Pages

Wednesday, November 30, 2022

കൊച്ചാൾ

 



നീളകുറവിൻ്റെ പേരിൽ സ്വപ്നം ആയിരുന്ന പോലീസ് ജോലി കിട്ടാതെ ബാംഗ്ലൂരിൽ പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്ന "കൊച്ചാളിന് " "ഒരവസ"രത്തിൽ പോലീസിൽ ചേരേണ്ടി വരുന്നു.




ഉയറകുറവു കൊണ്ടും നാട്ടിലെ പാവത്താൻ ആയത് കൊണ്ടും പലരും  പ്രത്യേകിച്ച് നാട്ടിലെ ഗുണ്ടായിസം കാണിക്കുന്ന ബാബു അവനെ പുച്ഛിച്ചു നാട്ടുകാരുടെ മുന്നിൽ പലപ്പോഴും  നാണം കെടുത്തുന്നു..




ഒരു സമയത്ത് പോലീസ് ജോലി വരെ  വലിച്ചെറിഞ്ഞു കളയുവാൻ തീരുമാനിക്കുന്ന അവനു ബാബുവിനെ പൂട്ടാൻ ഒരു അവസരം കിട്ടുന്നു.നാട്ടിൽ നടന്ന ഒരു ഇരട്ട കൊലപാതകത്തിൻ്റെ പേരിൽ ബാബു കസ്റ്റഡിയിൽ ആകുന്നത് അവൻ മുതലെടുക്കുന്നു .




കൊലപാതകത്തിൻ്റെ വിശദാംശം തേടിയുള്ള അവൻ്റെ യാത്രയും അവൻ്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്തുന്ന സിനിമ പറയുന്നത്.




നായകനെകാളും സ്വല്പം നീളകൂടുതൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നു എങ്കിലും മുരളി ഗോപിയുടെ വരവ് സിനിമക്ക് ഒരു പ്രത്യേക ഊർജം നൽകുന്നുണ്ട്.സ്വാർത്ഥമായ കണി ശ്ശകാരനായ  പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ചുനിന്നു.




ക്ലൈമാക്സിൽ സംഭവിക്കുന്ന കാര്യങ്ങളിൽ അല്പം അവിശ്വാസം തോന്നാമെങ്കിലും മൊത്തത്തിൽ സിനിമയുടെ സഞ്ചാരത്തെ അത് ബാധിക്കുന്നില്ല.


പ്ര . മോ .ദി. സം

No comments:

Post a Comment