Wednesday, June 22, 2016

രാത്രിയാത്രയില്‍ ഉറങ്ങാത്തവര്‍

മഴതുള്ളികള്‍ വന്നു ദേഹത്ത് പതിച്ചപ്പോള്‍ ഞെട്ടി എഴുനേറ്റു ...ഇനി ഉറക്കം കടന്നു വരുവാന്‍ വൈകും..മഴയില്‍ നിന്നും രക്ഷനേടാന്‍ ബസ്സിന്‍റെ ചില്ലടക്കുവാന്‍ തന്നെ  തീരുമാനിച്ചു.രാത്രിയാത്രയില്‍ അല്പം ചില്ല് തുറന്നു വെക്കുന്നതാണ് ശീലം.അടച്ചുപൂട്ടിയ ബസ്സിനുള്ളിലെ യാത്രയില്‍   പലപ്പോഴും വിമ്മിഷ്ട്ടം തോന്നാറുണ്ട്.അന്‍പതിനടുത്ത ആള്‍കാരുടെ ശ്വാസം പുറത്തേക്കൊന്നും പോകാതെ അവിടെ തന്നെ ചുറ്റി കളിക്കും.കൂടാതെ  അടച്ചുപൂട്ടിയ മുറിയില്‍ പെട്ടതുപോലെയുള്ള അസ്വസ്ഥത..ചില്ല് തുറന്നിട്ടാല്‍ അല്പം കാറ്റ് അകത്തേക്ക് കയറും .നല്ല ഉറക്കത്തിനു  അത് ആവശ്യമാണ്‌ രാത്രിയാത്രയില്‍ അതൊരു സുഖവുമാണ് .ചില്ല് വലിച്ചിട്ടു വീണ്ടും ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോള്‍ അടുത്തിരിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നു...


"" എന്താ സാറേ ഉറങ്ങുനില്ലേ ..."

'' ആയില്ല "

സംശയത്തോടെ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു "സാറേ രണ്ടു മണി കഴിഞ്ഞു.."

"എനിക്ക് രാത്രി യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല..."

" അപ്പൊ ഇനിയും നാലഞ്ചു  മണികൂര്‍ ഉറങ്ങാതെ ഇങ്ങിനെ ഇരിക്കുമോ ?"


"ഇരിക്കേണ്ടി വരും ...ഉറങ്ങാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ..എനിക്ക് ഉറങ്ങാന്‍ പറ്റാറില്ല "

"കാരണം "?

"ഞാന്‍ ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ആളാണ്‌ ..പക്ഷെ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാല്‍ എന്നോട് ഉറങ്ങി പോകും ...എത്ര ശ്രമിച്ചാലും എനിക്ക് ഉറക്കം പിടിച്ചു വെക്കുവാന്‍ കഴിയാറില്ല "

"അപ്പൊ ഇപ്പോള്‍ പിടിച്ചു വെക്കുന്നതോ ?"

" ഇപ്പോള്‍ പിടിച്ചു വെക്കുന്നതല്ല ....പേടിച്ചിട്ടാണ് ...എന്നെ പോലെ ഈ ബസ്സിന്റെ ഡ്രൈവര്‍ ജോലി സമയത്ത് ഉറങ്ങിപോയാല്‍ ?"

ഞാനൊന്ന് ഞെട്ടി ..എങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു

"ഹേയി ..അങ്ങിനെ സംഭവിക്കില്ല ..അയാള്‍ക്ക്‌ നമ്മള്‍ യാത്രകാരെ കുറിച്ച്  ഉത്തമബോധ്യമുണ്ടാകും  ഇത്രയും ആള്‍കാര്‍ അയാളെ വിശ്വസിച്ചാണ് യാത്ര  ചെയ്യുന്നതെന്ന് ....അത് കൊണ്ട് തന്നെ അയാള്‍ ഉറങ്ങാന്‍ ഇടയില്ല .ഈ റോഡില്‍  പത്തു നൂറു ബസ്സുകള്‍  അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ..ഏതെങ്കിലും ഡ്രൈവര്‍  ഉറങ്ങി പോകുമോ ?...എന്നാലും ഇത്തരത്തിലുള്ള   അപകടങ്ങള്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴും മാത്രം ..നിങ്ങള്‍ ധൈര്യമായി ഉറങ്ങികോളൂ ...ഈ ബസ്സ്‌ മുഴുവന്‍ ഉറങ്ങുകയല്ലേ...ആര്‍ക്കും ഇല്ലാത്ത പേടി താങ്കള്‍ക്കു മാത്രമെന്തിനാണ് ?

"എന്നാലും ....ട്രെയിന്‍ ആണെങ്കില്‍ പേടിക്കേണ്ടായിരുന്നു  ...പക്ഷെ ബസ്സ്‌ ....അത് പോകുന്ന  പാതയില്കൂടി അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ പറഞ്ഞതുപോലെ നൂറുകണക്കിന് വണ്ടികള്‍ ചീറി പാഞ്ഞു പോകുന്നുണ്ട്...ഏതെങ്കിലും ഡ്രൈവര്‍ ഒരു നിമിഷം ഉറങ്ങി പോയാല്‍ മതി....ഈ ബസ്സിന്റെ  ഡ്രൈവര്‍ ആകണം എന്നില്ല ...ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഡ്രൈവര്‍ ആയാലും മതി .."

ഞാന്‍ അല്പം പേടിയോടെ കേട്ടിരുന്നു.

.ഞാന്‍ ഡ്രൈവറില്‍ കാണുന്നത് എന്നെ തന്നെയാണ് ...ഞാനും ജോലി കൃത്യമായി ചെയ്യണം ഉറങ്ങില്ല എന്നൊക്കെ തീരുമാനിച്ചാണ് ഓരോ രാത്രിയും ജോലിക്ക് കയറുക ..പക്ഷെ എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിയാറില്ല."

""ഓക്കേ ..ചേട്ടന്‍ എന്നാല്‍ ഡ്രൈവര്‍ക്ക് കമ്പനികൊടുത്തു ഉറങ്ങാതിരിക്കൂ ..എനിക്ക് ഉറക്കം വരുന്നു.''

ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.പക്ഷെ കണ്ണുകള്‍ അടച്ചിട്ടും സമയം കടന്നു  പോയിട്ടും ഉറക്കം വന്നില്ല ..ഈ ബസ്സിന്റെ ഡ്രൈവര്‍ അല്ലെങ്കില്‍ ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചോര്‍ത്തു എനിക്കും ഉറക്കം നഷ്ട്ടപെട്ടു.

ഇറങ്ങുന്ന സ്ഥലം എത്തുന്നതുവരെ വെറുതെ കണ്ണടച്ച് കിടന്നു ...ഉറക്കക്ഷീണം നനായിട്ടുണ്ടായിരുന്നു .ഇനി ഇന്ന് നടത്തേണ്ടുന്ന  കാര്യങ്ങള്‍ ഒക്കെ അവതാളത്തിലുമാകും . വെറുതെയാണ്  അയാളുമായി  സൌഹൃദ സംഭാഷണം  നടത്തിയത് .അയാളെ പ്രാകികൊണ്ട്‌ ഞാന്‍ എന്റെ  ടൌണില്‍ ഇറങ്ങി..അപ്പോഴും അയാള്‍ ഉറങ്ങാതെ അവിടെത്തന്നെ മിഴിചിരിക്കുന്നുണ്ടായിരുന്നു


കഥ :പ്രമോദ് കുമാര്‍.കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ സോസെറ്റി


6 comments:

  1. ഇങ്ങിനെ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നവരേ പലപ്പോഴും കാണാം...ഓര്‍മ്മപ്പെടുത്തല്‍ പോലെ. :)

    ReplyDelete
    Replies
    1. സത്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട് .....ട്രെയിനില്‍ പോലും

      Delete
  2. ഉറങ്ങുന്നവര്‍ ഒരിക്കലും ഉറക്കം ഇല്ലാത്തവരെക്കുറിച്ച് ആലോചിക്കാറില്ല

    ReplyDelete
    Replies
    1. ആലോചിക്കുന്നുണ്ടാവും ....ഉറങ്ങാത്തവര്‍ എങ്ങിനെ അറിയാന്‍ ?

      Delete
  3. വളരെ പണ്ട് രാജാക്കാട്ടിലേക്ക് ഒരു രാത്രിയാത്രയിൽ കെ എസ് ആർ റ്റി സി ബസ് ഡ്രൈവർ ഞങ്ങളെ വിളിച്ച് അടുത്ത് ഇരുത്തി എന്തെങ്കിലും വർത്തമാനം പറഞ്ഞുകൊണ്ടിരിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഉറക്കം വരുന്നപോലെ തോന്നി അത്രെ. പലരും പക്ഷെ അത് തുറന്ന് സമ്മതിക്കാൻ മടിയുള്ളവർ ആണ്

    ReplyDelete
  4. രാത്രി വാഹനമോടിക്കുന്ന ഡ്രൈവര്‍ക്കൊരുക്കമ്പനി വേണം.
    ആശംസകള്‍

    ReplyDelete