Pages

Wednesday, July 12, 2023

സന്തോഷം

 



പേര് പോലെ തന്നെ ഒരു സിനിമ മുഴുവൻ ഒരു കൊച്ചു കുടുംബത്തിൻ്റെ സന്തോഷം കുത്തിനിറച്ച രംഗങ്ങൾ ഉള്ള ഫീൽ ഗുഡ് മൂവിയാണ് സന്തോഷം.അഭിനേതാക്കൾ പോലും മിക്ക സമയവും ചുണ്ടിൽ ചിരി നിറച്ചാണ് അഭിനയിക്കുന്നത്.



സന്തോഷം എന്ന വീട്ടിൽ താമസിക്കുന്ന കൊച്ചു കുടുംബം പരസ്പരം സ്നേഹിക്കുന്നവരും തമ്മിൽ തമ്മിൽ   ട്രോളും എങ്കിൽ പോലും ആഴത്തിൽ സ്നേഹം പങ്കിടുന്നവരും ആണ്..വലിയ വ്യത്യാസം വയസ്സിൽ ഉള്ള അനിയത്തിയെ എന്ത് കാര്യത്തിനും കൺട്രോൾ ചെയ്യുന്ന ചേച്ചിയുടെ പ്രവർത്തി മാത്രമാണ് അനിയത്തിയെ സ്വല്പം എങ്കിലും  ആ വീട്ടിൽ ടെൻഷൻ അടിപ്പിക്കുന്നത്.



അതുകൊണ്ട് തന്നെ ചേച്ചിയെ വീട്ടിൽ നിന്നും ഒഴിവാക്കുവാൻ ആ കുഞ്ഞു ബുദ്ധിക്ക് തോന്നുന്നു..നിഷ്കൂ ആയ അവള് ചിന്തിക്കുന്നത് പോലും ചേച്ചിയെ കല്യാണം കഴിപ്പിച്ചു വീട്ടിൽ നിന്നും മാറ്റുവാൻ ആണ്..



അതിനു വേണ്ടി അവരും കൂട്ടുകാരും ചെയ്യുന്ന പ്രവർത്തികൾ രസകരമായ സന്തോഷം നമുക്ക് നൽകുന്നു .കുട്ടികളും വലിയവരും കഥയറിഞ്ഞ് അഭിനയിച്ച ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഉള്ളതാണ്.



ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹബന്ധം നല്ല രീതിയിൽ അവതരിപ്പിച്ച ചിത്രം ഭാര്യയുടെ,ഭർത്താവിൻ്റെ,അമ്മായി അമ്മയുടെ, മരു മകളുടെ,അച്ഛൻ്റെ,അമ്മയുടെ ,കാമുകിയുടെ,കാമുകൻ്റെ,സുഹൃത്തുക്കളുടെ ഒക്കെ സ്നേഹം അവയുടെ പോസിറ്റീവ് സൈഡിൽ കൂടി പറഞ്ഞിരിക്കുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment