Pages

Saturday, March 18, 2023

ദി ലെജൻഡ്

 



മരുന്ന് മാഫിയ കൊള്ളയടിക്കുന്ന ജനസമൂഹമാണ് നമ്മുടേത്..മരുന്ന് കമ്പനികൾ,മരുന്ന് കടക്കാർ,ഡോക്റ്റർ എന്ന് വേണ്ട ആ മേഖലയുമായി ബന്ധപ്പെട്ട  ഭൂരിപക്ഷം ആൾകാർ അറിഞ്ഞു കൊണ്ട് തന്നെ നമുക്ക് ഇല്ലാത്ത രോഗം ഉണ്ടെന്ന് വരുത്തി ഭയപ്പെടുത്തി നമ്മളെ അവരുടെ മരുന്ന് തീറ്റിക്കുകയാണ്.




പ്രമേഹം എന്നത് മാറാവ്യാധി ആണെന്ന് ധരിപ്പിച്ചു നമ്മുടെ നാട്ടിൽ പലരെയും മരുന്ന് മാഫിയ കീഴ്പ്പെടുത്തി കളഞ്ഞിട്ടു വർഷങ്ങളായി... ദരിദ്ര രായ പലരും അതിൻ്റെ മരുന്ന് വാങ്ങി ജീവൻ നിലനിർത്തി പോരുമ്പോൾ മരുന്ന് കമ്പനികൾ കൊഴുക്കുന്നു.ആൾകാർ ദരിദ്രരായി പോകുന്നു.




സ്വർണ്ണ കരണ്ടി വായിൽ വെച്ചാണ് ജനിച്ചത് എങ്കിലും ശരവണൻ എന്ന സയൻ്റിസ്റ്റ് ജനങ്ങളുടെ ഈ ദുരിതം മനസ്സിലാക്കി പ്രമേ ഹത്തിന് മരുന്ന് കണ്ടു പിടിക്കുവാൻ ഇറങ്ങി പുറപ്പെടുന്നത് വഴിയിൽ അദ്ദേഹത്തിന് കുറെ കടമ്പകൾ ഉണ്ടാക്കുന്നു .എന്നാലും അതൊക്കെ അതിജീവിച്ച് മുന്നെട്ടെക്ക് പോകുന്നു എങ്കിലും അയാളെ കാത്തിരിക്കുന്നത് വലിയ വലിയ പ്രശ്നങ്ങൾ ആയിരുന്നു.




ശരവണൻ മുതലാളിക്ക് സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹം കൊണ്ട് ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചത് ആണെങ്കിലും മൊത്തത്തിൽ ഒരു മാസ് സിനിമ ഉണ്ടാക്കാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്.




കാഴ്ചയിൽ ഒരു യന്തിരൻ ലുക്കു ഉണ്ടെങ്കിൽ പോലും അത്യാവശ്യം അധികം ബോർ ആവാതെ തൻ്റെ ഭാഗം അദ്ദേഹം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിൽ പോലും നന്നാക്കി ചെയ്തിട്ടുണ്ട്.




പാട്ടുകളും ഡാൻസും കാഴ്ചകൾ കൊണ്ടും സമ്പന്നനായ സിനിമ മരുന്ന് മാഫിയക്ക് എതിരെ ശബ്ദിക്കുന്നത് കൊണ്ട് തന്നെ വർത്തമാനകാല പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തുന്നു.


പ്ര .മോ .ദി .സം

No comments:

Post a Comment