Pages

Saturday, November 5, 2022

കുമാരി

 



വിശ്വാസങ്ങൾ എല്ലാവർക്കും ഉണ്ടാകും.അത് അന്ധതയിലേക്ക് പോകുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.ഇലന്തൂർ നരബലി പിടിക്കപ്പെട്ടത് കൊണ്ട്  കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മന്ത്രവാദികളും  കപട സ്വാമികളും പാസ്റ്റർമാരും ഉസ്താദ്മാരും മറ്റും  വിശ്വാസങ്ങളെ മുതലെടുക്കുന്നത് വാർത്തയായി.




ഇത് ഇന്നും ഇന്നലെയും ആരംഭിച്ചത് അല്ല.മനുഷ്യരുടെ വിശ്വാസങ്ങളെ മുതലെടുത്ത് കൊണ്ട് കീശ വീർപ്പിക്കാൻ അധികാരം ഉണ്ടാക്കുവാൻ  സാധിക്കുന്ന കാലം മുതൽ ഇനിയും പ്രവചിക്കാൻ പറ്റാത്ത കാലത്തോളം ഇത് തുടരും.ഇന്ന് ചില പ്രശ്നങ്ങളുടെ പേരിൽ ഒന്ന് മന്ദതയില് ആയെങ്കിലും പൂർവാ ധികം ശക്തിയോടെ മുതലെടുപ്പ് തുടർന്നും ആരംഭിക്കും.




കുമാരി കയറി ചെന്നതും അപ്പടി അന്ധവിശ്വാസം നിലനിൽക്കുന്ന ഒരു തറവാടിലേക്ക് ആയിരുന്നു. മുൻപ് സംഭവിച്ച ഒരു കുരുതിയുടെ പേരിൽ ശാപം പേറുന്ന തറവാട്ടിൽ ഭ്രാന്തനായി മുദ്ര കുത്തപെട്ട ഭർത്താവിൻ്റെ തണലിൽ അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു  ജീവിക്കുമ്പോഴും അവള് ചേടത്തി അമ്മയിലൂടെ തറവാടിൻ്റെ ചരിത്രം അറിയുകയായിരുന്നു .



ഇടക്കിടക്ക് അപമൃത്യു സംഭവിക്കുന്ന തറവാടിൻ്റെ അവസ്ഥയുടെ കാരണങ്ങൾ അവള് ചികയുമ്പോൾ പല മുൻ സംഭവങ്ങളും ഞെട്ടലോടെ മനസ്സിലാക്കുന്നു.


തൻ്റെ ജനിക്കുവാൻ പോകുന്ന കുഞ്ഞിനെ ബലി കൊടുത്തു മാത്രമേ തറവാടിൻ്റെ രക്ഷ സാധ്യമാകൂ എന്ന തിരിച്ചറിവിൽ അവള് മറ്റൊരാളായി മാറുകയാണ്.



കുറച്ചു മുൻപുള്ള കാലഘട്ടത്തിൽ ഉള്ള കഥ പറയുന്നത് കൊണ്ട് തന്നെ ആ കാലവുമായി ഇണക്കി ചേർക്കുവാൻ സംവിധായകൻ നന്നേ പരിശ്രമിച്ചിട്ടുണ്ട്.


സുരഭി എന്ന നടിയുടെ മേക്കോവർ നമ്മളെ ഞെട്ടിക്കും..സുരഭി ആണോ എന്നത് പോലും കൺഫ്യൂഷൻ ഉണ്ടാകുന്ന തരത്തിൽ ഉള്ള വേഷം. തുടർന്ന് പോകുന്ന  ചട്ടക്കൂട്ടിൽ നിന്നും ഷൈൻ ടോം പുറത്ത് കടക്കേണ്ട് സമയം  അതിക്രമിച്ചു കഴിഞ്ഞു എന്ന് ചില സമയത്ത് എങ്കിലും അദ്ദേഹം വിളിച്ചു പറയുന്നുണ്ട് .



പ്ര .മോ. ദി .സം

No comments:

Post a Comment