Pages

Thursday, October 31, 2024

ദോ പത്തി (Two cards)

 


നമ്മുടെ നാട്ടിൽ വീട്ടിനുള്ളിൽ വലിയൊരു ശതമാനം സ്തീകൾ ഭർത്തവിനാൽ ഉപദ്രവിക്കപ്പെടുന്നുണ്ട് എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് പുറംലോകം അറിയുന്നില്ല..




വീടിനുള്ളിലെ പീഡനങ്ങൾ പലപ്പോഴും സ്ത്രീകൾ സഹിച്ചു കഴിയുകയാണ് പതിവ്.കുടുംബ ബന്ധം തകരാതെ നോക്കാനും നിലനിൽപ്പിന് വേണ്ടിയും മറ്റു വഴികൾ ഇല്ലാതെ നിസ്സഹായരായത് കൊണ്ടും ആരോടും പരാതി പറയാതെ അവിടെ തന്നെ പീഡനങ്ങൾ കുഴിച്ചു മൂടപ്പെട്ട അവസ്ഥയിൽ ആകുന്നു.




ജീവിതത്തിൽ ഒരുമിച്ച് ജനിക്കുന്നവർ തമ്മിൽ ഭയങ്കര സ്നേഹവും കാരുണ്യവും വാൽ സ്യല്യവും പരസ്പരം ഉണ്ടാകും സംഭവങ്ങൾ  പറഞ്ഞു വെക്കുന്നുണ്ട്.എന്നാല് ഈ ചിത്രത്തിലെ ഇരട്ടകൾ തമ്മിൽ ചെറുപ്പം മുതൽ തന്നെ അടിയും പിടിയും വഴക്കും ദേഹോപദ്രവവും പതിവായപ്പോൾ ഒരാള് വീടുവിട്ട് ഹോസ്റ്റലിലേക്ക് മാറുന്നു.




എല്ലാ കാര്യത്തിനും വിട്ടുവീഴ്ചക്ക് വഴങ്ങാത്ത വാശികാരിയും ചെറുപ്പം മുതൽ അസുഖകാരി എന്ന ലേബലിൽ വാത്സല്യം കിട്ടുന്ന് പാവത്തനും ഒരുമിച്ച് പോവുക ബുദ്ധിമുട്ട് തന്നെയായിരുന്നു.വാശികാരിയുടെ വാശിക്ക് ആരും വഴങ്ങാതെ വന്നപ്പോൾ അവള് വീട് വിട്ട് പോകുന്നു.വർഷങ്ങളായി തിരിച്ചു വരാതെ..





സ്നേഹിച്ചു  "ഉന്നതൻ്റെ" പുത്രനെ പാവത്താൻ വിവാഹം കഴിക്കുന്ന അന്ന് വാശികാരി വീണ്ടും പ്രത്യക്ഷപ്പെടുന്നത് എല്ലാവരുടെയും ഉറക്കം കെടുത്തുന്നു.മുൻപത്തെ വാശിയും വൈരാഗ്യവും ദേഷ്യവും വെച്ച് അവള് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ കരുത്തപൊട്ടായി മാറുന്നു.




വീട്ടിൽ എപ്പോഴും ഭർത്താവിനാൽ ഉപദ്രവിക്കപ്പെടുന്ന വാശികാരിക്ക് പിന്നാലെ  ഒരു അജ്ഞാത കോളിൻ്റെ പിൻബലത്തിൽ  ലേഡി  പൊലീസ് ഓഫീസർ പോകുന്നു എങ്കിലും തെളിവില്ലാത്ത സാഹചര്യത്തിൽ കേസ് എടുക്കാൻ പറ്റുന്നില്ല.




ഒരിക്കൽ കിട്ടുന്ന തെളിവ് കൊണ്ട് അവൾക്ക് പീഡനത്തിൽ നിന്നും  മോചനത്തിന് വേണ്ടി ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ കഥ.കഥ മുഴുവൻ പറഞ്ഞല്ലോ എന്ന് തോന്നുന്നു എങ്കിൽ ഇതു മുൻപ് ഹിന്ദിയിൽ തന്നെ വന്നു കഴിഞ്ഞ ഒരു ചിത്രത്തിൻ്റെ റീമേക്ക് ആണ് ഇത്.



കാജൽ പോലീസ് ഇൻസ്പെക്ടർ ആയി എത്തുമ്പോൾ കൃതി സനൻ ഡബിൽ റോളിൽ എത്തുന്നുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment