അടുത്തകാലത്തു കണ്ട വെബ് സീരിസിനിടയിൽ വേറിട്ട രീതിയിൽ സഞ്ചരിക്കുന്ന ഈ സീരീസ് ഡാർക്ക് കോമഡി ക്രൈം സീരീസ് എന്ന് വേണമെങ്കിൽ പറയാം..
ജയിൽ വളപ്പിനകത്തുള്ള കണ്ണകി ക്ഷേത്ര ഭണ്ടാരം ആരോ മോഷ്ടിക്കുന്നതും പോലീസിന്റെ സാന്നിധ്യം ഉള്ളയിടത്തു നിന്ന് പോയത് കൊണ്ട് പുറത്തു അറിഞ്ഞാൽ നാണക്കേട് ആവുന്നത് കൊണ്ട് രഹസ്യമായി പോലീസ് അന്വേഷിക്കുന്നത് ആണ് പ്രമേയം..
തുടക്കം മുതൽ തന്നെ കോമഡിയിലൂടെ സഞ്ചരിക്കുന്ന സീരീസിന്റെ ലക്ഷ്യം തന്നെ സമൂഹത്തിലെ ചില ഡാർക്ക് കാര്യങ്ങൾ തുറന്നു കാട്ടുക എന്നതാണ്.
പുസ്തക പ്രേമിയായ ജയിലരും കയറു കമ്പനിയിൽ ജോലി ചെയ്യുന്ന വോഗ്ളർ ചേച്ചിയും അബദ്ധത്തിൽ കൊലയാളി ആയി പോവുന്ന ശവപ്പെട്ടി കച്ചവടക്കാരനും ഒക്കെ നമ്മളെ കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിൽ അടുത്തിടെ നടന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്തുവാൻ ആണ്.
കണ്ടക്റ്റർ ആയി എത്തുന്ന രാജേഷ് മാധവൻ കാമുകിയായ നേഴ്സ് എന്നിവർക്ക് മറ്റൊരു മുഖം കൂടി ഉണ്ടെന്നു മനസ്സിലാക്കുപോൾ അവരും പ്രതിനിധീകരിക്കുന്നത് നമ്മുക്കിടയിൽ ഉള്ള നന്മ മരം ആളുകളെ തന്നെയാണ്.
പ്രമോ ദി സം

No comments:
Post a Comment