Pages

Sunday, November 6, 2022

സാറ്റർഡേ നൈറ്റ്

 



ശനിയാഴ്ച രാത്രി എല്ലാവർക്കും പ്രിയപ്പെട്ടതാണ്.. പിറ്റെ ദിവസം അവധി ആയത് കൊണ്ട് തന്നെ ഭൂരിഭാഗം ആൾക്കാരും മാക്സിമം എൻജോയ് ചെയ്യുന്ന രാത്രി.


ചിലർ പബ്ബിൽ പോകും ചിലർ ബാറിൽ ഇരുന്നു ആഘോഷിക്കും ചിലർ പുറത്ത് പോയി ഫുഡ് അടിക്കും ചിലർ സിനിമക്ക് പോകും ചിലർ വീട്ടിൽ തന്നെ ഇരുന്നു ആഘോഷിക്കും. എവിടെ ആയാലും അവധിയുടെ ആലസ്യത്തിൽ മനസ്സിൽ ലഡു പൊട്ടി ഇരിക്കുകയാവും പലരും.



അങ്ങിനെ ഉള്ള ഒരു ശനിയാഴ്ച രാത്രി "നശിച്ചു" പോയാലോ? പിറ്റേന്നത്തെ അവധി ദിവസം പോലും അത് നമ്മെ വേട്ടയാടും..ഇന്നലെ ഈ സിനിമ കണ്ടത് കൊണ്ട് എനിക്ക് അതാണ് സംഭവിച്ചത്.ചിലപ്പോൾ എനിക്ക് മാത്രമാകില്ല.



സൗഹൃദം അത് പരിപാവനമായി കരുതുന്ന ആൾകാർ ഉണ്ട്..സുഹൃത്തുക്കൾക്ക് വേണ്ടി എന്തിനും ഏതിനും മുൻപും പിൻപും നോക്കാതെ ഇറങ്ങി പുറപ്പെടുന്നത് ശീലമാക്കിയ സുഹൃത്തുക്കൾ ഉണ്ട്..മുതലെടുപ്പിന് വേണ്ടി ചങ്ങാത്തം കൂടുന്നവർ ഉണ്ട്..അങ്ങനെയുള്ള കുറെ സൗഹൃദങ്ങളുടെ കഥയാണ് ഇത്.



ചില സംവിധായകരുടെ എല്ലാ സിനിമയും വിടാതെ കാണൂന്ന ആൾകാർ ഉണ്ട്..സത്യൻ അന്തിക്കാട്,കമൽ, വിനീതശ്രീനിവാസൻ ,ലാൽജോസ് എന്നിവരുടെ സ്ഥിരം കാണികൾ ഉണ്ട്..അവരിലുള്ള പ്രതീക്ഷ കൊണ്ട് പോകുന്നവര്..പക്ഷേ ഇതിൽ പലരും ഇന്ന് ഭയങ്കര ഉഴപ്പന്മാരായി പോയി..



അത് പോലെ ആയിരുന്നു പലർക്കും  റോഷൻ ആൻഡ്രൂസും..പക്ഷേ ഈ  സിനിമ വേണ്ടായിരുന്നു..ഇങ്ങിനെ നമ്മളെ കൊല്ലരുതേ റോഷൻ...പല ഇഷ്ട സംവിധായകരുടെയും ചിത്രം ഇപ്പൊൾ അഭിപ്രായം അറിഞ്ഞു മാത്രം കാണാൻ പോകുന്ന പ്രേക്ഷകർക്ക് ഒരു സംവിധായകൻ കൂടി അവരുടെ  സെലക്ഷൻ പട്ടികയിൽ കയറികൂടി.



നിവിൻ ഇനിയെങ്കിലും ശ്രദ്ധിച്ചില്ല എങ്കിൽ നിങ്ങൾക്ക് മലയാള സിനിമയിൽ ഇടം കാണില്ല.. 


കരിയറിലെ  പീക് സമയത്ത് സൈജു കുറുപ്പ് ഒരിക്കലും  മണ്ടത്തരത്തിന് തലവെക്കരുത്.



അജു വർഗീസ് താങ്കളിൽ നിന്നും ഇതൊന്നുമല്ല നമ്മൾ പ്രതീക്ഷിക്കുന്നത്.നിങൾ ഈ കാലത്തെ "അടൂർ ഭാസി" ആണ് എന്നത് മറക്കരുത്.


പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ സ്റ്റാർ സിജു വിൽസൺ   നിങ്ങളെ മലയാള സിനിമക്ക് ആവശ്യമുണ്ട്..അത് കൊണ്ട് നിങൾ  ഇത്തരം അബദ്ധത്തിൽ ചെന്ന് ചാടരുത്.



കൊറിയകാർ സിനിമ കണ്ട് അഭിപ്രായം പറയില്ല എന്ന് വെച്ച് നമ്മൾക്ക് അഭിപ്രായം പറയാതിരിക്കാൻ പറ്റില്ല..കാരണം നമ്മൾ ഇന്ത്യക്കാർ ആണ്..പ്രതികരിക്കുവാൻ അറിയുന്ന ഇന്ത്യൻസ്.


പ്ര .മോ .ദി. സം

No comments:

Post a Comment