Pages

Tuesday, February 10, 2026

ആശകൾ ആയിരം

 



കുറെയേറെ വർഷ ങ്ങൾക്കു ശേഷമാണ് മുൻപ് കുടുംബങ്ങളുടെ ഇഷ്ട്ടനടനായ ജയറാം വീണ്ടും കുടുംബവേഷത്തിൽ മലയാളത്തിൽ എത്തുന്നത്... ഇപ്രാവശ്യം കൂടെ മകൻ കാളിദാസ് കൂടിയുണ്ട്.


ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിഷയം തന്നെയാണ് സിനിമ പറയുന്നത്.. അച്ഛനും മകനും തമ്മിലുള്ള സ്നേഹം, വാശി, ഈഗോ, മത്സരം അതിനിടക്ക് പെട്ടുപോകുന്ന അമ്മയും മറ്റു ബന്ധുക്കൾ..അങ്ങിനെ ഒരു വീട്ടിൽ ഉണ്ടാകുന്ന ഉണ്ടായേക്കാവുന്ന വിഷയങ്ങൾ ആണ് പ്രജിത്ത് എന്ന സംവിധായകൻ അവതരിപ്പിക്കുന്നത്.


സീരിയൽ  വീട്ടമ്മമാരെ കീഴടക്കിയ ഈ കാലത്ത് ഇങ്ങിനെ ഒരു സിനിമ തിയേറ്ററിൽ പോയി ആൾക്കാർ കാണുമോ എന്നൊരു ചിന്ത കൂടിയുണ്ട്.. തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്ത ചിത്രങ്ങൾ സ്വീകരണ മുറിയിൽ ഇരുന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരു കാലമാണ് ഇതെന്ന് തോന്നുന്നു..


നല്ല അഭിപ്രായം കിട്ടിയ കുറേ സിനിമകൾ തിയേറ്ററിൽ പോയി കാണുവാൻ ആൾക്കാർക്ക് ശ്രമം കാണുന്നില്ല. അടുത്ത കാലത്ത് നല്ല സിനിമയാണ് പോയി കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത്‌ പറഞ്ഞതു അത് തിയേറ്ററിൽ പോയി കാണേണ്ട പടം ഒന്നുമല്ല  ഒരു മാസത്തിനുള്ളിൽ ഓ ടി ടി വരുന്നു എന്നാണ്.



അതുകൊണ്ട് "വല്ലതും" തിയേറ്ററിൽ പോയി കാണാൻ ഇല്ലാത്ത സിനിമകൾ നിർമ്മിക്കുന്നത് കൊണ്ടാണ് മലയാള സിനിമക്ക് എല്ലാവർഷവും കോടികളുടെ നഷ്ട്ടം ഉണ്ടാക്കുന്നത്..ഇതൊരു ഫീൽ ഗുഡ് സിനിമ ആണെങ്കിലും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമ ആണെങ്കിലും തിയേറ്ററിൽ ആളുകളെ കയറ്റിയാൽ മാത്രമേ മുന്നോട്ട് പോകൂ


പ്ര.മോ.ദി. സം

No comments:

Post a Comment