Pages

Thursday, November 17, 2022

മിറൽ

 



നല്ല സൗഹൃദം ഒരു അനുഗ്രഹം തന്നെ ആണ്..എന്തിലും ഏതിലും സുഹൃത്ത് ബന്ധങ്ങളുടെ തണൽ ഉണ്ടാകുമ്പോൾ നമുക്ക് നല്ലൊരു തണൽ കിട്ടുന്നു.നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് സഹായിക്കുന്നതിനു പുറമെ ദുഃഖത്തിലും സന്തോഷത്തിലും അവർ ഒന്നിച്ചു ചേരുന്നു.അങ്ങനെയുള്ള രണ്ടു പേരുടെ സൗഹൃദ "കഥ"യാണ് മിറൽ



വീട്ടുകാരുമായി ഉടക്കി സ്നേഹിച്ചു കല്യാണം കഴിച്ച ദമ്പതികൾ മകനൊപ്പം സന്തോഷിച്ചു കഴിയുമ്പോൾ ചില സ്വപ്നങ്ങൾ അവളെ ഭയപ്പെടുത്തുന്നു.മുഖം മൂടി അണിഞ്ഞ ഒരാള് എപ്പൊഴും അവളെ ഉപദ്രവിക്കുന്നത് പോലെ തോന്നുന്നു.അവരുടെ സന്തോഷം അസ്തമിക്കുന്നു.



പ്രശ്നപരിഹാരം ചെയ്യുവാൻ അവളുടെ നാട്ടിലെ കുലദൈവത്തോട് പ്രാർത്ഥിക്കുവാൻ പോകുന്നു.കൂട്ടത്തിൽ സുഹൃത്തിനെയും കുടുംബത്തെയും വിളിക്കുന്നു.അവരുടെ തിരിച്ചുള്ള യാത്രക്കിടയിൽ സംഭവിക്കുന്ന അസ്വാഭാവിക സംഭവങ്ങളും മറ്റും പല കാര്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നു.





മടക്കയാത്രയിൽ കാണിക്കുന്ന ചില സീനുകൾ മാത്രമാണ് സിനിമക്ക് ആകർഷണം നൽകുന്നത്..പതിവ് ഹൊറർ പട ങ്ങളിൽ കവിഞ്ഞു വലിയ പുതുമ ഒന്നും ഇല്ല


പ്ര .മോ .ദി. സം

No comments:

Post a Comment