‍ വാല്‍ ആട്ടിയത് കൊണ്ട് പേടി പോയി,നായ വാല്‍ ആട്ടിയാല്‍ ചങ്ങാത്തം എന്നാണെന്ന് ചേട്ടന്‍ പറഞ്ഞു ,എന്നാലും അടുത്ത് പോകാതെ ദൂരെ ചോറും മീനും വെച്ച് കൊടുത്തു .നമ്മള്‍ തിരിച്ചപ്പോള്‍ ആര്‍ത്തിയോടെ അവന്‍ അത് അകത്താക്കി ,നമ്മളുടെ പേടിസ്വപ്നത്തെ വീഴ്ത്തിയതിനു നമ്മള്‍ കൊടുത്ത ഡിന്നര്‍ .

ഒന്ന് രണ്ടു ആഴ്ചക്ക് ശേഷം ആശുപത്രിയില്‍ നിന്ന് അമ്പു വന്നു ,ജോലിക്ക് പോയി തുടങ്ങി .വൈകുന്നേരത്തെ കലാപരിപാടിയും തകൃതിയായി ആരംഭിച്ചു ,പക്ഷെ ഒരു മാറ്റം അലസനെ കണ്ടാല്‍ സ്വിച്ച് ഇട്ടതു ഒച്ച നില്‍ക്കും ,പിന്നെ പത്തു പണ്ട്രണ്ട് മീറ്റര്‍ കഴിഞ്ഞേ ഒച്ച വരൂ .അതും അലസന്‍ ശ്രദ്ധിക്കുനില്ല എന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രം..പിന്നെ പിന്നെ കള്ളടിച്ചു വരുമ്പോള്‍  ചില പൊതികള്‍ അലസനു അവന്‍ കൊണ്ടുകൊടുക്കുവാന്‍ തുടങ്ങി ,പരിപ്പുവട ,ബിസ്കറ്റ് തുടങ്ങിയവാവം .അലസനു എതിര്‍പ്പൊന്നും ഉണ്ടായില്ല ,അവന്‍ എല്ലാം സ്വീകരിച്ചു ,അവന്റെ അലസത കുറച്ചു  കൂടി എന്ന് മാത്രം .അങ്ങിനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി ,അലസന്‍ കടിച്ചതിന്റെ പരിണിത ഫലങ്ങള്‍  ,പല അസ്വാസ്ഥ്യങ്ങള്‍ പലപ്പോളും അമ്പുവിനെ വേട്ടയാടി

 ഒരിക്കല്‍ കാല്‍തരിച്ചു തലവേദനയും നെഞ്ഞു വേദനയും  വന്നു ആശുപത്രിയില്‍ കൊണ്ടുപോയ അമ്പു ശവമായാണ് തിരിച്ചു വന്നത്.അലസന്‍ ഒന്ന് രണ്ടു തവണ അമ്പുവിന്റെ വീട്ടില്‍ പോയി  മടങ്ങി ,അവന്റെ സ്വന്തം താവളത്തില്‍ വന്നു കിടന്നു .വൈകുനേരത്തോടെ അമ്പു വിന്റെ ശവസംസ്കാരം കഴിഞ്ഞു ,രാത്രി അമ്മ ചോറും മീനും കൊടുത്തുവെങ്കിലും അലസന്‍ തിരിഞ്ഞു നോക്കിയില്ല .അന്ന് ആ പരിസരത്ത് ആര്‍ക്കും രാത്രി ഒന്ന് രണ്ടു മണിവരെ ശരി ക്ക്  ഉറങ്ങാന്‍ കഴിഞ്ഞില്ല ,അന്ന് ആദ്യമായി അലസന്റെ  കുര കേട്ട് നാട്ടുകാര്‍ നടുങ്ങി,,അത്ര ഒച്ചത്തില്‍ ഉള്ള കുര ആയിരുന്നു .പലതവണ അച്ഛന്‍ ടോര്‍ച് അടിച്ചു നോക്കിയെങ്കിലും അവന്‍ കുരച്ചു കൊണ്ടേയിരുന്നു...പാതിരാവില്‍ എപ്പോഴോ അത് നിലച്ചു ..

പിറ്റേന്ന് അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് നാട് ഉണര്‍ന്നത് .
"അമ്പു വിന്റെ ചിതക്ക് അരുകില്‍ അലസന്‍ മരിച്ചു കിടന്നിരിക്കുന്നു ".
മുന്‍ കാല്‍ രണ്ടും കൂപ്പി പിടിച്ചിരിക്കുന്നു .അമ്പു വിനോട് മാപ്പിരക്കുന്നത് പോലെ .. അവനായിരിക്കാം അമ്പു വിനെ പെട്ടെന്ന് തന്നെ മരണത്തെ ഏല്പിച്ചത് എന്ന് അവന്‍ മനസ്സിലാക്കിയതുപോലെ .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി









Wednesday, July 4, 2012

കേരളം "പച്ച " പിടിക്കുന്നുവോ?

ഞാന്‍ ഉദ്ദേശിക്കുന്നത് കേരളം പുരോഗതിയിലേക്ക് പോകുന്നു എന്നതല്ല .അങ്ങിനെയെങ്കില്‍ കേന്ദ്രം പച്ച കൊടി  കാട്ടിയ കൊച്ചി മെട്രോയെ കുറിച്ച് എഴുതാന്‍ കുറെ ഉണ്ടാവാം .അതൊക്കെ എഴുതുവാന്‍ ഇനിയും സമയം ഉണ്ട് ,ഇപ്പോള്‍ പച്ച കോടി കിട്ടിയതെ ഉള്ളൂ .അത് പല ഉദ്യോഗ വൃന്ദ ങ്ങള്‍ "കൈമറിഞ്ഞ് "യദാര്‍ത്ഥ മാകുവാന്‍ മുഖ്യന്‍ തന്നെ മൂന്നു നാല് വര്‍ഷങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ വാചാലന്‍ ആവേണ്ട  ആവശ്യം ഇല്ല.

കുടിയന്‍ മാരുടെ ഇടയില്‍ "പച്ച" എന്ന പ്രയോഗം ഉണ്ട് .അതായത് പുലര്‍ന്നു ഇതുവരെ ഒന്നും അടിക്കാത്തവര്‍ എന്ന് മാത്രം.അതും ഞാന്‍ ഇപ്പോള്‍ വിഷയം ആക്കുവാന്‍ ഉദ്യേശ്മില്ല .പിന്നെ ഏഷ്യാനെറ്റ്‌ പറയുന്ന മാലിന്യം കലര്‍ന്ന  പച്ചവെള്ളത്തിന്റെ കാര്യം ,അത് അവരുടെ പണിയാണ് ,ഞാന്‍ ഇപ്പോള്‍ അതില്‍ ഇടപെടുവാന്‍ താല്പര്യം കാണുനില്ല 

    പിന്നെ വേനല്‍ കഴിഞ്ഞു ആരംഭിച്ച മഴകാലം കേരളത്തെ കുറച്ചൊക്കെ പ്രത്യേകിച്ച്‌ ഗ്രാമങ്ങളില്‍ പച്ചപ്പ്‌ പടര്‍ത്തി എന്നതും വിഷയം അല്ല ,അത് കാലകാലങ്ങളില്‍ പ്രകൃതി അറിഞ്ഞു തരുന്നതാണ് ,കേരളത്തിന്റെ ഒരു ഫീലിംഗ് ആണ് മഴ ,അത് ഒരു അവകാശം പോലെ മൂന്ന് നാല് മാസം നമ്മള്‍ക്ക് തരുന്നുമുണ്ട് പ്രപഞ്ഞശക്തി..ഒരു വര്ഷം മഴ കുറഞ്ഞാല്‍ എന്തൊക്കെ പൊല്ലാപ്പാണ് നമുക്ക് .പിറ്റേ വര്ഷം പച്ചവെള്ളം കിട്ടില്ല....അങ്ങിനെ വീണ്ടും പച്ചയില്‍ എത്തി  ,അത് തന്നെ യാണല്ലോ നമ്മള്‍ പറയുന്നതും ..

സാധാരണ കേരളത്തില്‍ മൃഗീയ ഭൂരിപക്ഷം കിട്ടിയാണ്  ഭരണം  ഉണ്ടായിട്ടുള്ളത് ..ചില സന്ദര്‍ഭങ്ങളില്‍ മാത്രം ന്യുനപക്ഷവും ഉണ്ടായിട്ടുണ്ട് ,അത് കൊണ്ട് തന്നെ യോഗ്യത ഇല്ലാത്തവര്‍ മുഖ്യന്‍ ആവേണ്ടി വന്നിട്ടുമുണ്ട് .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്  പിടിപ്പുകേട് കൊണ്ട് വീണ്ടും അങ്ങിനെ ഒരു സര്‍കാരിനെയാണ് നമ്മള്‍ക്ക് കിട്ടിയത് ,അതില്‍ തന്നെ "പച്ചകാര്‍ " വലിയ ശക്തിയായി ,അവര്‍ പറയുന്ന എന്തും ചെയ്യേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്‌ .വലിയ വിവാദം ഉണ്ടാക്കി അഞ്ചാം മന്ത്രിയെയും അവര്‍ പറയുന്ന വലിയ തസ്തികകള്‍ ഒക്കെ കൊടുത്തു ..എന്നിട്ടും അത്യാഗ്രഹങ്ങള്‍ കൂടപിറപ്പ്  ആയ നേതാക്കള്‍ക്ക് പോര കോടികള്‍ മതിക്കുന്ന ഗവര്‍മെന്റ്റ് ലാന്‍ഡില്‍ ആയി കഴുക കണ്ണ് ,ആരുമറിയാതെ പല ന്യായങ്ങള്‍ പറഞ്ഞു മകളുടെ കുടുംബത്തിനും,ചേട്ടന്മാര്‍ക്കും ,അളിയന്‍മാര്‍ക്കും ഒക്കെ വിവിധ ട്രസ്റ്റ്‌ എന്ന വ്യാജേന  ദാനം ചെയ്യാന്‍ പച്ച മന്ത്രി ശ്രമിച്ചു ,പിടിക്കപെട്ടു പ്രശ്നം ഉണ്ടായപ്പോള്‍ അയാള്‍ക്ക് ഒന്നും അറിയില്ല

           വിദ്യാഭാസം  പച്ചപിടിക്കാന്‍ പേരുകേട്ട ബാപ്പയുടെ പുത്രനെ ആ വകുപ്പ് കൊടുത്തു ,പക്ഷെ തന്റെ 'പച്ച'കാരെ അതിന്റെ തലപത്ത്  തിരുകി അവരെ പച്ച പിടിപ്പിക്കാനാണ് ശ്രമിച്ചത്‌ ,യുനിവേര്‍സിറ്റി  ഭൂമിവരെ കുടുംബത്തില്‍ എത്തിച്ചു അവരെ പച്ചപിടിപ്പിക്കുവാന്‍ ശ്രമിച്ചു .പിന്നെ കുറെ പച്ചകാരുടെ ട്രസ്റ്റ്‌ നന്നാക്കുവാന്‍ അവര്‍ക്ക് അംഗീകാരം ,പത്തു എണ്ണം കൊടുത്താല്‍ ഒന്‍പതും പച്ചകാര്‍ക്ക് ..വിദ്യാഭാസം പിന്നില്‍ നില്‍ക്കുന്നു എന്ന് പറയുന്ന കാസര്‍ഗോഡ് രണ്ടു കോളേജ് അനുവദിച്ചു എങ്കിലും ഒന്നും കിട്ടില്ല പച്ചകാര്‍ക്ക് എന്ന് തോന്നിയതിനാല്‍ അത് കൈവിട്ട മാതിരിയായി .ഇപ്പോള്‍ കുറെ പച്ചകാര്‍ക്ക്  എയ്ഡഡു എന്നാ പേരില്‍ സ്കൂള്‍ മാറ്റുവാന്‍ പോകുന്നു ,അതും വിവാദമായപ്പോള്‍ അതിന്റെ മന്ത്രിക്ക് ഒന്നും അറിയില്ല ,അവസാനം കഴിഞ്ഞദിവസത്തെ "പച്ച ബ്ലൌസ് "പ്രശ്നത്തിലും വകുപ്പ് മന്ത്രിക്ക് വിവരം ഇല്ല ,അയാളെ വിവാദത്തില്‍ ആക്കുവാന്‍ പലരും ചെയ്യുന്നതാണ് പോലും ..
   വകുപ്പ് മന്ത്രിക്ക് വിവരം ഇല്ല എന്നത് അയാളുടെ പ്രവര്‍ത്തി കൊണ്ട് കേരളത്തിന്‌ അറിയാം ,ഇങ്ങിനെ ഒരുത്തന്‍ എന്തിനു നമുക്ക് വേണം ,പച്ചകാര്‍ക്ക് വിദ്യാഭാസം കൊടുക്കരുതെന്ന് പലരും പറഞ്ഞുകൊടുത്തു ഉപദേശിച്ചു എങ്കിലും ഭരണം നടത്തുവാന്‍ പച്ചകാല്‍ പിടിക്കണം എന്നത് കൊണ്ടും അതില്‍ നിന്നെ കുടുംബം പച്ച പിടിക്കൂ എന്ന് പച്ചക്കാര്‍ക്ക് ഉറപ്പയതിനാലും അത് തന്നെ അവര്‍ ചോദിച്ചു വാങ്ങി ,ഗതികേടില്‍ ആയതു നമ്മളുടെ വിദ്യാഭാസവും .

 ഇപ്പോള്‍ കാന്‍സര്‍ പോലെ പച്ച എല്ലായിടവും പടര്‍ന്നു വ്യാപിക്കുകയാണ് .ഓരോരോ അവസരത്തില്‍ ഓരോരോ കാരണങ്ങള്‍ കാണിച്ചു ഈ മന്ത്രിസഭയില്‍ നിന്ന് പച്ചപിടിക്കാന്‍ പറ്റിയതൊക്കെ അടിച്ചു മാറ്റുകയാണ് പച്ച പാര്‍ട്ടി ,ഈ അഞ്ചു കൊല്ലം മാത്രമേ പച്ചപിടിക്കാന്‍ കഴിയൂ എന്ന് അവര്‍ക്ക് അറിയാം ,അടുത്ത അഞ്ചു കൊല്ലം വെറുതെ ഇരിക്കുമ്പോള്‍ തിന്നേണ്ടത് കൂടി ഇപ്പോള്‍ ഉണ്ടാക്കണം ,അതിന്റെ നെട്ടോട്ടമാണ് .

പച്ച പിടിച്ച നാട് കാണുന്നത് തന്നെ ഐശ്വര്യമാണ് ,പച്ചകാരുടെ കൊടിയല്ല പറയുന്നത് ,നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം ആണ് പച്ച ,അത് കൊണ്ടാണ് പച്ചപിടിച്ചു എന്ന് പറയുമ്പോള്‍ രക്ഷപെട്ടു എന്ന് മനസ്സില്‍ ആക്കുന്നത് ,കുടിയന്മാരുടെ "പച്ച "യുമായി ഈ പച്ചയെ കൂട്ടിവായിക്കരുത് ..രാഷ്ടീയമേലാളന്മാര്‍ പച്ചയെ എടുത്തു വഷളാക്കി ,അത് കൊണ്ട് തന്നെ കേരളത്തിന്‌ ഇപ്പോള്‍ പച്ച കാണുമ്പോള്‍ വെറുപ്പാണ് ,ഞാന്‍ പറഞ്ഞത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആണ് ,കാരണം കേരളത്തില്‍ പച്ച ന്യുനപക്ഷം ആണല്ലോ ,അതിന്റെ മറവില്‍ ആണല്ലോ സമുദായത്തെ പച്ചപിടിപ്പിക്കാന്‍ പാര്‍ട്ടി  ഉണ്ടാക്കിയത് .വിവരം ഉള്ള മുസ്ലിം സഹോദരങ്ങള്‍ ഒക്കെ വേറെ പാര്‍ട്ടികളില്‍ ആണ് അത് കൊണ്ട് തന്നെ വിവരം ഉള്ളവരെ കാഫര്‍ ആയി പച്ച പാര്‍ട്ടി കാണുന്നു
  അഞ്ചു കൊല്ലം കഴിഞ്ഞാല്‍ അക്രമരാഷ്ട്രീയത്തിന്റെ  സഖാക്കളെ തന്നെ കേരളം തിരിച്ചു കൊണ്ടുവരും ,കാരണം തമ്മില്‍ അടിക്കുന്ന ബി .ജെ..പി യെയോ മറ്റുള്ളവരേയോ ഇന്നും വിശ്വസിക്കുന്നില്ല ,അപ്പോള്‍ പച്ചയായതൊക്കെ ചുവക്കും ,അതുവരെയെങ്കിലും  കേരളം പച്ചപിടിച്ചു കിടക്കും ,അല്ലെങ്ങില്‍ അവര്‍ക്ക് "പച്ച"പരവതാനി വിരിച്ചുകൊടുകേണ്ട ഗതികേടില്‍ കോണ്‍ഗ്രസ്‌ കിടപ്പിക്കും .

വാല്‍കഷ്ണം:: കേരളത്തിലേക്ക് വരുമ്പോള്‍ പച്ച ചുരീദാര്‍ ധരിച്ച ഭാര്യക്ക് മാച്ച് ആവാന്‍ പച്ച ഷര്‍ട്ട്‌ ധരിച്ച എന്നെ നാട്ടു കാര്‍ കളിയാക്കി " വെളിയില്‍  ആണെങ്കിലും കേരളത്തെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കിയാണ് കുടുംബത്തിന്റെ വരവ് "




Monday, July 2, 2012

എന്ത് പറ്റി നമ്മുടെ മാര്‍കിസ്റ്റ്‌ പാര്‍ട്ടിക്ക് ?

എന്ത് പറ്റി  നമ്മുടെ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ? ഞാന്‍ ഒരു മാര്‍കിസ്റ്റ്‌ വിശ്വാസി ആയിരുന്നു ,പ്രവര്‍ത്തിചിട്ടുമുണ്ട് ..അവര്‍  നമ്മുടെ നാട്ടില്‍ സമൂഹത്തിനു നല്‍കിയ നന്മകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിചിട്ടുമുണ്ട് .അത് കാറല്‍ മാര്‍ക്സ് എന്ന വിദ്വാന്റെ  ജീവചരിത്രം വായിച്ചതുകൊണ്ടോ പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളുടെ വീര പരാക്രമം കൊണ്ടോ ആയതല്ല .ഞാന്‍ ജനിച്ചുവളര്‍ന്ന കോടിയേരി എന്ന ഗ്രാമത്തില്‍ ചെറുപ്പം മുതല്‍ എവിടെയും കാണുന്നത് ചുവന്ന കൊടിയും അരിവാള്‍ ചുറ്റികയും ആണ് ..അവര്രയിരുന്നു നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും..അത് കണ്ടു അവരുടെ നന്മകള്‍ അങ്ങിനെ മനസ്സില്‍ പതിഞ്ഞതാണ് .ഞാന്‍ മാത്രം അല്ല അവിടുത്തെ ഭൂരിപക്ഷം പേരും അങ്ങിനെയാണ് ആ പാര്‍ടിയില്‍ വിശ്വസിച്ചത് ..പഴയ കുറച്ചുപേര്‍ കാണും ആദര്‍ശങ്ങള്‍  വലിച്ചു കയറ്റി മാര്‍ക്സിസ്റ്റ്‌ ആയവര്‍ .ചിലര്‍ ദിനേശ് ബീഡി യിലെയും സഹകരണ ബാങ്ക് ജോലിയും കൊതിച്ചു ആ പാര്‍ടിയില്‍ എത്തി ,ചിലര്‍ താവഴിയില്‍ അതില്‍ വിശ്വസിച്ചു പോന്നു

തൊട്ടു അപ്പുറത്തെ  വീടുകളിലെ കൂട്ട്കാരുടെ അച്ചന്മാരും നമ്മളുടെ മാമന്മാരുടെ സുഹൃത്തുക്കളും ഒക്കെ അവരില്‍ പെട്ടവര്‍ ആയിരുന്നു . പിന്നെ അധികവും വീടുകളില്‍ വരുന്നതും നമ്മളോട് എവിടെ കണ്ടാലും  വിശേഷങ്ങള്‍  ചോദിച്ചു (കുട്ടികള്‍ ആണെങ്ങില്‍ പോലും ) വര്‍ത്തമാനം പറയുന്ന രാഷ്ടീയകാരും അവര്‍ മാത്രം ആയിരുന്നു ,അവര്‍ നല്ല ചുവന്ന അരിവാള്‍ ചുറ്റിക യുടെ പോസ്റ്റര്‍ നമുക്ക് തരുമായിരുന്നു ,ചെറുപ്പത്തില്‍ ഒന്നിലേക്ക് ആകര്ഷിക്കപെടാന്‍ ഇതൊക്കെ ധാരാളം മതിയായിരുന്നു ,മറ്റു പാര്‍ട്ടിക്കാര്‍ ഉണ്ടെന്നു അറിയുന്നതു തിരഞ്ഞെടുപ്പ്‌  സമയത്ത് മാത്രമാണ് ,അപ്പോള്‍ കുറച്ചു കോണ്‍ഗ്രസ്സുകാര്‍ നിരത്തിലിറങ്ങും ,അതുവരെ മസില് പിടിച്ചാണ് അവര്‍ നടന്നിരിക്കുക ,തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ അവര്‍ മസിലൊക്കെ വിട്ടു വോട്ടിനു വേണ്ടി വേദികളില്‍ വരും ,അന്നേരം അവര്‍ നമ്മളെ മൈന്‍ഡ് ചെയ്യില്ല ,കാരണം കുട്ടികളായ നമ്മള്‍ക്ക് വോട്ട് ഇല്ലല്ലോ ,അത് കൊണ്ട് തന്നെ അവരോടു നമ്മള്‍ക്ക് ചെറുപ്പം മുതലേ ഒരു അകല്‍ച്ച തോന്നി അവരുടെ പ്രസ്ഥാനത്തോട് വെറുപ്പ്‌ തോന്നി തുടങ്ങി ..അത് ക്രമേണ കോണ്‍ഗ്രസ്‌ എന്ന പാര്‍ടിയിലേക്കും പടര്‍ന്നു ..ആര്‍ .എസ് .എസ   ഒരു കൊലപാതക പാര്‍ടി എന്നത് അവരുടെ പല പ്രവര്‍ത്തികള്‍ കൊണ്ടും അവിടങ്ങളില്‍ പ്രചരിച്ച കഥകളില്‍ കൂടിയും മനസ്സില്‍ ഉറച്ചു

രാജാഗോപാലന്‍ മാഷ്‌ ആയിരുന്നു എന്റെ  ഓര്‍മയിലെ ആദ്യത്തെ നമ്മുടെ സ്ഥാനാര്‍ഥി...പിന്നെ കേന്ദ്രത്തിലേക്ക് കെ. പി ഉണ്ണികൃഷ്ണന്‍ ..പലപ്പോഴും  തോന്നിയിട്ടുണ്ട് ഉണ്ണികൃഷ്ണന്‍ ചര്‍ക്കയില്‍ മത്സരിക്കുന്നു ,അതിനു അരിവാള്‍കാര്‍ വോട്ടു ചോദിക്കുന്നു  ,സംശയം ചോദിച്ച ചങ്ങാതി പറഞ്ഞു തന്നു  അയാള്‍ ഡെല്‍ഹി യിലേക്കാണ് പോകുന്നത് അവിടെ അരിവാള്‍കാര്‍ കുറവാണ് അത് കൊണ്ടാണെന്ന് ..പക്ഷെ അത് ഒരു കറക്റ്റ് ആന്‍സര്‍ അല്ല എന്ന് മനസ്സിലായത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ,അങ്ങിനെ ഇടതു പക്ഷം എന്ന ഒന്ന് ഉണ്ട് എന്ന് മനസ്സിലായി .എന്തായാലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന ആള്‍കാരെ നമ്മള്‍ മനസ്സാ പിന്തുണച്ചു .അവരുടെ വിജയങ്ങള്‍ ആഘോഷിച്ചു .

അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്കൂളില്‍ തന്നെ രാഷ്ടീയം ഉണ്ടായിരുന്നു ,അവിടെ പാര്‍ടി കാരുടെ വിദ്യാഭാസ സംഘടനകള്‍  ഉണ്ടായിരുന്നു ,അവിടെയും കെ.എസ് .യു  കഞ്ഞികാറായിരുന്നു ,ഉശിര് മുഴുവന്‍ എസ .എഫ് ,ഐ  കാര്‍ക്കയിരുന്നു ,ചെറുപത്തില്‍ കൂടുതല്‍ ആകര്‍ഷിച്ച ഇഷ്ടമായ , സമരം ചെയ്തു സ്കൂള്‍ അവധി തരുന്ന എസ .എഫ് ,ഐ അവിടെ നമ്മള്‍ക്ക് വീരന്മാരായി ,അങ്ങിനെ മാര്‍ക്സിസ്റ്റ്‌ അനുഭവവുമായി കുറച്ചു വര്‍ഷങ്ങള്‍..അപ്പോളേക്കും നമ്മളുടെ സാരഥി മമ്മു മാസ്റെര്‍ ആയി ,കോടിയേരിയായി ,പക്ഷെ അപ്പോളേക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കൊലപാതക പാര്‍ടി എന്ന ദുഷ്പേര് വാങ്ങിയിരുന്നു .മനസ്സില്‍ ചിന്തകളും വിവേകങ്ങളും വരുന്ന പ്രായത്തില്‍ തന്നെ ഇത് വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ സൈഡില്‍ നിന്നും അകന്നു ,ഇതിനെ കുറിച്ച് കൂട്ട് കാരോട് പറഞ്ഞെങ്കിലും അവര്‍ക്ക് പാര്‍ട്ടിയേക്കാള്‍ നേതാക്കളായിരുന്നു വലുത്.പലപ്പോഴും അവരെ എതിര്‍ത്തു ..പിന്നെ അവരോടു സഹകരിക്കാതെയായി..മറ്റൊരു  പാര്‍ടിയിലും വിശ്വാസം ഇല്ലായിരുന്നു ,ഓരോ ദിവസം കഴിയും തോറും മാര്‍ക്സിസ്റ്റ്‌ കാര്‍ പലതും പറയിച്ചു തുടങ്ങി ,നാട്ടിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി ,അതുവരെ ഇല്ലാതിരുന്ന കോണ്‍ഗ്രസിന്റെയും ,മറ്റും കൊടികള്‍  നാട്ടപെട്ടു ..ജനങ്ങള്‍ക്കും മടുത്തു.കുറെ പേര്‍ മാറി ചിന്തിചു എന്ന് തോന്നിത്തുടങ്ങി .തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റങ്ങള്‍  ഒന്നും വന്നിലെങ്കിലും സഖാക്കള്‍ക്ക് ഭൂരിപക്ഷത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി .അത് കുറയാന്‍ തുടങ്ങി.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കൈയടക്കിയവര്‍ക്ക് ചിലത് വിട്ടുകൊടുക്കെണ്ടിയും വന്നു .പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷയും കിട്ടിത്തുടങ്ങി.

പിന്നെ എന്റെ പ്രവാസ ജീവിതം ,മനസ്സോക്കെയും  രാഷ്ട്രീയത്തില്‍ നിന്നും അകനിരുന്നു .,ഇ.എം.എസ മരിച്ചതും കൂത്തുപറമ്പ് സംഭവം പാര്‍ടിക്ക് ഗുണവും ജയകൃഷ്ണന്‍ മാസ്റെര്‍ വധം ദോഷം ചെയ്തതൊക്കെ അറിഞ്ഞത് കടലുകല്‍ക്കപ്പുറത്തു നിന്ന് ..കൂത്ത് പറമ്പില്‍  രക്തസാക്ഷി ആയവരില്‍ പരിചിതനായ നാട്ടുകാരനും ഉണ്ടായിരുന്നു...പിന്നെത്തെ പലതും അറിഞ്ഞത് അവിടെ നിന്ന് തന്നെ ,നായനാര്‍ പോയതും ഒക്കെ .... പിന്നെയും രണ്ടു മൂന്നു വര്‍ഷത്തോളം പ്രവാസത്തില്‍ തന്നെ ആയിരുന്നു.അതിനിടയില്‍ പാര്‍ട്ടിയില്‍ ഇന്നുവരെ കാണാത്ത അത്ര വലുതായി വിഭാഗീയതയും വളര്‍ന്നു.നേതാക്കന്മാര്‍ വളര്‍ന്നു പാര്‍ട്ടി തളര്‍ന്നു.സാധാരനകാരന്റെ പാര്‍ട്ടി പണക്കാരന്റെ പാര്‍ട്ടിയായി.അധികാരത്തിന്റെ അപ്പ കഷ്നങ്ങള്‍ക്ക് വേണ്ടി എന്ത് തെണ്ടിത്തരവും ചെയ്തു തുടങ്ങി .പാര്‍ട്ടിയില്‍ മുഖമൂടികള്‍ വര്‍ധിച്ചു.

പിന്നെ പാര്ട്ടികാര്‍  രണ്ടും കല്പിച്ചു ഇറങ്ങി തുടങ്ങി ,സംസ്ഥാനതലത്തില്‍ നേതാക്കളില്‍ മാറ്റം ഉണ്ടായി,ഗ്രൂപ്പ്‌ ഉണ്ടായി ...അഹങ്കരത്തിന് കയ്യും കാലും വെച്ച സെക്രട്ടറി ഉണ്ടായി.ഇന്ന് നിഷേധിക്കുന്നതു നാളെ ഭരണത്തില്‍ വരുമ്പോള്‍ പ്രവര്‍ത്തിക മാക്കുന്നത് പാര്‍ടിയുടെ ശൈലി യായി മാറി  .അപ്പോളും നമ്മള്‍ വിചാരിച്ചു നമ്മുടെ പാര്‍ടി നന്മയിലേക്ക് തിരിച്ചു വരുമെന്ന് ...പക്ഷെ അത് അന്നന്ന് തളരുകയാണ് ചെയ്തത് ,നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പലരില്‍ നിന്നും അത് മുറിച്ചു മാറ്റപെട്ട് തുടങ്ങി ,

തലശ്ശേരി ഫസല്‍ വധം,ശുക്കൂര്‍ വധം, ടി.പി. വധം അങ്ങിനെ ഒന്നൊന്നായി പാര്‍ടിയുടെ തലയില്‍ ..നമ്മള്‍ അല്ല എന്ന് വിളിച്ചു പറയുന്നുവെങ്കിലും  എല്ലാം തെളിവുകള്‍ സഹിതം  തിരിഞ്ഞു കൊത്തുന്നു..വെളുക്കാന്‍ തെച്ചതൊക്കെ പാണ്ട് ആവുന്നു.ലോക്കല്‍  കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രതികളുടെ നീണ്ട നിര ..അച്യുതാനന്ദന്‍ പറഞ്ഞതുപോലെ "അരിയാഹാരം "കഴികുന്നവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നു ..മനസ്സില്‍ അന്ധമായ വിശ്വാസം ഉള്ളവര്‍മാത്രം പാര്‍ടിയെ വിശ്വസിക്കുന്നു...ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴും  പറയുന്നു നമ്മള്‍ ഒന്ന് ചെയ്തിട്ടില്ല ,എല്ലാം തിരുവഞ്ചൂര്‍ തയ്യാറാക്കിയ പോലിസ് തിരകഥകള്‍ എന്ന് ..സമര പാതയില്‍ വളര്‍ന്നു വന്ന നേതാക്കളെ ജസ്റ്റ്‌ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ മുട്ട് വിറക്കുന്നു ,അസുഖങ്ങള്‍ അഭിനയിക്കുന്നു .നിരപരാധികള്‍ ആണെങ്ങില്‍ എന്തിനു ഭയക്കണം ?.

ഇതാണോ നമ്മുടെ പാര്‍ടി ?എന്ത്  പറ്റി പോയി ഇവര്‍ക്ക് ?ഇപ്പോഴും  പാര്‍ട്ടിയോട്  സ്നേഹം ഉള്ളത് കൊണ്ട്  ഇന്നും ആഗ്രഹിക്കുന്നു എന്ന് വരും വീണ്ടും നന്മകള്‍ ?നമ്മള്‍ തെറ്റ് ചെയ്യുമ്പോള്‍ അവര്‍ അങ്ങിനെയാണ് ചെയ്തത് ഇവര്‍ അത് ചെയ്തില്ലേ എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ..നമ്മുടെ ഫാമിലിയിലെ പ്രശ്നങ്ങള്‍ ആണ് മറ്റുള്ളവരുടെ പ്രശ്നത്തെക്കള്‍ നമ്മളെ കൂടുതല്‍ വിഷമത്തില്‍ ആക്കുക ,അതുകൊണ്ട് ബി ജെ പി അങ്ങിനെ ചെയ്യുനില്ലേ ,കോണ്‍ഗ്രസ്‌ അത് ചെയ്തില്ലേ എന്നൊന്നും പറഞ്ഞാല്‍ നമ്മള്‍ക്ക് സമാധാനം ഉണ്ടാവില്ല ,നമ്മളുടെ കുടുംബത്തില്‍ തന്നെ ശാന്തി വരണം..അത് ഇല്ലതാക്കുന്നുവോ അവരെ നിലക്ക് നിര്‍ത്തണം നേര്‍വഴിക്ക് കൊണ്ട് വരണം .എന്നാല്‍ മാത്രമേ കുടുംബം നിലനില്കൂ ..അത് എത്ര വലിയവര്‍ ആണെങ്കിലും എത്ര ..പ്രബലര്‍ ആണെങ്കിലും...ഇത് അത്രയൊന്നും പാര്‍ടിയെ ഇപ്പോള്‍ നെഞ്ചില്‍ കൊണ്ട് നടകാത്ത എന്റെ കാര്യം ,പാര്‍ടിക്ക് വേണ്ടി പലതും സഹിച്ച ലക്ഷങ്ങള്‍ ഇവിടെ ഉണ്ട് അവരുടെ വേദന കണ്ടില്ലെങ്കില്‍  പണ്ട് ഇങ്ങനെ ഒരു പാര്‍ടി ഇവിടെ ഭരിച്ചിരുന്നു എന്ന് ചരിത്ര കാരന്മാര്‍ രേഖപെടുതെണ്ടിവരും ....മസില് പിടിച്ചു നേതാക്കന്മാര്‍ എന്തൊക്കെ പറഞ്ഞാലും ഒരു തരാം ഭയമാണ് എല്ലാവരുടെയും മനസ്സില്‍ ..ഒരു യദാര്‍ത്ഥ മാര്‍ക്സിസ്റ്റ്‌ കാരന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത് .......അവര്‍ എന്തിനെയൊക്കെയോ ഭയക്കുന്നു .ഒരു യഥാര്‍ത്ഥ കമ്മുനിസ്റ്റ്‌ ആവാതെ പോകുന്നു.നാവുകള്‍ കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന നേതാക്കള്‍ ഉണ്ടായതാണ് പാര്‍ട്ടിക്ക് യഥാര്‍ഥത്തില്‍ ക്ഷീണം ഉണ്ടാക്കിയത്.അവര്‍ പറയുന്നത് വേറെ പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് ..പിന്നെ അതിനെ ന്യായീകരിക്കും ..അത് മാറണം .തെറ്റ് തെറ്റെന്നു അന്ഗീകരിക്കണം അത് തിരുത്തണം .എന്നാലേ പാര്‍ട്ടി അതിന്റെ പഴയ  അന്തസ്സില്‍ വീണ്ടും വരികയുള്ളൂ ..

വാല്‍കഷ്ണം:ഇത് വായിച്ചു സഖാക്കളുടെ ചോര തിളച്ചിട്ടു കാര്യമില്ല .സ്വയം നന്നാക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുക.അതുണ്ടാക്കുന്ന മാറ്റം സമൂഹത്തിനാണ് ഗുണം ചെയ്യുക 

പ്രമോദ്‌ കുമാര്‍ .കെ.പി



Thursday, June 28, 2012

ഇരുട്ട്

ഇരുട്ടിലായിരുന്നു അവന്റെ ജനനം ..അത് കൊണ്ടോ എന്തോ അവന്റെ ജീവിതവും ഇരുട്ടിലായിരുന്നു ,കറുത്ത ആ അന്തരീക്ഷം അവനും ഇഷ്ടമായിരുന്നു ,അവന്റെ ജോലിയും ആനന്ദവും ലീലാവിലാസവും  ഒക്കെ ഇരുട്ടില്‍ തഴച്ചു വളര്‍ന്നു ,ഇരുട്ടില്ലാതെ അവനു ജീവിക്കാന്‍ വയ്യ എന്ന സ്ഥിതിയും വന്നു ,ഇരുണ്ട ഭൂതകാലം അവന്‍ ഒരിക്കലും ഓര്‍ത്തില്ല ..അവന്‍ ഇരുട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു ,അപ്പോള്‍ ഒരു കൈത്തിരി വെട്ടവുമായി അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്  പൊടുന്നനെയായിരുന്നു ,


അങ്ങിനെ അവന്‍ പ്രകാശം ഇഷ്ടപെട്ട് തുടങ്ങി ,അവന്റെ ജീവിതത്തിലും പ്രകാശം പരക്കുവാന്‍ തുടങ്ങി ,ഇരുട്ടിനെ പയ്യെ പയ്യെ അവന്‍ വെറുത്തു തുടങ്ങി ,ഇരുട്ടിനോട്‌ ചെറിയ ഭയവും തോന്നി തുടങ്ങി .പ്രകാശനിര്‍ഭരിതമായ നാളുകള്‍ ...അവനുകിട്ടിയ അനുഭവ  വെളിച്ചം അവന്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു ,പക്ഷെ ഇരുട്ടില്‍ തന്നെ വസിക്കും എന്ന് പ്രതിഞ്ജ  എടുത്തവര്‍ അവന്റെ വെളിച്ചത്തെ തല്ലി കെടുത്തി ,അതും തീ ആളി പടര്‍ത്തി കൊണ്ട് ...കത്തിയെരിഞ്ഞു   വികൃതമായ ഇരുണ്ട രൂപം അവനിലെ നന്മയുടെ പ്രകാശം അണച്ച് കളഞ്ഞു ...പിന്നെ അവന്‍ വീണ്ടും ഇരുട്ടിലെക്കിറങ്ങി ..അവന്‍ ഇപ്പോള്‍ ഇരുട്ടിനെ സ്നേഹിക്കുന്നു ..അവനെ വീണ്ടും ഇരുട്ടിലാക്കിയവരെ ഇരുളിന്റെ മറവിലായിരുന്നു അവന്‍ മായ്ച്ചു കളഞ്ഞത് ..ഇരുള്കള്‍  തേടി അവന്‍ ഇപ്പോള്‍ അലയുന്നു എവിടെയെങ്കിലും ഒരു നന്മയുടെ പ്രകാശത്തി നായി .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

Friday, June 15, 2012

മമ്മുട്ടി ചോദിക്കുന്നു ..ഞാന്‍ നിക്കണോ അതോ പോണോ ?

ഞാന്‍  നിക്കണോ  അതോ പോണോ ?

ഓര്‍മയുണ്ടോ വളരെ ഹിറ്റ്‌ ആയ ഈ ഡയലോഗ് ? വളരെ പ്രതീക്ഷയോടെ ഒരാള്‍ ചോദിക്കുന്നതാണ് സിനിമയില്‍ .അതും മമ്മൂട്ടി  സിനിമയില്‍ ,ഇപ്പോള്‍ മമ്മൂട്ടി നമ്മളോട് അത് ചോദിക്കുകയാണോ?ഇപ്പോളത്തെ മമ്മൂട്ടി സിനിമകളുടെ അവസ്ഥ കാണുമ്പോള്‍ അങ്ങിനെ തോന്നിപോകുന്നു ,ബെസ്റ്റ് ആക്ടര്‍ എന്ന ഒരു സിനിമക്ക് ശേഷം മമ്മൂട്ടിക്ക് ഒരു വിജയ ചിത്രം പോലും നെല്കുവാന്‍ കഴിഞ്ഞില്ല ,അത് ഇറങ്ങിയിട്ട് ഒന്നര വര്‍ഷവും ആയിരിക്കുന്നു ,ആ വര്ഷം നമ്മള്‍ മമ്മൂക്കയുടെ കുറെ ഹിറ്റുകളും നല്ല വേഷങ്ങളും കണ്ടതാണ് ,പ്രഞ്ഞ്ഹി ഏട്ടനും ബെസ്റ്റ് ആക്ടര്‍ എന്നിവ മമ്മൂക്ക യുടെ അഭിനായ മികവും കാണിച്ചു ,ചെറിയ ഒരു വെത്യാസ ത്തിനു ദേശിയ പുരസ്കാരം നഷ്ടപെടുന്നതും കണ്ടു .
പിന്നെ എന്താണ് മമൂക്കക്ക് പറ്റി യത് ? കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബുദ്ധിയുള്ള നടന്‍ എന്നാ വിശേഷണമുള്ള മമൂക്കക്ക് പിന്നെ എവിടെ പിഴച്ചു ?എന്നാല്‍ അത് തന്നെ യാണ് കാരണം എന്ന് തീര്‍ത്തും പറയാതിരിക്കാനും വയ്യ ..ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ പൊളിയുമ്പോള്‍ ചെറിയ ഒരു ഗാപ്‌ ആകാമായിരുന്നു ..പക്ഷെ മമ്മൂക്ക യെ പോലെ ഒരാള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ലായിരുന്നു ,കാരണം അനൌണ്‍സ് ചെയ്തതു,അഡ്വാന്‍സ്‌ വാങ്ങിയത്  ഒക്കെയും തീര്‍ത്തു കൊടുക്കേണ്ടത് കടമയായി കണ്ടു .പക്ഷെ ഇപ്പോള്‍ പാഠം പഠിച്ചു എന്ന് തോന്നുന്നു ,കുറെ പ്രൊജക്റ്റ്‌ ഉപെഷിചെന്നു കേള്‍ക്കുന്നു ,സിലെക്റ്റ് ചയ്തു മാത്രം പടങ്ങള്‍ ചെയ്യുന്നു എന്നും .എണ്പതു കളിലും മമ്മൂക്ക ഇത് പോലെ ഈ ചോദ്യം ചോദിച്ചതായിരുന്നു ,പക്ഷെ ന്യൂ ഡല്‍ഹി എന്ന ചിത്രം മമ്മൂക്കയെ രക്ഷിച്ചു .പക്ഷെ ഇന്ന് അങ്ങിനെയല്ല ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അഴിഞ്ഞാടുന്ന ഇപ്പോള്‍ ഒരു ഷോ കഴിഞ്ഞാല്‍ റിസള്‍ട്ട്‌ മാലോകര്‍ അറിയും .അപ്പോള്‍ മാക്സിമം നന്നക്കിയാലെ രക്ഷ് ഉളളൂ .അതാന്നു മമൂക്കയുടെ കൊബ്ര ,വെനിസിലെ വ്യാപാരി,ഡ ബില്‍സ് ,ഓഗസ്റ്റ്‌ 15,കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ എന്നിവയ്ക്ക് പറ്റിയത് . മമ്മൂക്ക ചെറുപ്പം മനസ്സില്‍ സൂക്ഷി ക്കുന്നതിനാല്‍ പ്രായം തോന്നുനില്ല എന്നത് ശരി തന്നെ ,പക്ഷെ പ്രേക്ഷകര്‍ക്കും അത് തോന്നണം ,പക്ഷെ അവരുടെ മനസ്സില്‍ മമ്മൂക്കയുടെ ഒറിജിനല്‍ പ്രായം ഉണ്ട് ,അത് കൊണ്ട് കോളേജ് പിള്ളേരെ പോലെ ആടിയാല്‍ അവര്‍ സഹിക്കില്ല .


ജവാന്‍ ഓഫ് വെള്ളിമല ,മതിലുകള്‍  എന്നിവ യും മമൂക്കയുടെതായി  വരുവാനുണ്ട് ,പക്ഷെ അതൊന്നും ഹിറ്റ്‌ ആവാന്‍ സാദ്യതയുള്ള ശ്രേണിയില്‍ പെട്ടതുമല്ല ,നല്ല ചിത്രം ആവാം .പക്ഷെ പ്രേക്ഷകര്‍ക്ക്‌ നല്ല ചിത്രം വേണ്ട എന്നുള്ളതിന്റെ തെളിവാണ് അരികെ,മഞ്ഞാടികുരു  എന്നിവ .അപ്പോള്‍ മമ്മൂക്ക ആഞ്ഞു പിടിച്ചാലേ രക്ഷയുളൂ .ഇപ്പോള്‍ ഉള്ള ഏക പ്രതീഷ രഞ്ജിത്ത് ചിത്രമാണ് ,അത് എന്ന് തുടങ്ങും എന്നും അറിയില്ല .അണിയറയില്‍ ഉള്ള മറ്റു മമൂട്ടി ചിത്രങ്ങള്‍ക്ക് കാര്യമായ പരസ്യവും വന്നു കാണുനില്ല ,അതിനൊക്കെ എന്ത് ഗതി വരുമെന്ന് പ്രവചിക്കാനും ആകില്ല .എന്തായാലും മലയാളത്തിന്റെ  അഹകാരം ആയ മമ്മൂക്കക്ക് ഈ ഗതി വന്നതില്‍ എല്ലാവര്ക്കും നിരാശയുണ്ട് .അത് കൊണ്ട് മമ്മൂക്കയുടെ ഒരു മടങ്ങി വരവിനു കാതോര്‍ക്കുകയാണ് മലയാളം ..അത് ഉടനെ ഉണ്ടായില്ലെങ്ങില്‍ മമ്മൂക്ക തന്നെ ചോദിക്കേണ്ടിവരും

'ഞാന്‍  നിക്കണോ  അതോ പോണോ ?'