നമ്മുടെ സൂപ്പർസ്റ്റാറുകൾ നിലനിൽക്കുന്നത് മുഴുവൻ അവരുടെ "കഴിവുകൾ "കൊണ്ട് മാത്രമല്ല..അവർ അവിടെവരെ എത്തിയത് അവരുടെ കഴിവും പ്രയത്നവും കൊണ്ടാണ് എങ്കിലും നിലനിൽക്കുന്നത് ഫാൻസിനെ കൊണ്ട് തന്നെയാണ്..
അതുകൊണ്ടാണ് അഞ്ചും പത്തും സിനിമകൾ ഫ്ലോപ്പ് ആയിട്ടും ഒരു സിനിമയുടെ വിജയം കൊണ്ട് അവരൊക്കെ നിലനിക്കുന്നത്.
ആന്ദ്ര കിങ് എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റാർ സൂര്യയുടെ നൂറാം സിനിമ ഫണ്ട് പ്രശ്നത്തിൽ നിന്ന് പോകുന്നു.. ഏഴു സിനിമകൾ ഫ്ലോപ്പ് ആയി ഇതിൽ കൂടി തിരിച്ചു വരവ് ആഗ്രഹിച്ച അദ്ദേഹത്തിന് അതു വലിയ ക്ഷീണം ഉണ്ടാക്കുന്നു..
തന്റെ കരിയർ, സ്വത്തു അങ്ങിനെ പലതും നഷ്ട്ടപെടുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആവശ്യത്തിന് തുക വരുന്നു..
അതിന്റെ സോഴ്സ് തേടി പോയ അദ്ദേഹത്തിന് തന്റെ ഫാൻ ബോയിയുടെ കഥ കൂടി മനസ്സിലാക്കേണ്ടി വരുന്നു. അതാണ് സിനിമയുടെ യഥാർത്ഥ കഥ.
ഉപേന്ദ്ര, രാം പോത്തിനെനി, ഭാഗ്യശ്രീ എന്നിവർ മുഖ്യവേഷം ചെയ്ത ചിത്രം മോഹൻബാബു മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ സംവിധാനം ചെയ്തിരിക്കുന്നു.
പ്ര.മോ.ദി.സം

No comments:
Post a Comment