തീയേറ്ററിലേക്ക് ആകർഷിക്കുന്ന ചേരുവകകൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിനിമ എങ്ങനെയിരിക്കും എന്നൊരു ആശങ്കയോടെയാണ് കണ്ട് തുടങ്ങിയത്.പക്ഷേ മുന്നോട്ടു പോകുന്തോറും സിനിമയിലേക്ക് നമ്മൾ അലിഞ്ഞു പോകുന്നു.
സംവിധായകൻ രാഹുൽ റിജി നായർക്ക് ദേശിയ സംസ്ഥാന അവാർഡുകൾ മുൻപത്തെ സിനിമകൾക്ക് ലഭിച്ചു എന്നതും സൈജു കുറുപ്പ് ,സിദ്ധാർത്ഥ് ഭരതൻ,സുരേഷ്‌കൃഷണ എന്നിവർ ഉള്ളതുകൊണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതൊക്കെ അവർ വീണ്ടും നിലനിർത്തിയിരിക്കുന്നു .
ഫ്ലാസ്ക് ചുമക്കൽ ആയിരിക്കും മുഖ്യ പണി എന്നുള്ളത് കൊണ്ട് തന്നെ ജില്ലാ ജഡ്ജിയുടെ അംഗ രക്ഷകന് (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഓഫീസർക്കു S.P.O)സേനയിൽ ഫ്ലാസ്ക് എന്നതാണ് വിളിപ്പേര്...എപ്പോഴും ജഡ്ജിക്ക് ഒപ്പം നിന്ന് അവർക്കൊപ്പം താമസിച്ചു അയാളുടെ സുരക്ഷക്ക് വേണ്ടി പട്ടിയെപ്പോലെ ആജ്ഞ നുവർത്തിയായി നിൽക്കുക തന്നെയാണ് പണി.
ഔസേപ്പച്ചൻ്റെ ,ജോൺസൻ്റെ,രവീന്ദ്രൻ്റെ പാട്ടുകൾ പാടി ഗാനമേളകളിൽ തകർക്കുന്ന പാട്ടുകാരന് പ്രേമിച്ച പെണ്ണിനെ കിട്ടൻ വേണ്ടി പോലീസിൽ ചേരേണ്ടി വരുന്നു. തനിക്ക് ഒരിക്കലും ചേരാത്ത പണിയായത് കൊണ്ട് തന്നെ ഒരിക്കലും അതിനോട് നീതിപുലർത്തുവാൻ പറ്റാത്ത അയാൾക്ക് അച്ചടക്ക നടപടി മൂലം ജില്ലാ ജഡ്ജിയുടെ കാവൽക്കാരൻ ആവേണ്ടി വരുന്നു.
കർക്കശകാരനായ അദ്ദേഹവുമായുള്ള ഈ പോലീസുകാരൻ്റെ ഔദ്യോദിക ജീവിതമാണ് സിനിമ പറയുന്നത്.അതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
നർമത്തിൽ ചാലിച്ച് കഥപറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കൗണ്ടറുകൾ കൊണ്ട് നിറഞ്ഞാടിയുന്നുണ്ട്.അധികം p
പ്രതീക്ഷയില്ലാതെ പോയാൽ നല്ല ഒരു ചെറു ചിത്രം കണ്ട് ആസ്വദിക്കുവാൻ കഴിയും എന്ന് ഉറപ്പു നൽകുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment