Pages

Tuesday, November 1, 2022

മോൺസ്റ്റർ

 



"എന്താടോ താൻ നന്നാവാത്തെ..."ലാലേട്ടൻ ഒരു സിനിമയിൽ പറയുന്ന ഡയലോഗ് ആണ്..അത് ഇന്ന് പ്രേക്ഷകർ തിരിച്ചു ലാലേട്ടനോട് ചോദിക്കേണ്ട ഗതികേടിൽ ആണ്..

ഒന്നിന് പിറകെ ഒന്നായി ഒന്നിനും കൊള്ളാത്ത സിനിമകൾ കൊണ്ട് വെറുപ്പിക്കുന്ന ലാലേട്ടനെ ആണിന്ന് ഇവിടെ കാണുവാൻ പറ്റുന്നത്.



ശരിക്കും ലാലേട്ടൻ സുഹൃത്ത് മമ്മൂക്കയെ കണ്ടു പഠിക്കണം..പതുങ്ങേണ്ട സ്ഥലത്ത് മറ്റുള്ളവർക്ക് അവസരം കൊടുത്തു (ഭീഷ്മപർവത്തിൽ)  പതുങ്ങിയും, ആറാട്ട് നടത്തേണ്ട ഇടങ്ങളിൽ ആറാടിയും (റോഷാക്ക്) വെറുപ്പിക്കേണ്ട സ്ഥലത്ത് ആർക്കും ഇഷട്ടപെടാത്ത പുഴു ആയും അദ്ദേഹം ഇന്ന് ഇടിഞ്ഞുതാണ് പോകുമായിരുന്ന കരിയറിൽ അൽഭുത പൂർവമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്.




സ്ഥിരം ലാലേട്ടൻ സിനിമ പോലെ നവ മാധ്യമങ്ങളിൽ കണ്ടതൊക്കെ വെറും നെഗറ്റീവ് പബ്ലിസിറ്റി മാത്രം ആകണമെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് സിനിമ കാണുവാൻ ആരംഭിച്ചത്. ഇതുവരെ കാണാത്ത പ്രമേയം ,ഹണി റോസിൻ്റെ ഇതുവരെ ഇല്ലാത്ത മാസ്മരിക പ്രകടനം എന്നൊക്കെ പാണന്മാർ തട്ടി വിട്ടപ്പോൾ വെറുതെ ഒന്ന് പ്രതീക്ഷ വെച്ചു..



ഈ പ്രമേയം ഒക്കെ മലയാളത്തിൽ തന്നെ അടുത്ത കാലത്ത് ഒരു 18 പ്ലസ് സിനിമയിൽ ഉപയോഗിച്ചതാണ്. മറ്റു കാര്യങ്ങൽ ഒക്കെ പലരും പലതവണ പയറ്റിയ അന്വേഷണങ്ങളും. ഹണി റോസിന് അഭിമാനിക്കാൻ പറ്റും പക്ഷേ അതിൽ കൂടുതൽ "ഞെട്ടിച്ചത് " മറ്റെ കുട്ടിയാണ്.



ഇൻ്റർവെൽ വരെ ചളി തമാശയും ദ്വയാർത്ഥ പ്രയോഗങ്ങളും കൊണ്ട് ലാലേട്ടൻ അടക്കം മുഷിപ്പിക്കുന്ന സിനിമ അതിനു ശേഷം കുറച്ചെങ്കിലും ട്രാക്കിലേക്ക് വരുന്നുണ്ട്..പിന്നെ എന്തൊക്കെയോ കാട്ടി കൂട്ടി അവസാനം കുറച്ചു "കാര്യങ്ങളും" പറഞ്ഞു പുലിമുരുകൻ ടീം ശരിക്കും നിരാശപ്പെടുത്തുന്ന അവസ്ഥ.



ഇതിലും വലിയ പതനത്തിൽ നിന്നും ലാലേട്ടൻ  പലതവണ കര കയറിയത് കൊണ്ട് ഇനിയും പ്രതീക്ഷയുണ്ട് കാണികൾക്ക്... തീർച്ചയായും ...ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ ഇടപെടലുകൾ അവസാനിപ്പിക്കാൻ നേരമായി എന്ന് ലാലേട്ടന് തോന്നി തുടങ്ങിയത് കൊണ്ട് നമ്മളും പ്രതീക്ഷിക്കുന്നു.


പ്ര .മോ. ദി .സം

No comments:

Post a Comment