Pages

Wednesday, November 16, 2022

റൗഡി ബോയ്സ്




സൗഹൃദം പല വിധത്തിൽ ആണ്..പ്രത്യക്ഷത്തിൽ ഇല്ലെങ്കിൽ പോലും മനസ്സ് കൊണ്ട് ചങ്ങാതി ആയിരുക്കുന്നവർ ഉണ്ടാകും.അവർ നമുക്ക് വേണ്ട അവസരങ്ങളിൽ നമുക്ക് സഹായമായി വരും.പക്ഷേ അവരെ പൂർണമായും മനസ്സിലാക്കുവാൻ നമുക്ക് പറ്റി എന്നും വരില്ല.



ഇപ്പോഴത്തെ സൗഹൃദത്തിൻ്റെ,പ്രേമത്തിൻ്റെ , കൂട്ടുകെട്ടിൻ്റെ ,പിണക്കത്തിൻ്റെ,കാമ്പസ് ജീവിതത്തിൻ്റെ കഥ പറയുകയാണ് ഈ തെലുങ്ക് മൊഴി മാറ്റ ചിത്രം.




അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് കോളേജിലെ പിള്ളേരും മെഡിക്കൽ കോളേജിലെ പിള്ളേരും തമ്മിലുള്ള പടല പിണക്കത്തിൻ്റെ വഴക്കിൻ്റെ ,സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരു കാമ്പസ് ചിത്രം അതിൻ്റെ എല്ലാ വിധ പ്രൗഡിയോടെ പകർത്തി എന്നതിൽ കവിഞ്ഞു വലിയ പുതുമകൾ ഒന്നുമില്ല.അനുപമ പരമേശ്വരൻ ഒഴിച്ച് മറ്റാരെയും മുഖ പരിചയം പോലും ഇല്ലാത്ത ഈ ചിത്രം പാട്ടും ഡാൻസും അടിയും ഒക്കെ ചേർത്ത് തെലുങ്ക് മസാല വാരി വിതറിയിട്ടുണ്ട്

പ്ര .മോ. ദി .സം

No comments:

Post a Comment