Pages

Friday, June 13, 2025

പടക്കളം

 



പരകായ പ്രവേശം വിഷയമായി മലയാളത്തിൽ അടക്കം ഇതുവരെ കുറെ സിനിമകൾ വന്നിട്ടുണ്ട്.അത് ഹൊറർ ,ഹാസ്യം,ഫാമിലി ഡ്രാമ,

ഫാൻ്റസി,തുടങ്ങി പല 

ജേണറിൽ പല സംവിധായകർ സമർത്ഥമായി കൈകാര്യംചെയ്തിട്ടുണ്ട്.


ഈ ചിത്രം ഹാസ്യത്തിൽ കൂടിയാണ് കൊണ്ട് പോകുന്നത് എങ്കിലും പലപ്പോഴും കല്ലുകടി സൃഷ്ടിക്കുന്നുണ്ട് .


കോളേജിൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആകുവാൻ വേണ്ടി ശ്രമിക്കുന്ന സാർ ഏതോ അമാനുഷിക ശക്തികൾ കൊണ്ട് ഇപ്പൊൾ ഉള്ള ഹെഡ്ഡിനെ നിയന്ത്രിച്ചു ആപത്തിൽ ചാടിക്കുന്നു  എന്ന് അവിടെയുള്ള നാല് വിദ്യാർഥികൾക്കു സംശയം ഉണ്ടാക്കുന്നു.


അതിൻ്റെ പിന്നാലെ അതന്വേഷിച്ചു  പോയ അവർ അതിൽ വാസ്തവം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിനുപയോഗിക്കുന്ന ബോർഡ് കൈക്കലാക്കുകയും  ചെയ്തപ്പോൾ സാർ കയ്യോടെ പിടികൂടുന്നു.


അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങള് കൊണ്ട് അതിലോരുവനും രണ്ടു സാറൻമാർക്കും തമ്മിൽ പരകായപ്രവേശം ഉണ്ടാകുന്നു.പിന്നീട് ഉണ്ടാകുന്ന സംഭവങ്ങള് ആണ് മനു സ്വരാജ് എന്ന പുതിയ സംവിധായകൻ പറയുന്നത്.


അധികം പ്രതീക്ഷ കൊടുക്കാതെ കണ്ടുത്തുടങ്ങിയാൽ ആസ്വദിക്കുവാൻ പറ്റും..ലോജിക്ക് ഒക്കെ നോക്കി ബുദ്ധിരാക്ഷസൻ മൂഡിൽ പോയാൽ നിരാശയായിരിക്കും ഫലം.


പ്ര.മോ.ദി.സം

No comments:

Post a Comment